ആദിഗൗരി ഭാഗം ഒമ്പത്ത്

#ആദിഗൗരി_9

അപ്പൊൾ അവള് എനിക്കിട്ട് പണി തന്നതാ…നോക്കിക്കോ മോളേ ഇതിനുള്ളത് ഞാൻ തന്നിരിക്കും…..

“മോനേ….ഗൗരി എവിടെ കണ്ടില്ലല്ലോ….”

“അവിടെ എങ്ങാനും കാണും”

“ങ്ങേ….”

“അല്ല അച്ഛാ അവള് അപ്പുറത്തെ വീട്ടിൽ പോയിരിക്കുവാ…. ആ ദേ വരുന്നുണ്ട്”

കള്ളി…. എനിക്കിട്ട് പണി തന്നിട്ട് തുള്ളി ചാടി വരുന്ന കണ്ടില്ലേ….അവള് അച്ഛനെ കണ്ടതും ഓടി പോയി കെട്ടിപിടിച്ചു.

പിന്നെ പരിഭവങ്ങളായീ….വിശേഷങ്ങൾ പങ്കുവക്കലായി…പെട്ടന്ന് ആ പയ്യനെ കണ്ട് ആൾ ഒന്ന് ഞെട്ടി. അതിനുശേഷം എന്നെയും നോക്കി.

****

വീട്ടിലോട്ടു വരുമ്പോൾ പുറത്ത് ഒരു ബൈക്ക് കണ്ടൂ. അവിടെ എത്തിയപ്പോൾ അല്ലേ അച്ഛൻ വന്നിരിക്കുന്നതാനെന്ന് മനസ്സിലായത്.

വളരെ സന്തോഷത്തോടെ സംസാരിക്കുമ്പോഴാണ് കൂടെ വന്ന ആളെ ശ്രദ്ധിക്കുന്നത്. അത് ആ ചേട്ടൻ ആയിരുന്നു. കാർ കെടായപ്പോൾ കൂടെ വന്നതാണെന്ന്.കാറിന് കേടാവാൻ കണ്ട നല്ല ബെസ്റ്റ് സമയം.

ഞാൻ ആദിയെ നോക്കിയപ്പോൾ എന്റെ പ്ലാനുകളെല്ലാം പാളിയെന്ന്‌ മനസ്സിലായി. കുറച്ചൊക്കെ കളിച്ച് അവന്റെ മനസ്സിലിരിപ്പ് അറിയാമെന്ന് വച്ചപ്പോൾ ഇൗ കാർ നല്ല മാസ് പണി തന്നു.

ഇനിയിപ്പോ ഇതിന്റെ പ്രതികാരം ഉണ്ടാകും. ഹൊ എനിക്ക് വയ്യ….ഓരോന്ന് ചെയ്തുകൂട്ടുമ്പോൾ ഒന്നും തോന്നിയില്ല. ഇപ്പോളാണ് വേണ്ടന്ന് തോന്നുന്നേ.

“മോളേ ഞങ്ങൾ ഇറങ്ങുവാ….രണ്ടുപേരും അവിടെക്കൊക്കെ വരൂ….ഇത് വരെ വന്നില്ലല്ലോ…”

“ശരി അച്ഛാ….”
……….

അത്താഴം കഴിഞ്ഞ് കിടക്കാൻ വന്നപ്പോൾ ഒരു പുച്ഛം ചിരിയും ഫിറ്റ് ചെയ്ത് ആദി എന്നെ കാത്തിരിക്കുന്നുണ്ട്.

“അതേ…എന്റെ ഓഫീസിൽ ഒരു മാനേജർ ഉണ്ട് നല്ല ചുള്ളനാ….ഏതായാലും ഇങ്ങേർ പോയ സ്ഥിതിക്ക് നമുക്ക് അയാളെ നോക്കിയാലോ…”

“അയ്യോ വേണ്ടായെ….”

