ആദിഗൗരി Part 8

#ആദിഗൗരി_8

എന്തായാലും ഒന്ന് കളിച്ചേക്കാംലെ….

“എന്നിട്ട് നീ എന്ത് പറഞ്ഞു….”

“ഞാൻ എന്ത് പറയാൻ. ആൾക്ക് എന്റെ വിവാഹം കഴിഞ്ഞതാണെന്ന് അറിയില്ല.”

“പറഞ്ഞൂടാർന്നോ…”

“എന്തിന്….അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല അപ്പോൾ പറഞ്ഞുമില്ല”

ഹി ഹി…. ആദിക്ക് ചെറുതായിട്ട് പേടി ഉണ്ടെന്ന് തോന്നുന്നു.
എന്റെ ആദീ….ഞാൻ തന്നേം കൊണ്ടേ പോകൂ….അതിന് യാതൊരുവിധ സംശയവുമില്ല.

“ഗൗരി…..”

“ദാ…വന്നു അമ്മേ”

“ദാ മോളേ പ്രസാദം”

“ഒരു ഇച്ചിരി നേരം കൂടെ നിങ്ങള് എന്നെ കാത്തിരുന്നേൽ ഞാൻ കൂടെ വരുമായിരുന്നല്ലോ…”

“നീ ഇന്ന് നേരത്തെ വരുമെന്ന് ആരു കണ്ടൂ…”

“അത് ശരിയാ…”

“അല്ല ആദി എവിടെ മോളേ….”

“റൂമിലുണ്ട് അച്ഛാ… ”

ഭക്ഷണം കഴിച്ച് റൂമിലോട്ട്‌ എത്തിയപ്പോളാണ് പ്രോജക്ടിന്റെ കാര്യം അമ്മയോട് പറയാൻ മറന്നുന്ന്‌ മനസ്സിലായത്.

“ഇനി എന്തായാലും ഒന്നൂടെ ക്ലിയർ ആയിട്ട് പറയാം”

ഞാൻ അത് പറഞ്ഞു തിരിഞ്ഞതും ആദി അവിടെ എന്നെ തന്നെ നോക്കിയിരിക്കുന്ന ത് കണ്ടൂ.

“ടീ…. പ്ലാനിംഗ് ഒക്കെ കഴിഞ്ഞൂച്ചാൽ കിടക്കാമായിരുന്നു”

“താൻ എന്റെ മേൽ അല്ലല്ലോ കിടക്കുന്നേ ബെഡിൽ അല്ലേ പിന്നെ എന്തിനാ ഞാൻ”

“നീ വന്നു നിന്നെ കെട്ടിപിടിച്ചു കിടന്നില്ലേൽ എനിക്ക് ഉറക്കം വരില്ല മുത്തേ….”

“മുത്തോ….ആരോട് പഞ്ചാര അടിച്ചതിന്‍റെ ബാക്കിയാ ഇത്.”

“നിന്റെ…..”

“പിന്നെ ഇന്നലത്തെ പോലെ എന്നെ പിടിച്ച് ഉറങ്ങാമെന്നുള്ള വിചാരം നടക്കില്ല. അതിനു വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്‌”

“അയ്യടാ….കെട്ടിപിടിച്ചു കിടക്കാൻ പറ്റിയ സാധനം. എനിക്ക് ഇന്നലത്തെ പോലെ ചവിട്ട് കിട്ടാൻ വയ്യ”

“ആഹാ… അന്ത ഭയം ഇറുക്കണം…ഹി…ഹി…”

“എന്തോന്ന് കീ….കീ….വന്നു കിടക്കാൻ നോക്ക് പോത്തെ….”

“നീ പോടീ എരുമെ ടി എല്ലാ ടാ…. ആണുട്ടോ”

ആദിക്ക് ഇന്നും ചവിട്ട് കിട്ടുമോ എന്നുള്ള ഭയം ഉണ്ട്. അതൊണ്ടാണ് എന്നെ വെയിറ്റ് ചെയ്യുന്നേ.ഞാൻ ബെഡിലോട്ട്‌ കയറിയപ്പോൾ ഉണ്ട് അവൻ കൈ നീട്ടി വച്ചിരിക്കുന്നു.

“അതേ ഇൗ കൈ ഒന്ന് മാറ്റുവോ…”

“എങ്ങോട്ട്….നീ ഇവിടെ എന്റെ അടുത്ത് വന്നു കിടന്നാൽ മതി അല്ലേൽ വട്ടം ചുറ്റി ചുറ്റി മനുഷ്യന്മാരുടെ ഉറക്കം കളയും.”

