ആദിഗൗരി ഭാഗം 10

#ആദിഗൗരി_10

കിടന്നിട്ട് ഉറക്കം വരാതത്തുകൊണ്ട് എന്തുവന്നാലും വേണ്ടില്ലാന്ന് വച്ച് രണ്ടുംകൽപ്പിച്ച് ഫോൺ എടുത്തതും മായ വിളിച്ചു. ഫോൺ എറിഞ്ഞ് പൊട്ടിക്കാൻ വരെ തോന്നി.

ഞാൻ ബിസി ആണെന്ന് പറഞ്ഞിട്ടും അവള് കേൾക്കാൻ തയ്യാറാകാതെ സംസാരിച്ച് കൊണ്ടിരുന്നു.

അവസാനം സഹികെട്ട് കുറെ ചീത്ത പറഞ്ഞ് ഫോൺ വച്ച് നോക്കിയപ്പോൾ ഗൗരിയുടെ മിസ്സ് കോൾ…..അന്നേരം എന്തെന്നില്ലാത്ത സന്തോഷം തോന്നി…പക്ഷേ തിരിച്ച് വിളിച്ചപ്പോൾ ഫോൺ സ്വിച്ചെടോഫ് ആയിരുന്നു.

എന്തിനായിരിക്കും വിളിച്ചത്. ഛേ….മായക്ക്‌ വിളിക്കാൻ കണ്ട നേരം. ഒന്നൂടെ വിളിച്ചു നോക്കി. അപ്പോഴും സ്വിച്ചെഡോഫ്.പിന്നീട് വാട്ട്സ്ആപ്പിൽ ഒരു മെസ്സേജ് അയച്ചു.

-ഹായ്… ഉണ്ടകണ്ണി….-

രാവിലെ എണീറ്റപ്പോൾ തന്നെ ഫോൺ എടുത്ത് നോക്കി. ഗൗരിയുടെ മറുപടി ഒന്നുമില്ല,പക്ഷേ മെസ്സേജ് കണ്ടിട്ടുണ്ട്. എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു ഏർപ്പാടാണ് മെസ്സേജിന് റീപ്ലേ തരാതിരിക്കുന്നത്.

ദേഷ്യം വന്ന് ഒന്നൂടെ വിളിച്ചു നോക്കി…..എടുത്തില്ല…..പിന്നേം പിന്നേം വിളിച്ചു… അപ്പോഴും എടുത്തില്ല.

ഇപ്പൊൾ എങ്ങാനും അവള് എന്റെ മുന്നിൽ വന്നു നിന്നാൽ ഉറപ്പായും ഒരു വീക്ക് വച്ചുകൊടുക്കും….എന്നാലും വിളിച്ചത് എന്തിനാണെന്ന് അറിയാതെ ഒരു സമാധാനം ഇല്ല.

“ആദി…. എന്തേ….നീ ഒന്നും കഴിക്കുന്നില്ലേ….”

“ഉം”

“പിന്നെന്താ…ഭക്ഷണം വിളമ്പിവച്ച് കഴിക്കാതിരുക്കുന്നേ….???”

“ഒന്നുമില്ല…”

“എന്ത് പറ്റി മോനെ ഓഫീസിൽ വല്ല പ്രശ്നങ്ങൾ ഉണ്ടോ….”

“ഏയ് അങ്ങനൊന്നുമില്ലാ അച്ഛാ…”

അവരെ കാണിക്കാൻ വേണ്ടി കുറച്ച് കഴിച്ചെന്നു വരുത്തി എഴുനേറ്റു പോന്നു. ഓഫീസിൽ പോയപ്പോഴും ആകെ ഒരു വെപ്രാളം ഒന്നിലും ശ്രദ്ധ വരുന്നില്ല….

*****
ഇന്നലെ ഒരുപാട് നേരം ഉറക്കമില്ലാതെ ഇരുന്നു.ആദിയുടെ ആ ഫോൺ കാളുകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്.ഇനി ഞാൻ കരുതുന്ന പോലെ വല്ല എഫെയർ ഉണ്ടാകുമോ…ഏയ്..ഇല്ല അവൻ അങ്ങിനെ ഒന്നും ചെയ്യില്ല…

എഴുന്നേറ്റ് ഫോൺ ഓൺ ചെയ്തപ്പോൾ ദാ..ആദിയുടെ മെസ്സേജ്.

ഹായ് ഉണ്ടക്കണ്ണി എന്ന് കണ്ടതും അത് വരെ ഉണ്ടായിരുന്ന ദേഷ്യം ഒക്കെ മാറി പകരം ഒരു ചെറുപുഞ്ചിരി വന്നു.

അപ്പോഴാണ് അമ്മ ഫോൺ വിളിച്ചത്. അവരെല്ലാം എന്നെ ഒരുപാട് മിസ്സ് ചെയ്യുന്നെന്ന് പറഞ്ഞു. പക്ഷേ അത് വേണ്ട ആൾക്ക് അങ്ങനെ ഒരു വിചാരമേ ഇല്ല….

അമ്മ ആദിയെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. അവസാനം ഞാൻ തന്നെ ചോദിച്ചു.

“അപ്പൊൾ ഇന്നലെ അവൻ നിന്നെ വിളിച്ചില്ലേ….ഞാൻ കരുതി നിന്നോട് സംസാരിക്കുവായിരുന്നെന്ന്”

“ഹലോ മോളേ ഹലോ….ഫോൺ കട്ടായോ….”