“എന്നാലും”

“വേണ്ടാ….വേണ്ടാതൊണ്ടാ”

“നമുക്ക് നോക്കാട്ടോ ഉണ്ടകണ്ണി…ആൾക് ഒരു 56 വയസ്സ് ഒകെ കാണുള്ളു….നിന്നെ പ്രോപോസ്‌ ചെയ്ത ആളേക്കളും 2 വയസ്സ് ചെറുപ്പം ആണ് പ്രോബ്ലം ഒന്നും ഇല്ലല്ലോ…”

ഓ….അപ്പോ എല്ലാം അറിഞ്ഞിട്ടുണ്ട്. അതല്ലേ ഫുൾ ഹിസ്റ്ററി പറഞ്ഞൊണ്ടിറിക്കുന്നത്.
ഞാൻ ഒന്നും പറയാൻ പോയില്ല. നന്നായി ആലോചിച്ചിട്ട് പറഞ്ഞില്ലേൽ ഇത് നമുക്ക് തന്നെ പാര ആകും. അങ്ങിനെ കിടന്നു എപ്പോളോ ഉറങ്ങി പോയീ…..

******
ആദി ഇയിടെയായി ഫോണിൽ അല്പം കൂടുതൽ നേരം ചിലവഴിക്കുന്നുണ്ട്. കുറെ ഒളിഞ്ഞും പാത്തും നിന്ന് നോക്കിയിട്ടും പിടികിട്ടുന്നില്ല.

എന്തായാലും ഓഫീസ് സംബന്ധം അല്ല. കളിച്ച് ചിരിച്ചാണ് സംസാരിക്കുന്നത്. എനിക്കെന്തോ ചെറിയൊരു ഉൾ ഭയം.

അങ്ങനെയിരിക്കെയാണ് ഓഫ്‌സിൽ നിന്ന് വന്ന ആദി നേരെ സ്റ്റോർ റൂമിലോട്ട് ഓടി പോകുന്നത് കണ്ടത്. ഞാനും പിന്നാലെ വച്ച് പിടിച്ചു.

ഞാൻ വാതിലിന്റെ അപ്പുറത്ത് എന്നെ കാണാതിരിക്കാൻ വേണ്ടി മറഞ്ഞു നിന്നു. ആദി ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി.

വളരെ പതുക്കെ ഒത്തിരി സന്തോഷത്തോടെ ആണ് സംസാരിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഇയാള് ഇങ്ങനെ സന്തോഷമായി ഇരിക്കുന്നത് കണ്ടിട്ടില്ല.

എന്നെ ചതിക്കാനാണ് പ്ലാൻ എങ്കിൽ നോക്കിക്കോ മോനേ…നിന്നെ ഞാൻ കൊന്നു കൊലവിളിക്കും.

അപ്പോഴാണ് അമ്മ എന്തോ ആവശ്യത്തിന് എന്നെ വിളിച്ചത്.

“ഗൗരി….. എവിടെയാ മോളെ…..”

“ദാ ഇവിടുണ്ട് അമ്മേ…..”

എന്റെ മറുപടി കുറച്ച് ഉച്ചത്തിൽ ആയിരുന്നു.മറഞ്ഞു നിൽക്കായിരുന്നുന്ന് മറന്നുപോയി.ഞാൻ തിരിഞ്ഞ് ഒടാൻ നിന്നതും ആരോ എന്റെ കൈ പിടിച്ചു വലിച്ചു.

ആദി എന്നെ പിടിച്ച് വലിച്ചപ്പോൾ ബാലൻസ് തെറ്റി ഞാൻ വീണു കൂടെ അവനും. വീണതിനു ശേഷം കണ്ണുതുറന്നപ്പോൾ ഞാൻ ആദിയുടെ മേൽ കിടക്കായിരുന്നൂ.

ഒരു നിമിഷം ഞാൻ അവന്റെ കണ്ണുകളിൽ നോക്കിയിരുന്നു പോയി. രണ്ടുപേരും പരസ്പരം കണ്ണുകളിൽ നോക്കി അങ്ങിനെ കിടന്നു. പെട്ടന്ന് എന്തോ ശബ്ദം കേട്ട് ഞാൻ ചാടി എഴുനേറ്റു. ആദിയുടെ മുഖത്ത് ചെറിയൊരു നാണം വന്നതു പോലെ.