എന്റെ സ്വഭാവം എനിക്ക് തന്നെ നല്ല ബോധ്യം ഉള്ളത് കൊണ്ട് അവൻ പറഞ്ഞപോലെ തന്നെ ചെയ്തു. ഞാൻ കിടന്നതും അവൻ എന്നെ വട്ടം ചുറ്റി പിടിച്ചു. ഹൊ…വല്ലാത്ത അവസ്ഥയിൽ ആയി പോയി ഞാൻ.

ആകെ ഒരു തരം കുളിരുകോരല്‌….അതോണ്ട് ഞാൻ ആകെ ഒന്ന് ഞെരി പിരി കൊണ്ടു. അപ്പോഴേക്കും അവൻ ചീത്തവിളി തുടങ്ങി.

“ഡീ നിന്നോടല്ലെ അടങ്ങി ഒതുങ്ങി കിടക്കാൻ പറഞ്ഞേ….ഇനിയും കെട്ടില്ലേൽ മുട്ടുകാൽ ഞാൻ തല്ലി ഓടിക്കും”

അതും പറഞ്ഞ് ആദി എന്നെ ഒന്നുടേ ചേർത്ത് പിടിച്ചപ്പോൾ ഞാൻ ആദിയുടെ നെഞ്ചിലേക്ക് വീണു. ഇനിയും വല്ലോം കാണിച്ചാൽ ചിലപ്പോ അവൻ തല്ലിയെന്ന് വരും.അതോണ്ട് അങ്ങിനെ തന്നെ കിടന്നു.

ഇടക്ക് ദാഹിച്ചപ്പോൾ എണീറ്റ് വെള്ളം കുടിച്ച് അതെ പൊസിഷനിൽ പോയി കിടന്നു. മുഖമുയർത്തി നോക്കിയപ്പോൾ ആദി നല്ല ഉറക്കത്തിലാണ്. നല്ല രസമുണ്ട് അങ്ങനെ നോക്കിയിരിക്കാൻ.ഞാൻ ഒന്നൂടെ ചേർന്ന് കിടന്നു.

*****

രാവിലെ എണീറ്റപ്പോൾ ഗൗരി എന്റെ നെഞ്ചില് കിടക്കാണ്. എന്തൊരു പാവം പോലെയാ തോന്നുന്നേ….പക്ഷേ ഉണർന്നാൽ കഴിഞ്ഞു. ആക്ച്വലി അവളെ അങ്ങനെ ചുറ്റി പിടിച്ച് കിടക്കാൻ നല്ല സുഖം തന്നെയാ.

എന്തായാലും അവൾക്ക് വട്ടം ചുറ്റൽ ഉള്ളത് നന്നായി. ദൈവമേ ലെയ്റ്റ് ആയല്ലോ… ഇനീം നിന്നാൽ ഇന്നലത്തെ പോലെ അച്ഛൻ വല്ലതും പറയും.

ജോഗിങ് കഴിഞ്ഞ് ഫ്രഷ് ആയി വന്നപ്പോൾ ഡൈനിങ് ടേബിൾ വളരെ ശാന്തമായി കാണപ്പെട്ടു. ഗൗരി വന്നിട്ടുണ്ടാകില്ലെന്ന് കരുതി. പക്ഷേ അവൾ അവിടെ കടന്നെൽ കുത്തിയ പോലെ മുഖം വീർപ്പിച്ചിരിപ്പുണ്ട്.

“എന്ത് പറ്റി അമ്മേ…ഇന്ന് രാവിലെ തന്നെ നല്ല സമാധാന അന്തരീക്ഷമാണല്ലോ”

“ആദി….അതേ ഞങൾ രണ്ടുപേരും ഒന്ന് വസുന്‍റെ വീട് വരെ പോയേച്ചും വരാം”

“അതാണോ മുഖം വീർത്തിരിക്കുന്നതിന്റെ കാര്യം. സോ സിമ്പിൾ എ്…”

“പിന്നെ 2 ദിവസം അവിടെ താമസിച്ച് വരുള്ളൂ… ”

ഇപ്രാവശ്യം ഞെട്ടിയത് ഞാനാണ്. ഇതിന് മുൻപും അവർ അവിടെ പോയി നിൽക്കാറുണ്ട്. പക്ഷേ ഇന്ന് സ്ഥിതി വളരെ മോശമാണ്. ഗൗരിയുടെ കൂടെ നിൽക്കണം. അച്ഛനും അമ്മയും ഉണ്ടായിട്ട് അവള് ഇങ്ങിനെ ആണ് എങ്കിൽ അവർ പോയാലുള്ള അവസ്ഥ…അയ്യോ എനിക്ക് ഓർക്കാൻ കൂടെ പറ്റുന്നില്ല.

