ആദിഗൗരി ഭാഗം_6

#ആദിഗൗരി_6

പോകാൻ വേണ്ടി ഗേറ്റ് കടന്നതും ഞാൻ ഫോൺ എടുക്കാൻ മറന്നു. തിരിച്ച് റൂമിൽ എത്തിയതും ബെഡിൽ കിടന്നു ചാടുന്ന ആളെ കണ്ട് ഞാൻ വാതുറന്ന് നിന്നുപോയി……
****
എന്തോ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. കണ്ണുകൾ പതിയെ തുറന്നപ്പോൾ ദേണ്ടെ…… ആദി മുന്നിൽ നിൽക്കുന്നു, അതും എന്നെ നോക്കിക്കൊണ്ട്. ഞാൻ പെട്ടന്ന് തന്നെ കണ്ണുകൾ അടച്ചു എന്താച്ഛാൽ ഇന്നലെ പറഞ്ഞത് കുറച്ച് കൂടിപോയിരുന്നൂ.

രാവിലെ തന്നെ അതിനുള്ളത് കിട്ടിയാൽ പിന്നെ ഇന്നത്തെ ദിവസം പോക്കാകും.

ആദി പുറത്തിറങ്ങിയതും ഞാൻ ബെഡിലേക്ക്‌ എടുത്ത് ചാടി….പിന്നെ മൈ ബോസിലെ ദിലീപിനെ പോലെ ക്ലാ… ക്ലാ….ക്ലാ…ക്ലി….ക്ലീ….ക്ലൂ…..പാടി തിരിഞ്ഞതും ദേ വാതിലിനടുത്ത് നിൽക്കുന്നു ആ ദുഷ്ടൻ.

മുഖത്ത് നല്ല പരിഹാസചിരിയുണ്ട്. ഞാനാണെൽ ആകെ ചമ്മി നാറി പോയീ…..ഒന്ന് ഇറങ്ങി ഓടിയാലോന്ന് വരെ വിചാരിച്ചു. ഓടിയാൽ അവനെ പേടിച്ചിട്ടാണെന്ന് വിചാരിക്കും അതോണ്ട് അവിടെ തന്നെ ഇരുന്നു.

അവൻ ചിരിച്ച് ചിരിച്ച് വന്ന് ടേബിളിൽ വച്ചിരുന്ന ഫോണുമായി പുറത്തേയ്ക്ക് പോയീ.ഛെ…ആകെ വല്ലാൻണ്ടായി
എന്ത് വിചാരിച്ചു കാണും എന്തോ…..ഹാ പോട്ടെ എന്തേലും വിചാരിക്കട്ടെ.

ആദി ഇടക്ക് വച്ച് വന്നത് കൊണ്ട് ഉണ്ടായിരുന്ന ഉറക്കമൊക്കെ പോയീ. ഇനികിടന്നിട്ട്‌ കാര്യമില്ലാത്തതുകൊണ്ട് എഴുന്നേറ്റ് അടുക്കളയിൽ കയറി.

അമ്മ കൂടെ ഇല്ലാത്തതു കാരണം കുറച്ചു ബുദ്ധിമുട്ടി. എന്നാലും തട്ടിമുട്ടി എല്ലാം ഉണ്ടാക്കി.അമ്മ എനീറ്റുവന്നപ്പോൾ ഞാൻ അടുക്കള വൃത്തിയാക്കുകയായിരുന്നു.

“മോളിതെന്ത് പണിയാ കാണിച്ചേ…”

“ആ അമ്മ വന്നുവോ…. ദാ ചായ കുടിച്ചോളൂ”

“എന്തിനാ മോളേ നീ തനിച്ച് ഇതെല്ലാം ചെയ്തത്. അമ്മ വന്നിട്ട് പോരായിരുന്നോ…”

“അതിനെന്താ അമ്മെ…ഞാൻ നേരത്തെ എണീറ്റു പിന്നെ ഉറക്കം വന്നില്ല അപ്പോ ഇങ്ങോട്ട് പോന്നു”

“മോൾക്ക് ഭക്ഷണം ഉണ്ടക്കാനൊക്കെ അറിയാംലേ”

“കുറച്ചൊക്കെ അറിയാമമ്മെ”

“പുട്ടും കടലയും ആണോ.ആദിയുടെ ഫേവറിറ്റ് ആണ് ”

“ഛേ….വേണ്ടായിരുന്നു”

“എന്തേലും പറഞ്ഞോ…മോളേ..”

