ആദിഗൗരി_4 & 5

#ആദിഗൗരി_4 & 5

ഞാൻ പിന്നേം ഫോണിൽ നോക്കികൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു സൗണ്ട് കേട്ട് ഞെട്ടി.ആദിയായിരുന്നൂ.

“ഡീ…നീ ആരോട് ചോദിച്ചിട്ട് എന്റെ ഫോൺ നോക്കിയേ ..”

“ഞാൻ ചുമ്മാ നോക്കിയതാ”

“ഇനി മേലാൽ എന്റെ ഫോൺ തോട്ടുന്ന് ഞാൻ അറിഞ്ഞാൽ നീ വിവരം അറിയും….കേട്ടല്ലോ…”

“കേൾക്കണ്ടിരിക്കാൻ ഞാൻ ബധിരയൊന്നുമല്ല… പിന്നെ ഫോൺ റിംഗ് ചെയ്തപ്പോൾ എടുത്തതാ…അല്ലാണ്ട് ഇയാളുടെ ഫോൺ കിട്ടിയിട്ട് എനിക്ക് പുഴുങ്ങി തിന്നനൊന്നുമല്ല.”

ആദിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുണ്ടായിരുന്നൂ.എന്തോ പിന്നീട് ഒന്നും പറയാതെ മുകളിലോട്ട് പോയീ…

പിന്നെ എന്നോടല്ലെ കളി. ഞാൻ രമ്യയെ പോലെ മിണ്ടാ പൂച്ചായോന്നുമല്ല. അഹംകാരം ഉണ്ടെങ്കിൽ കയ്യിൽ വച്ചാൽ മതി അല്ലാതെ എന്റെ അടുത്തോട്ട്‌ വന്നാൽ വിവരം അറിയും മോൻ.

” ആരോടാ മോളെ നീ ഇങ്ങനെ സംസാരിക്കുന്നേ”

“ഒന്നുമില്ല അമ്മ”

“എന്തിനാ മോളേ നേരത്തെ എണീച്ചെ…”

“ഒന്നുലാ…ഉറക്കം വന്നില്ല(ചുമ്മതാണ് ട്ടോ)”

“എങ്ങനെ ഉറക്കം വരാനാലെ… ആ പോട്ടെ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം നീ ഇവിടെ നിക്ക്‌”

അമ്മ വന്നിട്ട് ഞങ്ങൾ ഒരുമിച്ചാണ് അടുക്കളയിൽ കയറിയത്. വളരെ അടുക്കും ചിട്ടയും ക്രമവും ഒക്കെ ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. ഇനി ഇത് എന്റെ കയ്യിൽ കിട്ടിയാൽ എന്താകും ആവോ……

അമ്മ തന്നെയാണ് എല്ലാം ചെയ്തത്.ഞാൻ കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്തുകൊടുത്തു.

പ്രാതൽ ആയപ്പോൾ അമ്മ തന്നെ ആദിയെ വിളിച്ചോണ്ട് വന്നു. ആദി എന്നെ ഇടക്കണ്ണിട് നോക്കുന്നുണ്ട്. ഫോൺ എടുത്തതിന്റെ ദേഷ്യം ആണ്.അത് കാണുമ്പോൾ കണ്ണിനിട്ട്‌ ഒറ്റ കുത്ത് വച്ചുകൊടുക്കാൻ തോന്നി.
പിന്നെ വെറുതെ സമയം കളയണ്ട വച്ചിട്ട് കഴിക്കാൻ തുടങ്ങി.

കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആരും തന്നെ പരസ്പരം നോക്കുന്നുമില്ല മിണ്ടുന്നുമില്ല. ഫുൾകോൺസൺട്രേഷൺ ഭക്ഷണത്തിൽ ആയിരുന്നു.

എനിക്കിത് അങ്ങോട്ട് സഹിക്കുന്നില്ല…കാരണം ഞാൻ അടങ്ങി ഒതുങ്ങി ഇരുന്ന് ഫൂഡ് കഴിക്കാറില്ല…. എപ്പോളും എന്തേലും പറഞ്ഞ് ഇരിക്കും.