“മോളേ…എന്തിനാ……ഇത്ര സങ്കടം ഞങ്ങള് ദേ പോയി ദാ വന്നുന്നു പറഞ്ഞപോലെ ഇങ്ങ് എത്തും. പിന്നെ ഇവിടെ ആദി ഉണ്ടല്ലോ…”

“അത് തന്നെയാണ് പ്രശ്നം”

“വേണെച്ചാൽ മോൾ വീട്ടിൽ പൊക്കോ….”

“അതാ നല്ലത് അമ്മെ….അവള് വീട്ടിൽ പോക്കോട്ടെ… എന്റെ കൂടെ നിൽക്കാൻ പേടി കാണും. പിന്നെ എനിക്കും കുറച്ച് മനസമാധാനം കിട്ടുമല്ലോ…”

“എന്നാലേ ഞാൻ ഇവിടെ തന്നെ നിൽക്കും.അങ്ങനെ ഇപ്പൊ ആരും സമാധാനിക്കണ്ട”

കരുതിക്കൂട്ടി തന്നെയാ വെല്ലുവിളിച്ചത്. ഇവളെ ഒക്കെ ഇങ്ങിനെയേ നമ്മുടെ വഴിക്ക് കൊണ്ടുവരാൻ പറ്റൂ. എന്തായാലും ഏറ്റൂ.

“ദേ രണ്ടും കൂടി ഇവിടെ നിൽക്കുനതൊക്കെ കൊള്ളാം….അടി കൂടി ഒന്നും വരുത്തി വക്കരുത്.”

“ഉപദേശിക്ക് അമ്മാ അവളെ നന്നായൊന്നു ഉപദേശിക്ക്”

“നിന്നോടും കൂടെയാ പറഞ്ഞേ…”

ചെ അവളെ ഒന്ന് താഴ്ത്താൻ നോക്കിയിട്ട് ഇപ്പൊ എനിക്ക് തന്നെ പണി കിട്ടിയല്ലോ….

“ആരാ ആദ്യം വരുന്നെച്ചാൽ ചാവി അപ്പുറത്തെ വീട്ടിൽ നിന്ന് വാങ്ങിച്ചോ….”

“ഒകെ അമ്മെ”ഞങൾ രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.

വൈകുന്നേരം ആറു മണിയായി ഞാൻ എത്താൻ. വീട്ടിൽ നോക്കിയപ്പോൾ ഗൗരി എത്തിയിട്ടില്ല. ഇത്ര ലെയ്‌റ്റ് ആകാറില്ല.

ഞാൻ പോയി ചാവി വാങ്ങി വന്ന് ഉമ്മറത്ത് ഇരുന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി….എഴുന്നേറ്റ് നോക്കിയപ്പോൾ സമയം 7 കഴിഞ്ഞു. അവൾ ആണേൽ വന്നിട്ടുമില്ല.

ഇനിയിപ്പോ വീട്ടിലോട്ടു പോയിട്ടുണ്ടാകുമോ….എങ്ങനെയാ ഒന്ന് അറിയാ…ഫോൺ ചെയ്തു നോക്കാം.

“ഛേ….അവളുടെ നമ്പർ പോലും ഇല്ല. എന്തൊരു കഷ്ടമാണ്. അമ്മയെ വിളിച്ചു ചോദിച്ചു നോക്കിയാലോ…വേണ്ട ഇനി അവർ പേടിക്കും.”

ഞാൻ അകത്തുപോയി വന്നതും അവളുടെ വണ്ടി വന്നു നിന്നു.

“ടീ… ലേയ്റ്റ് ആകുന്നുണ്ടെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ…മനുഷ്യനെ വെറുതെ ആധി പിടിപ്പിക്കാൻ വേണ്ടി”

ഞാൻ ചോദിച്ചതിന് ഒരു മറുപടിയും നൽകാതെ അവൾ ഉള്ളില്ലോട്ട്‌ പോയി.ആകെ മൂട് ഓഫ് ആണ് ആൾ അല്ലേൽ ഉരുളക്കുപ്പേരി പോലെ നല്ല മറുപടി കിട്ടേണ്ടതായിരുന്നൂ.