“ഏയ് ഒന്നും പറഞ്ഞില്ലല്ലോ….”

“എന്നാൽ വരൂ നമുക്ക് കഴിക്കാം ആദിയും അച്ഛനും വന്നിട്ടുണ്ടാകും”

****
ജോഗിങ് ചെയ്യുമ്പോഴോക്കെ എനിക്ക് ചിരിയാണ് വന്നെ. എങ്ങിനെ ചിരിക്കാണ്ടിരിക്കും അമ്മാതിരി കാണിച്ചുകൂട്ടൽ അല്ലായിരുന്നോ….

“ആദി….കഴിക്കാൻ വരുന്നില്ലേ..”

“ദാ വരുന്നമ്മേ…. കുളിച്ചോണ്ടിരിക്കാ…”

കുളി കഴിഞ്ഞ് നേരെ ഡൈനിങ് ഹാളിൽ ചെന്നു. അവിടെ എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു.

“അഹാ പുട്ടാണല്ലോ….ഞാൻ ഇന്ന് കഴിക്കണമെന്ന് വിച്ചാരിച്ചേ ഉള്ളൂ.”

പറഞ്ഞത് മുഴുവനാക്കാതെ ഞാൻ പുട്ട് കഴിച്ചുകൊണ്ടെയിരുന്നൂ….
പുട്ടും കടലയും എന്റെ ഓൾ ടൈം ഫേവറിറ്റ് ആണ്. എപ്പോൾ കിട്ടിയാലും മൂക്കുമുട്ടെ തിന്നും.

എന്നത്തേയും പോലെ ഇന്നും അത് തുടർന്നു. പക്ഷേ ഇന്ന് ഗൗരി ഉള്ള കാര്യം പാടെ മറന്നു. കഴിച്ച് കഴിഞ്ഞ് നേരെ നോക്കിയപ്പോൾ അവൾ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി ഇരിപ്പുണ്ട്.അച്ഛനും അമ്മക്കും ഇതൊന്നും പുത്തരിയല്ലാത്തോണ്ട് അവർ കഴിച്ചോണ്ടിരിപ്പുണ്ട്.

ഞാൻ പുരികം ഉയർത്തി എന്തേന്നുള്ള ഭാവത്തിൽ അവളെ നോക്കി. അവളാകട്ടെ ഒരു പുച്ഛത്തോടെ മുഖത്തോണ്ട് ഗോഷ്ഠി കാണിച്ച് കഴിക്കാനാരംഭിച്ചു.

“അമ്മെ സൂപ്പർ ആയിട്ടുണ്ട് ട്ടോ…. മതിയാകണില്ല…”

“എന്നോട് പറയണ്ട ദാ അങ്ങോട്ട് പറയൂ…. നിന്റെ ഭാര്യ ഉണ്ടാക്കിയതാണ് ഇതെല്ലാം”

“ആണോ മോളേ…അച്ഛനും ഒരുപാട് ഇഷ്ടായിട്ടോ…”

“താങ്ക്സ് അച്ഛാ…”

ഹൊ…ഇന്നവൾക് അഹംഗരിക്കാനുള്ളതായി….എന്നാലും ഞാൻ നന്നായിന്ന് പറയണ്ട ആവശ്യമില്ലായിരുന്നു.

“എന്താ ആദി നീ പറയുന്നില്ലേ…”

“അല്ലച്ചാ….അത്രക്കും നന്നായിട്ടില്ല…കുഴപ്പമില്ല അത്രേയെ ഉള്ളൂ…”

“എന്നിട്ടണോ വാരിവലിച്ച് കഴിച്ചത്…”

അവളത് പറഞ്ഞത് എനിക്ക് കൊണ്ടു.

“എന്റെ വീട്ടിലെ സാധനങ്ങൾ ഞാൻ ഇഷ്ടള്ളതുപോലെ കഴിക്കും അത് പറയാൻ നീ ആരാ….”