അല്ലേലും കഴിക്കുമ്പോൾ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു പ്രത്യേക സുഖം തന്നെയാ….

പക്ഷേ എന്ത് ചെയ്യാനാ…ഇവിടുള്ളവർ മൗനവൃതത്തിൽ ആയില്ലേ…..

അപ്പോഴാണ് ആദി ആ മൗനവൃതത്തെ തകർത്തെറിഞ്ഞുകൊണ്ട് ഒരു കാര്യം പറഞ്ഞുതുടങ്ങിയത്.

“അമ്മെ എനിക്ക് ഇന്ന് തന്നെ അബുദാബിയിലേക്ക് പോകണമെന്നുണ്ട് പൊയ്കൊട്ടെ???”

“എന്താ ആദി നീയീ പറയുന്നെ”
അച്ഛനായിരുന്നു. അമ്മ ഇപ്പോളും ഞെട്ടി നിൽക്കാണ്.

“അതെ അച്ഛാ എനിക്ക് പോകണം. ഒരു ക്ലൈന്റ് മീറ്റിംഗ് ഉണ്ടായിരുന്നു. മാറ്റിവച്ചിരുന്നൂ…പക്ഷേ ഇന്ന് അവർ വിളിച്ചു ചോദിച്ചു നാളെ പറ്റുമോയെന്ന് ഞാൻ യെസ് പറയുകയും ചെയ്തു. ഇനി മാറ്റാൻ പറ്റില്ല”

“എല്ലാം എന്റെ കുട്ടി തന്നെ നിശ്ചയിച്ചുച്ചാൽ എന്തിനിപ്പോൾ ചോദിച്ചു”

“അമ്മെ എന്റെ അവസ്ഥ നിങ്ങൾക്കും അറിയുന്നതല്ലെ എനിക്ക് ഒരു ചെയ്ഞ്ച് അത് അത്യാവശ്യമാണ്”

“എന്താച്ചൽ ആയിക്കൊളൂ…മോളെ നീ എന്ത് പറയുന്നു”

ഞാൻ ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു…

– ആദ്യം കല്ല്യാണ പെണ്ണ് ആരോടും പറയാതെ ഓടി പോയീ…ഇപ്പൊൾ ദാ കല്ല്യാണ ചെക്കനും ഓടുന്നു അതും എല്ലാരോടും പറഞ്ഞിട്ട്… ഇനി ഞാൻ കൂടെ ഓടിയാൽ ഒരു കൂട്ട ഒളിച്ചോട്ടം ആയി പ്രഖ്യാപിക്കാമായിരുന്നു.- മനസ്സിൽ പറയാൻ ആയിരുന്നു ഉദ്ദേശിച്ചത്…പക്ഷേ സരസ്വതി ദേവി കനിഞ്ഞില്ല.

എന്റെ വാക്കുകൾ ഒരു പുഴ പോലെ ഒഴുകി എല്ലാവരുടെയും കാതുകളെ പ്രകമ്പനം കൊള്ളിച്ചു.

അച്ഛനും അമ്മയും എന്നെ കണ്ണും മിഴിച്ച് നോക്കിയിരിപ്പുണ്ട് ആദിയാകട്ടെ കലിപ്പിച്ചൊരു നോട്ടം തന്നിട്ട് എണീച്ച് പോയീ….

.ഇനി അവിടെ നിൽക്കുന്നത് അത്ര പന്തിയല്ല എന്ന് തോന്നിയത് കൊണ്ട് കഴിച്ചത് മുഴുവൻ ആക്കാതെ എഴുനേറ്റു.

കുറച്ചുനേരം പുറത്തുപോയിരുന്നു പറഞ്ഞത് കൂടി പോയൊന്ന് ഒരു തോന്നൽ. അത് ശേരിയായിരുനെന്ന് അമ്മ വന്നപ്പോൾ മനസ്സിലായി….ആദി ഒരുപാട് വിഷമിക്കുന്നുണ്ടെന്നും എല്ലാം അപ്രതീക്ഷിതമായിരുന്നത് കൊണ്ട് ശരിയാകാൻ കുറച്ച് സമയം കൊടുക്കണമെന്നും പറഞ്ഞു.