“ഗൗരി…നിന്നോടാ ചോദിച്ചേ… എവിടെ ആയിരുന്നു…ഒന്ന് വിളിച്ചു പറഞ്ഞൂടെന്…”

“അതിനു എന്‍റെൽ ആദിയുടെ നമ്പർ ഇല്ല”

“എന്റെ നമ്പർ ഇല്ലെങ്കിൽ ലാൻഡ് ലയനിലോട്ട്‌ വിളിച്ചൂടാർന്നോ…..”

“എനിക്ക് തോന്നിയില്ല…”

“എന്തേ…”

“ഇയാള് എന്തിനാ എന്റെ കാര്യം അന്വേഷിക്കാൻ വരണേ….ഞാൻ ചിലപ്പോ ഇനീം നേരം വൈകി വരും. അതിന് തനിക്കെന്താ പ്രശ്നം”

“എനിക്കൊന്നുമില്ല”

“എന്നാലേ എന്റെ കാര്യത്തിൽ തലയിടാൻ വരണ്ട”

ഇവൾക്കിതെന്ത് പറ്റി ചുമ്മാ ദേഷ്യപെടുന്നുണ്ടല്ലോ…..ഇന്നലെ എന്തൊരു ഹാപ്പിയായിരുന്നു ഇന്നിപ്പോൾ ദേ ദേഷ്യം.

******

ഇന്ന് രാവിലെ തന്നെ അമ്മ പോകുകയാണെന്ന് കേട്ടപ്പോളോ ഞാൻ വല്ലാണ്ടായി. പിന്നീട് ഓഫീസിൽ എത്തിയപ്പോൾ അവിടെ അതിനും നല്ല ചേല്.

ഇന്നലെ എനിക്ക് തന്ന പ്രോജക്ട് ഇന്ന് വേറെ ആർക്കോ അല്ലോട്ട്‌ ചെയ്യാൻ പോകാണുത്രേ.ഇത്രയും നാൾ ഞാൻ കഷ്ടപെട്ടത് വെറുതെ ആയത് പോലെ ആയി.

അതിന്റെ ദേഷ്യത്തിന് ഡയറക്ടറോട് കയർത്ത് നിന്നപ്പോൾ ഒരുപാട് വൈകി. വീട്ടിലോട്ടു വിളിക്കാൻ നോക്കിയപ്പോൾ ഫോണും ഓഫ്. ആകെ കൂടി ഒരു നശിച്ച ദിവസം തന്നെയായിരുന്നു.

ഒന്നും പോരാഞ്ഞിട്ട് ആദിയോടും ഞാൻ അനാവശ്യമായി കയർത്തു.അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോൾ എന്നെ നോക്കുക പോലും ചെയ്തില്ല. അല്ല ഞാൻ അതുമാതിരി വർത്തമാനം ആണ് പറഞ്ഞത്.

കിടക്കാൻ നേരം അവൻ പഴയ പോലെ കൈ വച്ചു. പെട്ടന്ന് എന്തോ ഓർത്ത പോലെ കൈ മാറ്റി.

അതു കണ്ടപ്പോൾ എനിക്ക് തന്നെ വിഷമമായി. ഞാൻ പോയി അവനോട് പറ്റി ചേർന്ന് കിടന്നു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ എന്നെ പിടിച്ച് കിടന്നു. എന്തോ അങ്ങിനെ കിടന്നപ്പോൾ എന്റെ ഉള്ളിലെ വിഷമങ്ങൾ ഒക്കെ കുറഞ്ഞു.

പിറ്റേന്ന് രാവിലെ പ്രാതൽ ഉണ്ടാക്കി ആദി യെ കഴിക്കാൻ വിളിച്ചു. എന്നെ ഒന്ന് നോക്കി…പെട്ടന്ന് തന്നെ മുഖം വെട്ടിക്കുകയും ചെയ്തു.

“ആദി…..അയാം റിയലി സോറി….ഞാൻ ഇന്നലെ ഒരുപാട് മോശമായി പെരുമാറി…അങ്ങനെ ഒന്നും പറയാൻ ഉദ്ദേശിച്ചതല്ല…സോ സോറി…”

“ഇറ്റസ് ഓകെ”

“ഇന്നലെ ഓഫീസിലെ പ്രശങ്ങൾ കാരണം ഞാൻ ആകെ മൂടൗട്ട് ആയിരുന്നു.”