“ഞാൻ തന്റെ…”

അമ്മയും അച്ഛനും ഞങ്ങളെ നോക്കുന്നത് കണ്ടാണ് അവൾ നിർത്തിയത്. അവരുടെ വായിൽ ഇരിക്കുന്നത് കൂടി കേൾക്കണ്ട വച്ച് ഞാൻ പെട്ടന്ന് തന്നെ സ്‌കൂട്ട്‌ ആയി ഓഫീസിൽ പോയി. വൈകീട്ട് തിരിച്ചെത്തുമ്പോൾ ഉണ്ടകണ്ണി വിളക്ക് വെക്കുകയാണ്…. അങ്ങനൊന്ന് ചെയ്യുമ്പോഴും എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട്.

*****
രാവിലെ തന്നെ ഞാൻ വച്ചുണ്ടാക്കിയതിനെ കുറ്റം പറഞ്ഞു പോയിട്ട് ദേ ഇപ്പോളാ വരുന്നേ…കാലുമ്മെ നോക്കി ഒരു വീക്ക് വച്ചുകൊടുക്കാൻ തോന്നുന്നുണ്ട്.

“മോളേ…ഓഫീസിൽ പോയിട്ട് ന്തായീ”

“ലീവ് കിട്ടി അച്ഛാ…ഒരു ആഴ്ച കൂടീ..”

ഞാൻ ഇന്ന് ഓഫീസിൽ പോയി ഒരാഴ്ച കൂടി ലീവ് എടുത്തു. അവിടെ ഒരെണ്ണം പോലും എനിക്ക് സമാധാനം തന്നില്ല. കല്യാണത്തിന് വിളിച്ചില്ല… പാർട്ടി വേണം… എന്തെ ചെക്കൻ വരാഞ്ഞെ….ആന…ചേമ്പ്….അങ്ങനെ കുറെ ചോദ്യങ്ങൾ.

നമ്മുടെ ചങ്ക് ആമിക്ക്‌ മാത്രം കാര്യം നന്നായി അറിയാവുന്നത് കൊണ്ട് ഒാൾ അവരെ പിന്തിരിച്ചുവിടുന്നതിൽ എന്നെ സഹായിച്ചു.
………………..
അത്താഴം കഴിക്കാൻ എല്ലാവരും വന്നിരുന്നു. കാലത്ത് ഉണ്ടായതുപോലെ ഒരു പ്രശനം ഉണ്ടാകാതിരിക്കാൻ ഞാൻ ശ്രമിച്ചു. അമ്മയോട് ഓരോന്ന് പറഞ്ഞ് കൊണ്ടേയിരുന്നു.

കഴിച്ച് കഴിഞ്ഞ് ഞാൻ വേഗം തന്നെ റൂമിലേക്ക് പോയി….ഓടി എന്ന് വേണം പറയാൻ. ഭാഗ്യത്തിന് ആദി ബെഡിൽ ഇല്ല. ബാൽക്കണിയിൽ നിൽക്കുന്നുണ്ട് ഞാൻ വേഗം പോയി കിടന്നു.ആദി വന്നപ്പോൾ ഞാൻ ഫോണിൽ കളിച്ചൊണ്ടിരിക്കുകയാണ്

“ഡീ…നിന്നോട് ഞാൻ ബെഡിൽ കിടക്കരുതെന്ന് പറഞ്ഞായിരുന്നോ…”

“ഇത് എന്റെം കൂടി ബെഡ് ആണ്”

“അത് നീ ആണോടി തീരുമാനിക്കുന്നേ”

“ആ ഞാൻ തന്നെയാ…പിന്നെ വേണേൽ പോയി സോഫയിൽ കിടന്നോ…”

“പറ്റില്ല. എനിക്ക് ബെഡിൽ കിടക്കണം.”

“അത് പള്ളിൽ പോയി പറഞ്ഞോ…ഞാൻ എണീക്കില്ല”

“ഇൗ കുരിശിനെ കൊണ്ട് തോറ്റല്ലോ…”

“ഞാൻ കാരണം ആണ് നിങ്ങള് ഇപ്പൊ നാണം കെടതെ ഇവിടെ നിൽക്കുന്നത്. അല്ലേൽ കാണാർന്നു മാനസ മൈനയും പാടി നടക്കുന്നത്….”