എനിക്കപ്പോൾ ചോദിക്കണമെന്ന് ഉണ്ടായിരുന്നു ആദിക്ക് മാത്രമേ ഇൗ പറയുന്ന വിഷമവും ബുദ്ധിമുട്ടുകളും ഉള്ളൂ…. എനിക്കില്ലേ….
എന്റെ പ്രശ്നങ്ങൾ മാറാൻ ഞാൻ എങ്ങോട്ട്‌ പോകും…

കുറച്ചുനേരം റെസ്റ്റ് എടുക്കാൻ റൂമിലോട്ട് പോയപ്പോൾ ആദി ഉണ്ടായിരുന്നു അവിടെ. അവരുടെ നിശ്ചത്തിന്റെ ആൽബം നോക്കിയിരിക്കുകയാണ്. മുഖത്ത് ഒരുപാട് ഭാവങ്ങൾ മിന്നിമറിയുന്നുണ്ടായിരുന്നൂ. ഒരേ സമയം സങ്കടവും ദേഷ്യവും…

അന്നേരം എനിക്ക് ഒന്ന് മനസ്സിലായി ആദി ഒത്തിരി സ്നേഹിക്കുന്നുണ്ട് രമ്യയെ…അതിനു ഇതിൽ കൂടുതൽ തെളിവുകൾ വേണ്ടല്ലോ.

ഒന്നാലോചിച്ചാൽ എന്നെക്കാളും ദുഃഖം ആദിക്കാണ്….ആത്മാർഥമായി സ്നേഹിച്ചിരുന്നതല്ലേ അവളെ…..

“ഛേ….ഞാനെന്താ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ…. അവനായി അവന്റെ പാടായി….ഇതിനിടയിൽ ഭർത്താവ് എന്നുള്ള സെന്റിമെന്റ്സ് ഒന്നും വേണ്ടാട്ടോ…ഗൗരി…”ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഞാൻ ഇങ്ങനെ കണ്ണുമ്മിഴിച്ച് അവനെ തന്നെ നോക്കിനിൽക്കുന്നതു കണ്ടിട്ട് എന്നെ കേൾപ്പിക്കാൻ വേണ്ടി ആദി ഒന്ന് ചുമച്ചു കാണിച്ചു.

അപ്പോഴാണ് എനിക്ക് ബോധം വന്നത് അമ്മ വിളിക്കുന്നുന്ന് കള്ളം പറഞ്ഞ് അവിടന്ന് ഇറങ്ങി…..

“അമ്മേ…..”

പോകാറായോ മോനെ”

“ഞാൻ പോണില്ല അമ്മെ……
വേറെ ആരേലും അറ്റന്റ് ചെയ്തോളും”

“അതെന്തായാലും നന്നായി മോനെ…..നീ പോയിരുന്നേൽ പിന്നെ ഗൗരി മോൾ ഒറ്റക്കായെനെ…. ഞാനിക്കര്യം അച്ഛനോട് പറയട്ടെ”

“പിന്നെ എനിക്ക് ഓളിച്ചോടണ്ട ആവശ്യം ഇല്ലാന്ന്‌ പറഞ്ഞെക്”

“ആരോട് അച്ചനോടോ….”

“അത് മനസ്സിലാക്കേണ്ടവർക്ക് മനസ്സിലായിക്കോളും”

ഇത് എന്നെ തന്നെ ഉദ്ദേശിച്ചാണ്….എന്നെ മാത്രം ഉദ്ദേശിച്ചാണ്…

ഞാൻ ഒരു ആക്കിയ ചിരി പാസ്സാക്കി. ഇത് എന്തായാലും നന്നായി അങ്ങനെ ഒരാള് മാത്രം ഇൗ ബുദ്ധിമുട്ടിൽ നിന്ന് രക്ഷപെടാൻ നോക്കണ്ട.

ഞാൻ മനസ്സിൽ പറയുന്നത് കേൾക്കുന്നത് പോലെ അവൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ആ നോട്ടത്തിൽ ഒരുപാട് ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി…..