അത് മറയ്ക്കാൻ ഒരു മറ എന്നവണ്ണം എന്നോട് ചാടി കടിച്ച് ചോദിച്ചു.

“നീ എന്നെ ഉളിഞ്ഞുനോക്കായിരുന്നല്ലേ”

“പിന്നെ ഒളിഞ്ഞു നോക്കാൻ പറ്റിയ ഒരു സാധനം”

“പിന്നെ നിനക്കിവിടെന്താ കാര്യം”

“എനിക്ക് ആവശ്യമുണ്ടായിട്ട്‌ എന്തേ….”

“ഞാൻ കേറിയ സമയത്ത് തന്നെ എന്താ ഒരു ആവശ്യം”

“പലതും കാണും അത് തന്നോട് പറയാൻ എനിക്ക് മനസ്സില്ല”

“ഹും മനസ്സിൽ എന്താനോക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്”

“എന്തൊന്നാ…. എന്തോന്നാ….”

“ഒളിഞ്ഞ് നിന്നിട്ടുള്ള നിന്റെ ആവശ്യം എന്താന്നോക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് എന്ന്”

“ദൈവമേ….പെട്ടല്ലോ….അമ്മ എന്നെ വിളിക്കുന്നുണ്ട്”

“ഹും പോക്കോ…..”

“പോകാൻ എനിക്ക് അറിയാം. കൽപ്പന ഒന്നും വേണ്ട.”

“ഇതെന്താ വല്ല വിഷ വിത്തോ മറ്റോ ആണോ….സകല സമയവും ചീറ്റികൊണ്ടിരിക്കുന്നുണ്ടല്ലോ….”

“എന്തേലും പറഞ്ഞായിരുന്നോ”

“ഒന്നും ഇല്ലെന്‍റെ പൊന്നോ….ഒന്ന് പോയി തന്നാട്ടേ….എനിക്ക് നൂറുകൂട്ടം പണി ഉണ്ട്”

******

അവള് എനിക്ക് തന്ന പോലെ ഒരു പണി തന്നെ കൊടുക്കണമെന്ന് അല്ലോചിച്ചിരുക്കുമ്പോഴാണ് എന്റെ അമ്മാവന്റെ മകൾ മായ വിളിക്കുന്നത്.

അവളോട് സംസാരിചുകൊണ്ടിരിക്കുമ്പോൾ ഗൗരിയുടെ മുഖം മങ്ങുന്നത് പോലെ ഒരു തോന്നൽ. അപ്പൊൾ പിന്നെ ഞാനും വിട്ടുകൊടുത്തില്ല. അവള് കേൾക്കാൻ വേണ്ടി ഉറക്കെയും പിന്നെ ഒന്ന് അസൂയപെടുതാൻ രഹസ്യമായും സംസാരിക്കാൻ തുടങ്ങി.

അവളിൽ നിന്നും നല്ല പോസിറ്റീവ് റസ്പോൺസ്‌ കിട്ടിതുടങ്ങി. ഞാൻ എപ്പോൾ ഫോൺ എടുത്താലും എന്തെങ്കിലും കാരണമോക്കെ ഉണ്ടാക്കി പതുങ്ങി പതുങ്ങി അടുത്ത് വരും.

ഇന്ന് ഓഫീസിൽ പോയി വന്നപ്പോൾ കുളിച്ച് ഭസ്മ കുറിയൊക്കെ ഇട്ട് നല്ല മൊഞ്ചത്തി ആയിട്ടുണ്ടായിരുന്നൂ. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ നോക്കി നിന്നു പോയി.

പെട്ടന്ന് മായ വിളിച്ചു. ഇവൾ ഇപ്പൊൾ ആവശ്യമില്ലാത്ത സമയത്തും വിളിച്ചോടിരിക്കും. മനസമാധാനമായി ഒന്ന് വായിനോക്കാൻ കൂടെ സമ്മതിച്ചില്ല.