“ഒന്ന് പോടി…. വന്ന അന്ന് മുതൽ പറഞ്ഞ് തുടങ്ങിയതാലോ… പിന്നേ… നിന്നെ സഹിക്കുന്നതിലും ഭേദം അതായിരുന്നു.”

ഛെ….ഇന്നലത്തേപോലെ ഒരു ഇമോഷണൽ അറ്റാക്ക് ചെയ്യാന്നു വച്ചപ്പോൾ ചെക്കൻ കേറി ഗോൾ അടിച്ചല്ലോ…..

“ഡീ ഉണ്ടകണ്ണി…നാളെ ഇൗ ബെഡിൽ ഞാൻ കിടക്കും നോക്കിക്കോ….”

“ആ കാണാം.”

“ഓകെ.വൈയ്റ്റ് ആൻഡ് വാച്ച്”

****
പിറ്റേന്ന് പകൽ വല്യേ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ പോയി…പക്ഷേ രാത്രി ഫൂഡ് കഴിച്ചിട്ട് ഓടാൻ നിന്നെ എന്നെ അമ്മയും ആദിയെ അച്ഛനും വിളിച്ചുകൊണ്ടുപോയീ….

അമ്മയോട് സംസാരിച്ച് ഞാൻ പോകാൻ നിന്നതും എതിരെ നിന്നും ആദി ഓടി വരുന്നുണ്ട്. ഞാനും വിട്ട് കൊടുത്തില്ല. ഞങ്ങള് രണ്ടാളും ഓടുന്നത് കണ്ട് വാ തുറന്നു നിൽക്കുകയാണ് അമ്മയും അച്ഛനും.

“ഏട്ടാ ഇൗ പിള്ളേരെന്താ ഇങ്ങിനെ….”

“ആ എനിക്കെങ്ങനെ അറിയാം”

“ഗൗരി ഒരു കൊച്ചു കുഞ്ഞിനെ പോലെയാണ് ഏട്ടാ…അതാണ് ഇൗ വികൃതികൾ എല്ലാം…ഏട്ടന് അവളോട് വിരോധം വല്ലതും തൊന്നുണ്ടോ… ”

“എന്തിന്….ഇൗ രണ്ടു ദിവസം കൊണ്ട് തന്നെ അവളുടെ കളിച്ചിരികൾ വല്ലാണ്ടങ്ങ് ഇഷ്ടപെട്ടു”

“അവളുടെ ഇൗ പെരുമാറ്റം ആദിയേ പഴയ കാര്യങ്ങൾ മറക്കാൻ സഹായിക്കുന്നുണ്ട്. അല്ലേൽ കല്യാണത്തിന്റെ അന്ന് എല്ലാം തകർന്നിരുന്നത് പോലെ ആയേനെ…”

“എത്രയും പെട്ടന്ന് തന്നെ എല്ലാം കലങ്ങിതെളിഞ്ഞാൻ മതിയായിരുന്നു”

“അതൊക്കെ ശെരിയാകും. ഏട്ടൻ വരൂ നമുക്ക് കിടക്കാം.”

****
ഞങ്ങള് രണ്ടാളും ഓടി ബെഡ്ഡിലേക്ക് ചാടി വീണതും തലകൾ തമ്മിൽ കൂട്ടിയിടിച്ചു. ആദിയെ കൊല്ലാനുള്ള ദേഷ്യം വന്നു. പിന്നെ ഒന്ന് അടങ്ങി നെറ്റി ഉഴിഞ്ഞുകൊണ്ട് എഴുനേറ്റു. ആദിടെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ തന്നെയാണ്.

“നോക്ക് ഗൗരി….ഇന്ന് ഞാൻ ഇവിടെ കിടക്കും”

ആദ്യമായിട്ടാണ് ആ കാട്ടുമാകാൻ എന്റെ പേര് വിളിക്കുന്നത്.അല്ലേൽ നീ… ഉണ്ടക്കണ്ണീ… എന്നൊക്കെയാ വിളിക്കാറ്.

ആദി എന്നെ ഗൗരി ന്നു വിളിച്ചതും എനിക്കാകെ കുളിരുകോരി.

“ഗൗരി ഓരോന്ന് ആലോചിച്ച് ഇരിക്കാതെ പട വെട്ടൂ…..”ഞാനെന്നോട് തന്നെ പറഞ്ഞു.