ഹൂ….ഇനി എന്ത് പണി ആവോ കിട്ടാൻ പോകുന്നത്. എല്ലാം വരണിടത്ത് വച്ച് കാണാം…..അല്ലാണ്ടെന്താ പറയാ…..

#ആദിഗൗരി_5

ഇത്രേം നേരം ഗൗരി പറഞ്ഞത് കെട്ടൊണ്ടിരിക്കുകയായിരുന്നില്ലെ……ഇനി ആദിയും ഗൗരിയും കൂടി പറയാം. അല്ലേലെ ഗൗരി, നായകനായ എന്നെ വില്ലനായി ചിത്രീകരിക്കും……

ഈയിടെയായി എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ അല്ലേ അരങ്ങേറി കൊണ്ടിരിക്കുന്നത്. ആഗ്രഹിച്ച ജീവിതം ഒരുത്തി നല്ല ഇസ്തിരി ഇട്ടേച്ച് പോയില്ലേ…..

പിന്നീട് അമ്മയുടെയും അച്ഛന്റെയും മറ്റൊരു ആഗ്രഹത്തിന് വഴങ്ങി കൊടുത്തത് അതിനേക്കാളും വലിയ പുലിവാലായി പറഞാൽ മതിലോ…..

മോങ്ങാനിരുന്നവന്റെ തലയിൽ തേങ്ങാ വീണ പോലെ എന്റെ തലയിൽ വീണ തേങ്ങ….. അല്ല ഒരു വലിയ ചക്ക ആണ് ഗൗരി.

അത്യാവശ്യം തന്തൊന്നിയായ എനിക്ക് ഒരു പാവം സാധു പെൺകുട്ടിയാണ് ചേരുക എന്ന് പറഞ്ഞ് പഠിപ്പിച്ചിരുന്നു എന്റെ മനസ്സ്.
അങ്ങനെയാണ് രമ്യയെ കാണുന്നതും ഇഷ്ടപ്പെടുന്നതും കല്യാണം ഉറപ്പിക്കുന്നതും പിന്നീട് രാത്രികളിൽ നിർത്താതെയുള്ള സംസാരങ്ങളും ചാറ്റുകളും എല്ലാം.

പക്ഷേ എല്ലാം ഞൊടിയിടയിൽ തകർന്നു തരിപ്പണം ആയി. ആഗ്രഹിച്ച ജീവിതം വിധിച്ചിട്ടില്ലാ കരുതി മുന്നോട്ട് പോകാനിരുന്ന എനിക്ക് രമ്യ തന്നതിനേറ്റും വലിയ പണി തന്ന് തൃപ്തി അടഞ്ഞു അമ്മ.

ആ പതിനാറിന്റെ പണിയാണ് എന്റെ ഭാര്യ ഗൗരി….കാണാൻ അല്പം ലുക്ക് ഒക്കെ ഉണ്ടേലും കയ്യിലിരിപ്പ് വളരെ മോശമാണ്.

എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു എനിക്ക്…..എന്ത് പറഞ്ഞാലും അനുസരിക്കുന്ന, ഒരുപാട് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന, ഒരു തനി നാടൻ പെൺകുട്ടിയായ ഭാര്യ എന്നാല് കിട്ടിയതോ….എന്തിനും ഏതിനും വാ തുറക്കുന്ന ഒരു കുട്ടിപിശാച്.

പണ്ട് മുതലേ എനിക്ക് വായടിയായ പെൺകുട്ടികളെ ഇഷ്ടമേയല്ല…. പെൺകുട്ടികളെ വായിനോക്കുമ്പോൾ പോലും പാവം എന്ന് തോന്നിക്കുന്ന വരെ മാത്രം തിരഞ്ഞ് പിടിച്ച് നോക്കും. ആ എനിക്കാണീ അവസ്ഥ വന്നതെന്ന് ആലോചിക്കണം.