പിന്നെ ഫോൺ എടുത്ത് ഗൗരി കേൾക്കും വിധം ഉച്ചത്തിൽ സംസാരിച്ച് ചുമ്മാ സ്റ്റോറൂമിൽ കയറി. ഒളിഞ്ഞ് നിൽക്കുന്നത് കണ്ടതും അമ്മ വിളിച്ചതും ഒരുമിച്ചായിരുന്നു.

ഓടാൻ നിന്ന അവളെ പിടിച്ചുനിർത്താൻ മാത്രമേ ഉദ്ദേശിച്ചുള്ളൂ…പക്ഷേ രണ്ടാളും കൂടി വീണു പോയി. കുറച്ച് നേരം എല്ലാം മറന്ന് ഞാൻ അവളുടെ കണ്ണിൽ നോക്കിയിരുന്നു പോയീ….എന്റെ മേലിൽ കിടക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.

പെട്ടന്ന് തന്നെ അവള് ചാടി എഴുനേറ്റു എനിക്കാണേൽ കുഞ്ഞ് നാണവും വന്നു. ആദ്യമായിട്ടാണ് പെണ്ണിനെ ഇത്ര അടുത്ത് ഇതു പോലെ കിട്ടിയത്. അപ്പോഴേക്കും തല്ലുകൊള്ളിതരം പുറത്തേയ്ക്ക് എടുത്ത് ഓടി പോയീ….

പിറ്റേന്ന് ഓഫീസിൽ പിടിപ്പതു പണിയുണ്ടായിരുന്നൂ. 8 മണി ആയിക്കാണും വീട്ടിലോട്ടു വരുമ്പോൾ. അവിടെ എത്തിയപ്പോൾ ആകപ്പാടെ ഒരു സ്മശാനമൂകത.

അച്ഛനും അമ്മയും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്നുണ്ട് പക്ഷേ റോമാൻസിനൂ പകരം വിഷാദഭാവമാണ്.

ഇൗ സമയം എല്ലാം അവർ ഇരുന്ന് ഒച്ച വയ്ക്കുകയാണ് പതിവ്. ഞാൻ പതിയെ പോയി ചെയറിൽ ഇരുന്നു ചുറ്റും കണ്ണോടിച്ചു…ഗൗരി ഈസ് മിസിങ്….തല എത്തിച്ച് അടുക്കളയിലോട്ടും നോട്ടം പായിച്ചു.

ഇത് കണ്ടിട്ടെന്നവണ്ണം അച്ഛൻ പറഞ്ഞു.

“നോക്കണ്ട ഉണ്ണി ആൾ ഇവിടില്ല….”

“ആരെ നോക്കിയെന്നാ പറയുന്നെ…”

“ഗൗരിയെ…”

“പിന്നെ ഞാൻ അവളെ നോക്കിയൊന്നുമില്ല”

“ആദി….മോനെ ഗൗരി അവളുടെ വീട്ടിലേക്ക് പോയിരിക്കാണ്….ഏതോ അമ്മൂമമ യെ കാണാൻ പോകണമെന്ന് പറഞ്ഞു അവളുടെ അമ്മ.”

“ഉം”

“ഞാൻ പോയ്ക്കൊളാൻ പറഞ്ഞു. ഒരു 2 ആഴ്ച കഴിഞ്ഞ് വന്നാൽ മതിയെന്നും പറഞ്ഞു”

“രണ്ടാഴ്ചയോ…”ഞാൻ അറിയാതെ പറഞ്ഞു പോയി.

“ആ…അപ്പൊൾ പറഞ്ഞു പക്ഷേ ഇപ്പൊൾ വേണ്ടാന്നു തോന്നുവാ…അവള് ഇല്ലാണ്ട് ഒരു സുഖവും ഇല്ലടാ…”

“അത് ശരിയാ വസു..അവളുള്ളപ്പോൾ ഒരു ആളനക്കം ഉണ്ടായിരുന്നു. ഇനിയിപ്പോ 2ആഴ്ച കഴിഞ്ഞാലേ വരുള്ളു…”

അവർ പറഞ്ഞത് ശരിയായിരുന്നു. ഗൗരി ഉള്ളപ്പോൾ ഒരു ഒച്ചയും അനക്കവും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പൊൾ ആകെ ഒരു മൂകത.