“ഇല്ല…. ആദ്യം ബെഡിൽ എത്തിയത് ഞാനാണ് അതോണ്ട് ഞാൻ കിടക്കും”

“ഇന്നലെ നീ കിടന്നില്ലേ. അപ്പോൾ ഇന്ന് ഞാൻ കിടക്കും.”

“അങ്ങനെ ഒരു നിയമം ഒന്നും ഇല്ലാലോ….”

ആദിയാകെ കുഴഞ്ഞ് മറിഞ്ഞ് ഇരിക്കാണ്.

“ഒരു കാര്യം ചെയ്യാം ഇന്ന് ഞാൻ കിടക്കും നാളെ നീ കിടന്നോ….അങ്ങനെ ഓരോ ദിവസവും മാറി മാറി കിടക്കാം….എങ്ങനെ????”

ഒന്ന് ആലോചിച്ചപ്പോൾ നല്ലതാണെന്ന് തോന്നി അല്ലേൽ എന്നും ഓടി എത്തേണ്ടി വരും.

“ഓകെ ഡീൽ. പിന്നെ വേറെ ഒരു കാര്യം ബെഡിൽ കിടക്കുന്ന ആൾ സോഫ കിടക്കാൻ പാകത്തിന് സെറ്റ് ചെയ്യണം ok!!!!”

“ok എന്നാൽ നീ പൊയ്ക്കോ…ഞാൻ ഒന്ന് കിടക്കട്ടെ”

“ഇൗ ഉടമ്പടി ഇന്നാണ് പ്രാബല്യത്തിൽ വരുന്നത്. സോ…ഇന്ന് ആദ്യം വന്ന ആൾ തന്നെ കിടക്കും”

“എന്നാല് സോഫ സെറ്റ് ആക്കി താ….”

ഞാൻ വിരിക്കാൻ ബെഡിൽ നിന്ന് എഴുന്നേറ്റതും ആ കാട്ടുമാക്കാൻ ബെഡിലേക്ക് എടുത്തുചാടി.

“ഡോ…താൻ….”

“ഞാൻ നിർത്തി വാവേ…നീ പോയി കിടന്നാട്ടെ”

“അതെ വാവേനൊക്കെ നിങ്ങളുടെ രമ്യയെ പോയി വിളിച്ചാൽ മതി.ഹും വാവ പോലും.”

****
ഏത് നശിച്ച സമയത്താണാവോ ഞാൻ അവളെ വാവെന്ന് വിളിച്ചത്. പറയുന്ന ആ ഫ്ലോയിൽ അങ്ങ് വിളിച്ചു പോയതാ….അപ്പോളേക്കും അവള് ആ രമ്യയെ വലിച്ചിട്ടു.

ഇൗ ഒരാഴ്ചക്കുള്ളിൽ അവളുടെ ഓർമ്മകൾ മറക്കാൻ പറ്റില്ലെങ്കിലും ഞാൻ ഓർക്കാറില്ല,അതിന് ഒരുപരിധിവരെ ഗൗരി തന്നെയാ കാരണം. അവളുടെ താന്തൊന്നിതരത്തിന്റെയും വഴക്കിന്റെയും ഇടയിൽ അതിനെ കുറിച്ച് ഓർക്കാറെ ഇല്ല.

എന്നാലും കൃത്യമായ ഇടവേളകളിൽ ആ കാന്താരി തന്നെ രമ്യയെ വലിച്ചിഴക്കും. അങ്ങിനെ എന്തൊക്കെയോ ആലോചിച്ച് ഞാൻ ഉറങ്ങിപ്പോയി….

***@@@@@@***

ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി….കല്യാണം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. ഞാൻ ബിസിനസ് കാര്യങ്ങളുടെ തിരക്കിൽ ആയി.ഗൗരി ഓഫീസിലും പോയി തുടങ്ങി.

ഞങ്ങൾ തമ്മിൽ ആകെയുള്ള കണ്ടുമുട്ടൽ രാത്രി ആണ്. അതും അടി കൂടാൻ വേണ്ടി മാത്രം.ഒരു ദിവസം പോലും ഞങ്ങൽ അടികൂടാതിരുന്നിട്ടില്ല. കിടക്കാനുള്ള അടിയോക്കെ തീർന്നു. മാറി മാറി കട്ടിലിൽ കിടക്കുന്നതു കൊണ്ട് ആ സമയം സമാധാനം ആയിരുന്നു.