ഗൗരിയെ കുറിച്ച് ഇത്രയും ഇൗ രണ്ടു ദിവസങ്ങൾ കൊണ്ട് മനസ്സിലായത് അല്ല. ഗൗരിക്ക് എന്നെ മുൻപരിചയം ഇല്ലെങ്കിലും എനിക്ക് അയാളെ നന്നായി അറിയാം. എന്റെ ആത്മാർത്ഥത കൂടിപോയ എക്സ് മണവാട്ടി രമ്യ തന്നെ പറഞ്ഞുതന്നിട്ടുണ്ട് ഗൗരി തമ്പുരാട്ടിയുടെ കാര്യങ്ങള്.

പോരാത്തതിന് ഞാൻ കണ്ടിട്ടുമുണ്ട് കൊച്ചുകുട്ടികളുടെ കൂടെ കളിച്ച് വഴക്കിടുന്നത്.അന്ന് ഞാൻ ആശ്വസിച്ചു ചേച്ചി അങ്ങനെ ആയാലും രമ്യ അങ്ങനൊന്നുമല്ലല്ലോ…..എന്നിട്ടെന്തായീ….??
ഇനി പറഞ്ഞിട്ട് കാര്യമൊന്നുമില്ല.

എല്ലാം പോട്ടെന്നു വച്ച് പുതിയൊരു ജീവിതം തുടങ്ങാൻ വച്ചിരുന്ന എന്നെ ദേഷ്യം പിടിപ്പിക്കുന്നത് അവൾ തന്നെയാണ്.

പാവം അല്ലേ വച്ച് കരയുന്നത് കണ്ടിട്ടാണ് അന്ന് ടിഷ്യു കൊടുത്തത് അപ്പോളവൾക്ക് ഒടുക്കത്തെ അഹങ്കാരം. പിന്നീട് കല്യാണ ദിവസം നടന്നതോക്കെ ഓർത്ത് തലയ്ക്ക് ഭ്രാന്ത് പിടിച്ച് പുറത്തേക്കിറങ്ങി വന്നപോളുണ്ട് അവള് എന്റെ ഫോണിൽ കുത്തികളിച്ചൊണ്ടിരിക്കുന്നൂ….

എല്ലാ ദേഷ്യവും കൂടി അവളുടെ മേൽ ചൊരിഞ്ഞ് ഒരു മനസമാധാനം കിട്ടട്ടെ വച്ചാണ് ഇന്നലെ ചൂടായത് പക്ഷേ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ ആൾ കട്ടക്ക് പിടിച്ചുനിന്നു.

ഞാൻ എന്റെ ഭാര്യ എങ്ങിനെ ആകണം എന്ന് വിചാരിച്ചിരുന്നോ….അതിന്റെ നേരെ വിപരീതമാണ് ഗൗരി.

എല്ലാം കൂടി എനിക്കെതിരെ തിരിഞ്ഞത് കൊണ്ടാണ് ഇല്ലാത്ത മീറ്റിങ്ങും വച്ച് ഒന്ന് മാറിനിൽക്കാൻ വച്ചത്. കുറച്ച് കഴിഞ്ഞ് എല്ലാം ഒന്ന് തണുക്കുമ്പോൾ വരാം എന്ന് കരുതി. പക്ഷേ അവിടെയും ആ തിരുവായ തുറന്ന് എന്നെ മൂച്ച് കേറ്റിച്ചു.

അവള് ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ഞാൻ പോയാൽ അതിന്റെ നാണക്കേട് എനിക്ക് തന്നെ അല്ലെ അതോണ്ട് ആ ഉദ്യമം അങ്ങ് വേണ്ടാന്നു വച്ചു. ഇതിനെതിരെ ശക്തമായി എങ്ങിനെ പ്രതികരിക്കും എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചത്.

കാലത്ത് ശെരിക്കും കഴിക്കാൻ പറ്റിയില്ല. അതൊണ്ട് തന്നെ ആദ്യത്തെ വിളിയിൽ ഞാൻ അവിടെ എത്തി.
കഴിക്കാൻ തുടങ്ങിയിട്ടും അവള് വന്നില്ല. അച്ഛൻ ചോദിച്ചപ്പോൾ അമ്മ പറഞ്ഞു വീടുവരെ പോയെന്ന്. അത്യാവശ്യ സാധനങ്ങൾ എടുക്കാൻ പോയതാണെന്ന്.