ബഹളം ഉണ്ടായിരുന്നപ്പോൾ ആ തിരുവായാ ഒന്ന് അടച്ചു കണ്ടാൽ മതിയെന്നായിരുന്നു. എന്നാലിപ്പോൾ ആ വഴക്കാളിതരം ഒന്ന് കണ്ടാൽ മതിയെന്നായി…..

കിടക്കനായി റൂമിൽ എത്തിയപ്പോൾ അവിടെ മുഴുവനും ഗൗരിയുടെ സാമീപ്യം. ഞാൻ ഒരു നിമിഷത്തേക്ക് കണ്ണുകൾ അമർത്തിയടച്ചു. പതിയെ തുറന്നപ്പോൾ ബെഡിൽ ചാടി കളിക്കുന്ന അവൾ, പിന്നെ ചെയറിൽ ഇരിക്കുന്നു, ബാൽക്കണിയിൽ നിൽക്കുന്നു….എന്താ പറയാ…ഞാൻ നോക്കുന്നിടതെല്ലാം ഗൗരി.

എനിക്ക് വട്ടായി പോയി എന്ന് വരെ തോന്നി….ഒരു വേരുകിനെ പോലെ ആ നാലുചുവരുകൾക്കുള്ളിൽ ഞാൻ നടന്നു.

കുറച്ച് നേരം കിടന്നു നോക്കി…..പക്ഷേ….കിടന്നിട്ടാണെൽ ഉറക്കവും വരുന്നില്ല. അവസാനം അവളെ വിളിച്ച് നാല് ചീത്ത പറഞ്ഞാലോന്ന് വരെ തോന്നി. പിന്നെ തിരിച്ച് നല്ല ഡോസ് കിട്ടുമെന്ന് ഉറപ്പുള്ളത്ത് കൊണ്ട് ആ ഉദ്യമത്തിന് മുതിർന്നില്ല.

ഇപ്പൊൾ എനിക്കവളെ കൊല്ലാനുള്ള ദേഷ്യമുണ്ട്….വേറൊന്നും കൊണ്ടല്ല..പോകുന്നതിനെ കുറിച്ച് എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെൽ എങ്ങിനെയെങ്കിലും ആ കുട്ടുപിശാചിനെ ഇവിടെ നിർത്തില്ലായിരുന്നോ…..

“ഐ മിസ്സ് യു സോ മച്ച് ഗൗരീ…..ബാഡ്ലി മാഡ്ലി…..”
ശെരിക്കും അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അതെ ഞാൻ പോലും അറിയാതെ അവള് എന്റെ ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞിരിക്കുന്നു.

അത് മനസ്സിലായിട്ടും അങ്ങനെ അല്ലാത്തവനെ പോലെ പെരുമാറി ഞാൻ.എനിക്ക് അവളോടുള്ള പോലെ ഒരു ഇഷ്ടം അവൽക്കെന്നോട് ഉണ്ടൊന്നു അറിയില്ലല്ലോ…അതായിരുന്നു എന്റെ പ്രശ്നം. പലപ്പോഴും അവൾക്കും എന്നെ ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്. എന്നാലും വീണ്ടും ഒരു ചെറിയ വലിയ റിസ്ക് എടുക്കാൻ ഉള്ള ധൈര്യം ഇല്ലാതെപോയി….

******

“ഇത് എന്താ മോളെ നീ ഒരുമാതിരി വെരുകിനെ പോലെ കിടന്ന് നടക്കുന്നെ….”

“എനിക്ക് തോന്നിയത് കൊണ്ട്”

അല്ലാ പിന്നെ മനുഷ്യന്മാർ ഇവിടെ ഉള്ള സമാധാനം നഷ്ടപെട്ട ഇരിക്കുമ്പോഴാണ് ഒരുമാതിരി ചോദ്യങ്ങൾ….