ഇടക്കൊക്കെ അമ്പലത്തിൽ പോകാറുണ്ട്. നടന്നിട്ടാണ് പോക്കും വരവും അതും അവളുടെ ഇഷ്ടം ആണ്.

കുളിച്ചൊരുങ്ങി സെറ്റ് മുണ്ട് ഒക്കെ ഉടുത്ത് ആ ഉണ്ടകണ്ണിൽ കൺമഷി എഴുതി നെറ്റിയിൽ എന്റെ സിന്ദൂരവും ചാർത്തി വരുന്നത് കാണാൻ ഒരു പ്രത്യേക ചേലാണ്.

ഞാൻ ഇങ്ങനെയാണ് ശത്രുക്കളായാലും അവരുടെ ഭംഗിയൊക്കെ ആവോളം ആസ്വദിക്കും. രമ്യയുടെ അത്രക്ക് സൗന്ദര്യം ഇല്ലെങ്കിലും ഗൗരിക്ക് ഒരുപാട് വ്യത്യസ്തതകൾ ഉണ്ട്.

ആ ഉണ്ടകണ്ണുകൾ….പിന്നെ ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഇടക്കേ മാത്രം കണ്ടുവരുന്ന വലതുകവിളിലെ നുണക്കുഴി….കാവ്യാമാധവന്റെ മുടിയേക്കാളും നീളമുള്ള കേശഭാരം…..അങ്ങനെ കുറെ ഉണ്ട്. ഇൗ ഒരു മാസം കൊണ്ട് ഇത്രേയോക്കെ ഞാൻ കണ്ടുപിടിച്ചു.

പക്ഷേ ഇതെല്ലാം ഉണ്ടായിട്ട് എന്താ കാര്യം…..സ്വഭാവം നല്ലത് അല്ലല്ലോ….ഇത്ര പ്രായമയിട്ടും കുറുമ്പ്, മരത്തിൽ ഒകെ വലിഞ്ഞുകേറൽ, പിന്നെ എന്തിനും ഏതിനും പഞ്ച പാവം ആയ എന്നെ ചീത്ത പറയാ…അടി കൂടുക… ഹോ എത്ര പറഞ്ഞാലും തീരില്ല ഗൗരി തമ്പുരാട്ടിയുടെ വിശേഷങ്ങൾ.

ഇതൊക്കെ പോരാഞ്ഞ് അവള് എന്റെ അമ്മേനേം അച്ഛനേം പാട്ടിലാക്കി. അവർക്കിപ്പോ അവള് കഴിഞ്ഞേ ഞാൻ ഉള്ളൂ…അതിന്റെ എല്ലാ കുശുമ്പും അസൂയയും എനിക്ക് ഇല്ലാതില്ല.

എത്രയോ ഡീസന്റ് ആയി ഭക്ഷണം കഴിച്ചിരുന്ന ഞങ്ങളാ…ഇപ്പൊ ആകെ ബഹളമയം ആണ് ഡൈനിങ് ടേബിളിന് ചുറ്റും.

കാക്ക കൂട്ടിൽ കല്ലെറിഞ്ഞത് പോലെയാണ് ഗൗരി വീട്ടിലുള്ളപ്പൊഴുള്ള അവസ്ഥ.

ഇതിനെല്ലാം അച്ഛനും അമ്മയും കട്ട സപ്പോർട്ട് ആണ്. അവർ 3 പേരും ഇടക്കിടെ ഔട്ടിങിനൂ പോകും അതും എന്നെ കൂട്ടാതെ….എന്റെ തിരക്കുകൾ തന്നെ കാരണം.

ആദ്യമൊക്കെ എന്നെ വിളിച്ചിരുന്നു അപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞുമാറി….ഇപ്പോളെനിക്ക് പോകണമെന്നുണ്ട് പക്ഷേ അവർ വിളിക്കുന്നുമില്ല….എന്താ ചെയ്യാ എന്റെ ഓരോരോ അവസ്ഥകൾ….