അവളുടെ അഭാവത്തിൽ ഞാൻ മതിമറന്ന് ഭക്ഷണം കഴിച്ചു. കൈ കഴുകി വന്നതും കണ്ടത് ഗൗരി അമ്മയുടെയും അച്ഛന്റെയും കൂടെ ഇങ്ങോട്ട് വരുന്നതാണ്……മുഖം കൊച്ചു കുഞ്ഞുങ്ങളെ പോലെ വീർപ്പിച്ചുവച്ചിട്ടുണ്ട്.ഇനി ഇപ്പൊ എന്ത് പൊല്ലാപ്പും കൊണ്ടാണാവോ വരവ്.

******
കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് നാല് അഞ്ച് ദിവസം ആയിട്ടും എന്റെ വീട്ടിൽനിന്നും ആരും വന്നില്ല. എന്തിന് അത്യാവശ്യ സാധനങ്ങൾ പോലും കൊടുതുവിട്ടില്ല.

2 ദിവസം മുൻപ് ആധിയുടെ യാത്ര മുടക്കിയ തിന് അവൻ രാത്രികളിൽ എല്ലാം ഓഫീസിൽ പോയി കിടക്കുകയാണ് ചെയ്തത്. അതോണ്ട് തന്നെ അച്ഛനും അമ്മകും എന്നോട് ദേഷ്യം ഉണ്ടെന്ന് കരുതി ഞാൻ അങ്ങോട്ട് ഒന്നും ചോദിക്കാൻ പോയില്ല.

ഇനിയും ആരെയും പ്രതീക്ഷിച്ച് നിൽക്കണ്ട കരുതി അമ്മയോട് പറഞ്ഞ് ഞാൻ വീട്ടിലോട്ടു പോന്നു. അത്യാവശ്യം കുറച്ച് സാധങ്ങളും എടുക്കാം കൂടെ അവരോടൊപ്പം നിൽക്കുകയും ചെയ്യാമെന്ന് വച്ചു.

പക്ഷേ വീട്ടിലെ കാര്യം എന്നെക്കാളും കഷ്ടമാണ്. നാട്ടുകാർ ഉള്ളതും ഇല്ലാത്ത പറഞ്ഞ് നടക്കിണ്ട്ത്രേ….രമ്യ അവളുടെ ഇഷ്ടത്തിന് പോയതിനു എന്റെ അച്ഛനും അമ്മയും വരെ കാരണക്കാർ ആണുത്രെ…..നമ്മുടെ നാട്ടുകാർ അല്ലേ….എന്തേലും വിഷയം കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്.

അതോണ്ട് തന്നെ എന്നോട് കുറച്ച് ദിവസത്തേയ്ക്ക് വീട്ടിലോട്ടു ചെല്ലണ്ട പറഞ്ഞു. അതും പോരാഞ്ഞ് ആശിച്ചു വീട്ടിലോട്ടു വന്ന എന്നെ ഒരു മണിക്കൂർ പോലും തികച്ച് അവിടെ നിർത്താതെ ആദിയുടെ വീട്ടിലോട്ടു പറഞ്ഞ് അയച്ചു.

കൂടെ അമ്മയും അച്ഛനും ഉണ്ടായിരുന്നു. വീട്ടിൽനിന്ന് വരുമ്പോൾ അവരോട് ഒത്തിരി ദേഷ്യപ്പെട്ടു. എന്റെ സങ്കടങ്ങൾ എങ്ങനേലും കുറയട്ടെ കരുതി.

കേറുമ്പോൾ തന്നെ ആദി ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു. മുഖത്ത് മുഴുവൻ പുച്ഛം വാരിവിതറിയിട്ടുണ്ട്. അവനെ മെയ്ൻഡ് ചെയ്യാതെ അകത്തോട്ടു പോയീ…..

ആദിയുടെ അച്ഛനും അമ്മയും എന്റെ അച്ചനേം അമ്മേം ക്ഷണിച്ചിരുത്തി. എല്ലാവരും പരസ്പരം മിണ്ടിയും പറഞ്ഞും ഇരുന്നു. വൈകീട്ട് ചായ കുടിച്ചിട്ട് അവർ പോയി. കുറച്ച് കഴിഞ്ഞ് ആദിയും അച്ഛനും പുറത്തോട്ടു പോയീ….