“ഹും…പിന്നെ ആ ഫോൺ ഇങ്ങ് തന്നേ…”

“എന്തിനാ….”

“നിന്റെ കാമുകന്റെ നമ്പർ കിട്ടുമോ ന്നു നോക്കാനാ….”

“അങ്ങനെ ഇപ്പൊ നോക്കണ്ട”

“ടീ നിന്റെ നമ്പർ എന്റെൽ സേവ് ചെയ്യാൻ വേണ്ടിയാ…”

“ഓ അങ്ങിനെ…ആദിയുടെ നമ്പർ എന്‍റെലും സേവ് ചെയ്തേക്ക്”

“ഉത്തരവ് പ്രഭോ….”

എനിക്കത് കേട്ടപ്പോൾ ചിരി വന്നു.

@@@@@@

ഇന്നാണ് അമ്മയും അച്ഛനും വരുന്നത്.ഇൗ രണ്ടു ദിവസങ്ങളിൽ അല്ലറ ചില്ലറ അടിപിടി ഒഴിച്ചാൽ മൊത്തം ശാന്തമായിരുന്നു.

അമ്മയെ കണ്ടതും ഗൗരി ഓടി വന്ന് കെട്ടിപിടിച്ചു. 10 ദിവസം കാണാണ്ടിരുന്ന പോലെയുണ്ട് പ്രകടനങ്ങൾ കണ്ടാൽ. പിന്നെ അവിടത്തെ വിശേഷങ്ങൾ ആയി. ഇനി ഞങ്ങളെയും കൂട്ടി പോകണമെന്ന്…

“അമ്മെ എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“എന്താ മോളേ….”

“ഞാൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞില്ലാർന്നോ…പ്രോജക്ടിന്റെ കാര്യം. അത് എനിക്ക് തന്നെ തന്നു”

“എന്റെ കുട്ടിക്ക് ഭാഗ്യം ഉണ്ട്….കയ്യിന്ന് പോയതാണ്ന്നു വച്ചതല്ലെ…”

“ആ അമ്മേ….മാനേജർ സർ പറഞ്ഞത് കൊണ്ട് മാത്രം ആണ് എനിക്ക് അത് കിട്ടിയത്.”

“അയാളെ കണ്ടാലേ അറിയാം നല്ല ആളാണെന്ന്.”

അമ്മ ഇതാരുടെ കാര്യമാ പറയുന്നെ. ദൈവേ…. ആ മാനേജർ ആണോ ഇൗ മാനേജർ…

“ഏതു മാനേജർ ആണ് മോളേ…”

“അത് അച്ഛാ നമ്മൾ ബീച്ചിൽ പോയപ്പോൾ പരിചയപെട്ടില്ലെ ആ സർ”

ഇവരൊക്കെ ഇതെങ്ങോട്ടാ കാട് കയറി പോകുന്നേ…രണ്ടു ദിവസം സമാധാനം ഉണ്ടായിരുന്നതാ…ഇപ്പൊ ദേ പിന്നേം ഒരു മാനേജർ.ഞാൻ ഗൗരിയെ നോക്കിയപ്പോൾ അവള് എന്തോ ഓർത്തപോലെ പറഞ്ഞ് തുടങ്ങി.

“അമ്മെ മാനേജർ സാറില്ലായിരുന്നേൽ എനിക്ക് അത് കിട്ടില്ലായിരുന്നൂ…”

“എന്റെ കുട്ടിക്കല്ലാതെ പിന്നെ ആർക്കാണ് കിട്ടാ….”

“അവരൊക്കെ പറയാ സറിനെന്നോട് പ്രത്യേക താൽപര്യം ഉള്ളൊണ്ടാണ് എന്ന്.”അതും പറഞ്ഞ് അവള് എന്നെ ഒളികണ്ണിട്ടു നോക്കി.

“നീ നല്ല കുട്ടിയല്ലേ അപ്പോ എങ്ങിനെ ഇഷ്ടാവാണ്ടിരിക്കും…”

ഇനി ഇവരൊക്കെ ചേർന്ന് ഇവളെ അയാൾക്ക് കെട്ടിച്ചു കൊടുക്കുമോ…പറയാൻ പറ്റില്ല…ഇപ്പൊൾ ഞാൻ ഇവിടത്തെ മരുമകനും അവള് മകളും ആണല്ലോ….