എനിക്ക് തന്നെ അറിയില്ല എന്താ എന്റെ പ്രശ്നം എന്ന്. വീട്ടിലോട്ടു പൊരുകയാണെന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം ആയതാണ്…

പക്ഷേ ഇപ്പൊൾ എന്തൊക്കെയോ മിസ്സ് ചെയ്യുന്നു. ആദിയുമായി വഴക്ക് കൂടാൻ തോന്നി. ഒന്ന് ഫോൺ വിളിച്ചാലോ വിചാരിച്ച് ഫോണും എടുത്തു.

അപ്പോഴാണ് ഈയിടെയുള്ള ആധിയുടെ ഫോൺ വിളികളുടെ കുറിച്ച് ഓർമ്മ വന്നത്. അപ്പൊൾ തൊട്ടു എനിക്ക് ഭ്രാന്ത് ഇളകി.

ആദിയോട് വഴക്കുകൂടുമെങ്കിലും ആദിയില്ലാത്ത ഒരു ദിവസം എനിക്ക് ഇങ്ങനെ ആണെങ്കിൽ പിന്നെ അവനെ നഷ്ടപ്പെടേണ്ടി വന്നാൽ ഹൊ…എനിക്ക് ആലോചിക്കാൻ കൂടെ പറ്റുന്നില്ല.

ഇനിയിപ്പോൾ അവൻ മറ്റാരെങ്കിലും ആയി സംസാരിച്ചിരിക്കുകയാണെങ്കിലോ….എന്തായാലും വിളിച്ചു നോക്കാം….

ഫോൺ എടുത്ത് വിളിച്ചു. പക്ഷേ ഞാൻ എന്ത് ആവരുതെ എന്ന് ആഗ്രഹിച്ചിരുന്നുവോ… അത് പോലെ തന്നെ ആയി…..അവന്റെ ഫോൺ ബിസി ആയിരുന്നു.

എനിക്കാകെ ദേഷ്യവും സങ്കടവും വന്നു. കണ്ണുകൾ നിറഞ്ഞ് തുളുമ്പി. അച്ഛനും അമ്മയും കാണാതിരിക്കാൻ വേണ്ടി റൂമിൽ പോയി വാതിൽ അടച്ച് ഫോൺ സ്വിച്ചോഫ് ചെയ്ത് കിടന്നു.

******

കിടന്നിട്ട് ഉറക്കം വരാതത്തുകൊണ്ട് എന്തുവന്നാലും വേണ്ടില്ലാന്ന് വച്ച് രണ്ടുംകൽപ്പിച്ച് ഫോൺ എടുത്തതും മായ വിളിച്ചു. ഫോൺ എറിഞ്ഞ് പൊട്ടിക്കാൻ വരെ തോന്നി.

ഞാൻ ബിസി ആണെന്ന് പറഞ്ഞിട്ടും അവള് കേൾക്കാൻ തയ്യാറാകാതെ സംസാരിച്ച് കൊണ്ടിരുന്നു.

അവസാനം സഹികെട്ട് കുറെ ചീത്ത പറഞ്ഞ് ഫോൺ വച്ച് നോക്കിയപ്പോൾ ഗൗരിയുടെ മിസ്സ് കോൾ…..അന്നേരം എന്തെന്നില്ലാത്ത സന്തോഷം തോന്നി…പക്ഷേ തിരിച്ച് വിളിച്ചപ്പോൾ ഫോൺ സ്വിച്ചെടോഫ് ആയിരുന്നു.

തുടരും…..

വൈകിയതിന് ക്ഷമ ചോദിക്കുന്നു….. കുറച്ച് തിരക്കുകൾ കാരണം കൃത്യമായി പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല……തെറ്റുകൾ ഉണ്ടെങ്കിൽ സൂചിപ്പിക്കണേ……

രചന Anayush

Next Part Time Today 9.30

You may also like...