*****
“ആദി…..ഇന്ന് വല്യച്ഛന്റെ വീട്ടിൽ പോണം നിന്റെ ഏട്ടൻ വന്നിട്ടുണ്ട് ബാംഗ്ലൂർന്ന്….നേരത്തെ എത്തണം പിന്നെ നാളെ ലീവ് ആക്കിക്കോളൂ…”

“ഒകെ അമ്മെ ഞാൻ നേരത്തെ എത്താം… അവളോ..ഗൗരി…”

ങേ….. ഇയാള് എപ്പോൾ മുതൽ എന്റെ കാര്യം അന്വേഷിച്ചു തുടങ്ങി…ചിലപ്പോ ഞാൻ ഇല്ലേൽ സമാധാനം ഉണ്ടാകും എന്ന് വിചാരിച്ചിട്ടാകും….അതിന് ഞാൻ സമ്മതിക്കില്ല…..

വൈകുന്നേരം ആദി വന്ന് ഞങ്ങൾ 4 പേരും വല്യച്ഛന്റെ വീട്ടിലോട്ടു പുറപെട്ടു. അവിടെ എല്ലാവരും ഉണ്ടായിരുന്നു. അമ്മിണിയും അമ്മാളുവും ഞാനും ഹേമേച്ചിയും പൊരിഞ്ഞ വർത്തമാനത്തിൽ ആയിരുന്നു. ആദിയാകട്ടെ എട്ടനോട് ഇരുന്ന് കത്തിവക്കുകയാണ്.

കല്യാണം കഴിഞ്ഞിട്ട് ആദ്യമായിട്ടാകും ഞങ്ങൾ വഴക്കുകൂടാതെ ഇരിക്കുന്നത്. അതുകൊണ്ടാണോ അറിയില്ല വല്ലാത്തൊരു വീർപ്പുമുട്ടൽ. അവനും അങ്ങിനെ ഒരവസ്ഥയിലാണെന്ന് കണ്ണുകൾ പറയുന്നുണ്ട്. കാരണം ഇടക്കിടെ എന്നെ നോക്കുന്നുണ്ട് എന്തേലും കാരണം കിട്ടിയാൽ അടി കൂടാമല്ലോ….

പക്ഷേ നടന്നില്ല. ഒരുപാട് നേരത്തെ കളിച്ചിരികൾക്കൊടുവിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ഒന്നിച്ചു തന്നെ കിടക്കുകയും ചെയ്തു.

പിറ്റേന്ന് പുലർച്ചെ തന്നെ എല്ലാവരും കൂടി അമ്പലത്തിലോട്ട്‌ പോയി…കാറിൽ എല്ലാവരും കൊള്ളാത്തതുകൊണ്ട് ആദി, ഏട്ടന്റെ ബൈക് എടുത്തു.ഹെമേച്ചി എന്നെ നിർബന്ധിച്ച് ആദിയൂടെ കൂടെ നിർത്തി.

ബുള്ളറ്റ് ആയിരുന്നു. ആദി മുണ്ടൊക്കെ ഉടുത്ത് ആ ബുള്ളെറ്റിൽ ഇരിക്കുന്നത് കാണാൻ ഒരു മാസ് ലുക്ക് ഉണ്ട്. ഞാൻ നോക്കിനിന്നു പോയി….ചെക്കൻ ഇന്ന് ഒന്നൂടെ ഗ്ലാമർ ആയ പോലെ. ആദി വന്ന് ഹോൺ അടിച്ചപോലാണ് സ്ഥലകാലബോധം വന്നത്.

ആദ്യമായിട്ടാണ് ഞങ്ങൾ ഒന്നിച്ച് ഒരു യാത്ര പോകുന്നത് അതും ഇത്രയും അടുത്തിരുന്നു കൊണ്ട്. ഞാൻ ആവോളം ആസ്വദിച്ചു ആ യാത്ര…

ഒരു ചെറുചിരിയോടെ ഇരിക്കുന്ന എന്നെ സൈഡ് മിററിലൂടെ ആദി നോക്കുന്നത് കണ്ടപ്പോൾ ഞാൻ മുഖം വെട്ടിച്ചിരുന്നൂ.