എന്റെ മനസമാധാനം നഷ്ടപ്പെടുന്നു പറഞാൽ മതിയല്ലോ….അവള് റൂമിലോട്ട്‌ വന്നപ്പോൾ ഞാൻ തിരിഞ്ഞ് കിടന്നു.

******

ഇന്ന് ഞാൻ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു. എനിക്ക് തന്നെ പ്രോജക്ട് കിട്ടി. പിന്നെ അച്ഛനും അമ്മയും തിരികെ വന്നു.

അവരോട് എല്ലാം സംസാരിക്കുമ്പോഴാണ് ആദി എന്നെ നോക്കുന്നത് കണ്ടത്. അപ്പോഴാണ് അന്ന് അവനെ പറ്റിച്ചത് ഓർമ്മ വന്നത്. അപ്പോ പിന്നെ ഒന്ന് പെരുപ്പിച്ച് പറയാമെന്ന് വച്ചു.

റൂമിലേക്ക് ചെന്നപ്പോൾ ആദി എത്തിയിട്ടുണ്ട്. ഇന്ന് കൈ ഒന്നും വച്ച് തന്നില്ല. ഞാൻ കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു…എന്റെ കൈ വച്ച് തട്ടി നോക്കി, ചെറുതായിട്ട് തള്ളി നോക്കി……….പക്ഷേ നോ…രക്ഷ…

ഇത്രയൊക്കെ ചെയ്തിട്ടും ഒരു അനക്കവും ഇല്ല. എനിക്കാണേൽ ഉറക്കവും വരുന്നില്ല. ഇത്രേം ദിവസം അങ്ങിനെ കിടന്നു ശീലമായില്ലെ….

അവസാനം രണ്ടും കൽപ്പിച്ച് ഞാൻ അവനെ ചെരിച്ചുകൊണ്ട് പറഞ്ഞു എന്റെ ആദി ഒന്ന് അനങ്ങാതെ കിടക്കു എനിക്ക് ഉറക്കം വരുന്നു.

അതും പറഞ്ഞ് ഞാൻ ആദിയിടെ കൈ എടുത്തു വച്ചു കിടന്നു.

****
ഇന്നലെ എന്റെ കയ്യും പിടിച്ച് വലിച്ചിട്ട് കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ….വച്ചിട്ടുണ്ട് ഞാൻ…

ഇന്ന് ഞാൻ ഓഫീസിൽ പോകാതെ വീട്ടിൽ തന്നെ ഇരുന്നു പോയിട്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല.ഇടക്ക് വല്ലപ്പോഴും ആണ് ഇങ്ങനെ ഫ്രീ ആകാറ്.

ഒരു ഉച്ചയായപ്പോൾ ഗൗരിയുടെ അച്ഛനും പിന്നെ വേറെ ഒരാളും കൂടി വീട്ടിലേയ്ക്ക് വന്നു.

“ആ മോൻ ഇവിടെ ഉണ്ടായിരുന്നോ….”

“ആ ഇന്ന് ലീവ് ആണ്”

അപ്പോഴാണ് കൂടെ ഉള്ള ആളെ ഞാൻ ശ്രദ്ധിച്ചത്. എവിടെയോ കണ്ടിട്ടുള്ളത് പോലെ…ഇത്…..ഇ…ത് ആ മാനേജർ അല്ലേ…..

“മോനേ…ഇത്….”

“എനിക്കറിയാം അച്ഛാ….ഗൗരിയുടെ മാനേജർ അല്ലേ….”

“ഏയ് അല്ലല്ലോ ഇത് ഞങ്ങളുടെ അവിടെ ഉള്ള പയ്യനാ…വരുന്ന വഴിക്ക് എന്റെ കാർ പഞ്ചർ ആയപ്പോൾ ഇവന്റെ കൂടെ ബൈക്കിൽ പോന്നു”

അപ്പൊൾ അവള് പറഞ്ഞ മാനേജർ…..ഓ….എനിക്കിട്ട് പണി തന്നതാ…നോക്കിക്കോ മോളേ ഇതിനുള്ളത് ഞാൻ തന്നിരിക്കും….

തുടരും……

കഥ എത്രത്തോളം നന്നാകുന്നുണ്ടെന്ന് അറിയില്ല. തെറ്റുകൾ സൂചിപ്പിക്കണംട്ടോ….
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ….

You may also like...