രാത്രിയായി അവർ തിരിച്ചെത്തുമ്പോൾ. എല്ലാവരും ഒന്നിച്ചിരുന്ന്തന്നെയാണ് അത്താഴം കഴിച്ചതും. ഞാൻ അമ്മയെ സഹായിക്കാൻ അടുക്കളയിൽ തന്നെ നിന്നു. ആദി റൂമിലോട്ട് പോകുകയും ചെയ്തു.

റൂമിലെത്തിയപ്പോൾ കണ്ടത് ആദി ബെഡിൽ വിസ്തരിച്ചു കിടക്കുന്നതാണ്. ഇവനെന്താ സോഫയിൽ കിടക്കാതെ ബെഡിൽ കിടക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. പിന്നെ രണ്ടും കൽപ്പിച്ചങ്ങ് ചോദിച്ചു.

” അതെ എനിക്ക് കിടക്കണം.”

“നിന്നോട് ഞാൻ പറഞ്ഞോ കിടക്കണ്ടാന്ന്”

“താൻ സോഫയിലേക്ക് മാറിയാൽ എനിക്ക് ഇവിടെ കിടക്കാമായിരുന്നൂ.”

“അയ്യട പൂതി കൊള്ളാലോ….മോളെ ദേ ആ കാണുന്ന സോഫയിൽ കിടന്നാൽ മതി.ഇവിടെ ഞാൻ കിടക്കും. പിന്നെ ഇത്രയും ദിവസം ഇവിടെ കിടത്തിയത് എന്റെ ദയ ആയിട്ട് കൂട്ടിക്കോ…..”

*****
പെണ്ണ് റൂമിലോട്ട് വന്നതും എന്റെ മേക്കട്ട്‌ കേറാൻ വന്നു ഞാൻ സോഫയിലോട്ട്‌ മാറി കിടക്കണം പോലും. അവിടെയെങ്ങാനും പോയി കിടക്കാൻ പറഞ്ഞ് ഞാനും വിട്ടുകൊടുത്തില്ല. പക്ഷേ അവള് നിർത്താൻ ഉള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല.

“അല്ലയോ ദയാലൂ…..തനിക്ക് മാറികിടക്കാൻ പറ്റുമോ ഇല്ലയോ….”

“പറ്റില്ലെന്ന് പറഞ്ഞില്ലെടീ ഉണ്ടകണ്ണീ……”

ഗൗരിയുടെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉണ്ട്. വലിയ മത്തങ്ങ പോലെ ഇരിക്കുന്നുണ്ട് അത്ര തന്നെ.

പിന്നെ കക്ഷിക്ക് ഇൗ ലോകത്ത് ഏറ്റവും ഇഷ്ടമില്ലാത്ത കുറ്റംപേരും കൂടിയാണ് ഇൗ ഉണ്ടകണ്ണിയെന്ന്. ഇതും രമ്യയെന്ന ഗൂഗിൾ പറഞ്ഞുത്തന്നതാണ്.

നമ്മളുടെ ശത്രുക്കളെ കായികബലം കൊണ്ട് കീഴ്പ്പെടുത്താൻ പറ്റാത്ത സമയത്ത് അവരുടെ വീക്നെസിൽ കേറി പിടിക്കണം. രാചസൻ സിനിമയിൽ നിന്ന് കിട്ടിയ അറിവുവച്ച് ഒന്ന് ചൂണ്ടി നോക്കിയതാ……

സംഗതി ഏറ്റെന്ന് അവളുടെ കണ്ണുകൾ വിളിച്ചോതുന്നുണ്ടായിരുന്നൂ. ദേഷ്യവും സങ്കടവും ഒക്കെ മുഖത്ത് പ്രകടമാണ്.

പക്ഷേ ചവിട്ടേറ്റ് പാമ്പിനെ പോലെ അവള് ചീറി വന്നു.

“തനിക്ക് ഞാൻ വച്ചിട്ടുണ്ട്”

“നിനക്ക് എന്തോന്നിനാ ഇത്രെം അഹംകാരം.”