ദേവിയുടെ മുന്നിൽ ഒന്നിച്ചു നിന്ന് തൊഴുതു. അന്നത്തെ ദിവസം ഒരുപാട് സന്തോഷങ്ങൾ തന്നു. രാത്രിയിലത്തെ ഫൂഡ് കഴിച്ചിട്ടാണ് അവിടെനിന്നും ഇറങ്ങിയത്.

വീട്ടിലെത്തിയപ്പോഴേക്കും നല്ല ക്ഷീണം. ഞാൻ പോയി ബെഡിൽ കിടന്നു. അപ്പോഴേക്കും ആദി വന്ന് ബഹളം ഉണ്ടാക്കി തുടങ്ങി.

*****
ഇന്ന് ഒരുപാട് ഡ്രൈവ് ചെയ്തതുകൊണ്ട് വയ്യതെയായി…ഒന്ന് കിടക്കാൻ വേണ്ടി ഫ്രഷ് ആയി വന്നതും തമ്പുരാട്ടി ബെഡിൽ വീണിട്ടുണ്ട്.

“ഹലോ…മേടം..എന്താ ഇവിടെ…???”

“എന്തോ…..ഇന്ന് എന്റെ ഊഴം ആണ്”

“അയ്യടാ… ലാസ്റ്റ് ദിവസം നീ അല്ലേ കിടന്നെ….അപ്പോ പിന്നെ ഇന്ന് ഞാൻ നാളെ നീ…”

“തനെന്താ…ജീസസ് ക്രൈസ്റ്റ്ന്‌ കളിക്കാണോ…”

“ദേ നീ റൂൾസ് തെറ്റിക്കാൻ നിൽക്കണ്ട…പറഞ്ഞേക്കാം…”

“ഇന്നലെ ആയിരുന്നു തന്റെ ഊഴം ഇന്ന് ഞാൻ തന്നെയാ ഇവിടെ കിടക്കേണ്ട”

“ഗൗരി പ്ലീസ്…എനിക്ക് തീരെ വയ്യ നീ സോഫയിൽ പോയി കിടക്ക്..ഞാൻ വിരിച്ചിട്ടുണ്ട് അവിടെ”

“ആന്നോ എന്നാലേ മോൻ തന്നെ പോയി കിടന്നാൽ മതി”

ഇന്നത്തെ ക്ഷീണവും ഗൗരിയുടെ കാട്ടിക്കൂട്ടലും ഒക്കെ കണ്ട് എന്റെ നിയന്ത്രണം വിട്ടു. ഞാൻ അലറിക്കൊണ്ട് അവളെ വലിച്ച് താഴെ ഇട്ടു.

കഷ്ടകാലത്തിന് ആ കുരിപ്പിന്റെ കാല് കട്ടിലിൽ തട്ടി പൊട്ടി രക്തം വന്നു. അത് കണ്ടപ്പോൾ എനിക്ക് തന്നെ വിഷമം ആയി. ആശ്വസിപ്പിക്കാൻ ചെന്നപ്പോൾ എന്നെ തട്ടി മാറ്റി കൊണ്ട് ഓളിയിട്ട് കരഞ്ഞു. ഒരുപാട് നൊന്തിട്ടുണ്ടെന്ന് മനസ്സിലായി….

ഓരോ നിമിഷവും കൂടുംതോറും അവളുടെ കരച്ചിലിന് ആക്കം കൂടിവന്നു. ഞാൻ ഓടി പോയി വാ പൊത്തി. അത്രക്കും ഉറക്കെയാണ് അവള് കാറുന്നേ….
ഞാനിങ്ങനെ വാ പൊത്തി നിൽക്കുന്നത് അവൾ‌ തട്ടി മാറ്റാൻ ശ്രമിക്കുമ്പോഴാണ് വാതിൽ തളളിത്തുറന്ന് അവർ അകത്തുവന്നതും. അവരെ കണ്ടതും ഞങ്ങൾ രണ്ടുപേരും ഞെട്ടി…..

തുടരും………

കഥയെ കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തണേ……ബോറാകുന്നുണ്ടോന്ന് അറിയില്ല…..പറയണേ…..തെറ്റുകളുണ്ടേൽ ക്ഷമിക്കണേ……

രചന Anayush

You may also like...