“അതെ ഞാൻ അഹങ്കാരി തന്നെയാ… ഇന്നലെ ഞാൻ ഇല്ലേൽ കാണാർന്നൂ നാണം കെട്ട് പോകുന്നത്. ഒരുപാട് സ്നേഹിച്ച് അവള് പണി തന്നില്ലേ അങ്ങനെ തന്നെ വേണം”

അവളും രാചസൻ സിനിമ കണ്ടെന്ന്‌ തൊന്നണൂ അതല്ലേ എന്റെ വീക്‌നസില്‌ കേറി പിടിച്ചത്. പിന്നെ ഒന്നും മിണ്ടാൻ പോയില്ല……തിരിഞ്ഞ് കിടന്നു.

****

എന്റെ ആ വാക്കുകളിൽ ആദി നിശബ്ദനായി.അവൻ തിരിഞ്ഞ് കിടന്നു. രമ്യയെ കുറിച്ച് പറയൻണ്ടായിരുന്നെന്ന് തോന്നി. അല്ലേലും ഇയാള് എന്ത് ചെയ്തു…..

ചെ…..ഗൗരി നീ ഇത്രക്ക് ചീപ് ആവാൻ പാടില്ലായിരുന്നു. ആ ഇനി എന്തേലും ആകട്ടെ.

നാളെ നേരത്തെ വന്നു കിടക്കണം എന്ന് മുൻകൂട്ടി കണ്ട് ഞാൻ മനസ്സില്ലാമനസ്സോടെ സോഫയിൽ കിടന്നു.

ശീലം ഇല്ലത്തോണ്ട് ഉറക്കവും വരുന്നില്ല. ആദിയാകട്ടേ സുഖനിദ്ര യിലാണ്. എനിക്ക് അത് കണ്ടപ്പോൾ ദേഷ്യം വന്നു.

കൂൾ ഡൗൺ ഗൗരി കൂൾ ഡൗൺ…..ഇതിനുള്ള പണി നാളെ കൊടുക്കാം….പിന്നേം എന്തൊക്കെയോ ആലോചിച്ച് ഉറങ്ങി പോയീ……

*****
ഇത്രയും ദിവസം നേരെ ചൊവ്വേ ഒന്നുറങ്ങാത്ത തുകൊണ്ട് ഇന്നലെ വേഗം മയങ്ങി. ചമ്മിയമുഖത്തോട് കൂടി അവള് കിടക്കുന്നത് കാണാൻ പോലും പറ്റിയില്ല.

നേരത്തെ തന്നെ ജോഗ്ഗിങ്ങിനു പോകാൻ എഴുന്നേറ്റപ്പോൾ ഞാൻ ഗൗരിയെ ഒന്ന് നോക്കി…….

ഒരു പാവം പൂച്ചക്കുഞ്ഞിനെ പോലെ കിടക്കുകയാണ്…….ഇപ്പൊൾ കണ്ടാൽ പറയോ…..ഇന്നലെ ഇവിടെ കിടന്ന് ഉറഞ്ഞുതുള്ളിയ യക്ഷിയാണെന്ന്.

അയ്യേ ഞാനെന്താ ഇങ്ങനെ നോക്കിനിൽക്കുന്നേ…വേഗം പോകാം ആ കാന്താരി എങ്ങാനും ഉണർന്നാൽ ഇന്നത്തെ ദിവസം തന്നെ പോകും.

പോകാൻ വേണ്ടി ഗേറ്റ് കടന്നതും ഞാൻ ഫോൺ എടുക്കാൻ മറന്നു. തിരിച്ച് റൂമിൽ എത്തിയതും ബെഡിൽ കിടന്നു ചാടുന്ന ആളെ കണ്ട് ഞാൻ വാതുറന്ന് നിന്നുപോയി……

തുടരും…….

കഥ എത്രത്തോളം നന്നാകുന്നുണ്ടെന്ന് അറിയില്ല. പോരായ്മകൾ ഉണ്ട് ക്ഷമിക്കേണ………തെറ്റുകൾ സൂചിപ്പിക്കണംട്ടോ….
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ……

 

You may also like...