പിന്നീടങ്ങോട്ട് അമ്മ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല…ഫോൺ വച്ച് കട്ടിലിൽ കിടന്നു.

“ഗൗരി…നീ ഇതുവരെ എനീറ്റില്ലെ….ഇന്ന് ജോലിക്ക് പോണില്ലേ…”

“ഇല്ലമ്മേ….ഞാൻ ലീവ് വിളിച്ചു പറഞ്ഞിട്ടുണ്ട്”

ഒത്തിരി നേരം ആ കിടപ്പ് തന്നെ തുടർന്നു. പ്രാതൽ കഴിക്കാൻ വിളിച്ചിട്ടും ഞാൻ പോയില്ല. എന്റെ ഇൗ മാറ്റം കണ്ടിട്ടാവണം അച്ഛൻ അടുത്തേക്ക് വന്നു.

“എന്താടാ പറ്റിയേ…അച്ഛൻ ഇന്നലെ രാത്രി മുതൽ ശ്രദ്ധിക്കുവാ ആകെ ഒരു ഉഷാറുകുറവ്…. ”

“ഏയ് അച്ഛന് തോന്നിയതായിരിക്കും…പിന്നെ ചെറിയൊരു തലവേദന ഉണ്ടായിരുന്നു…”

“അപ്പോൾ മോളെങ്ങിനെ മുത്തശ്ശിയെ കാണാൻ വരും…”

“അത് സാരമില്ല…ഇപ്പൊൾ ഞാൻ ഒകെ ആണ്”

അച്ഛൻ പോയികഴിഞ്ഞതിനൂശേഷം ഞാൻ ഫ്രഷ് ആയി പോകുവാൻ വേണ്ടി അവരുടെ അടുത്തേക്ക് ചെന്നു.

“മോളേ നീ ഒന്നും കഴിച്ചില്ലല്ലോ…”

“എനിക്ക് വേണ്ടാ അമ്മാ…”

“അത് എങ്ങിനെ ശരിയാകും…ഇന്നലെയും ശരിക്ക് ഒന്നും കഴിച്ചില്ല…ഇന്നും അങ്ങിനെ ആവാനാണോ പ്ലാൻ…”

“വിശപ്പ് ഇല്ലാത്തതുകൊണ്ടാണ്…”

“മതി രണ്ടാളും നടക്കൂ…ഇനിയും വൈകിക്കണ്ട…”

******

ഓഫ്‌സിലും എനിക്ക് ഇറിക്കപൊറുതി ഇല്ലായിരുന്നു….ഗൗരി പോയതിന്റെയും ഇന്ന് ഫോൺ വിളിച്ചിട്ട് എടുക്കാതത്തിന്റെയും ദേഷ്യം മുഴുവൻ സ്റ്റാഫ്സിന്റെ മേൽ തീർത്തു.

വൈകീട്ട് തിരിച്ചെത്തിയപ്പോൾ അമ്മ ഗൗരിയെ വിളിക്കുന്നുണ്ട്. അമ്മയെ കണ്ടാൽ അറിയാം നല്ല ടെൻഷനും സങ്കടവും ഒക്കെ ഉണ്ടെന്ന്.

“മോനേ…നീ ഗൗരിയെ വിളിച്ചോ…ഞാൻ ഇപ്പൊൾ വിളിച്ചിട്ട് എടുക്കുന്നില്ല”

ഞാൻ രാവിലെ വിളിച്ച കാര്യം പറയാൻ പോയില്ല.

“രാവിലെ വിളിച്ചപ്പോൾ ആകെ ഒരു മൂടോഫ്‌ ആയിരുന്നു. ആദി ഇന്നലെ വിളിച്ചത് അവളെ അല്ലേന്ന് ചോദിച്ചതും പിന്നെ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു”

“അമ്മയോട് രാവിലെ സംസാരിച്ചിരുന്നോ….”

“ആ…എന്ത് പറ്റിയാവോ കുട്ടിക്ക്…”

ഓഹോ…അമ്മ വിളിച്ചാൽ ഫോൺ എടുക്കാൻ പറ്റും ഞാൻ പട്ടിയെ പോലെ 4,5 വട്ടം വിളിച്ചിട്ടും ഒരു അനക്കവും ഇല്ല. അല്ലേലും അവളെ കുറിച്ചാലോചിക്കുന്ന ഞാനല്ലേ മണ്ടൻ.

“ആഹ്‌ മോളേ….നീ ഇതുവരെ എവിടെ ആയിരുന്നു…എന്താ എടുക്കാഞ്ഞേ…”

“ഞാൻ ഗൗരിയുടെ അമ്മയാ…മോൾ കിടക്കുവാ…”

“അയ്യോ എന്ത് പറ്റി….”

അമ്മയുടെ മുഖത്തെ ഭാവം കണ്ടതും എനിക്ക് ടെൻഷൻ ആയി തുടങ്ങി…വേഗം ഫോൺ പിടിച്ചുവാങ്ങി സ്പീക്കർ മോടിലിട്ടൂ.

“മോൾ ഇന്ന് മുത്തശ്ശിയുടെ വീട്ടിൽ വച്ച് ഒന്ന് തലകറങ്ങി…ആദ്യം ഞങൾ കാര്യാക്കിയില്ലേലും തലച്ചുറ്റി വീണപ്പോൾ ആശുപത്രി വരെ പോയിനോക്കി…”

“എന്നിട്ടിപ്പോൾ ഗൗരി എവിടെയാണ് അമ്മേ”എനിക്ക് ടെൻഷൻ കൂടിയപ്പോൾ ഞാൻ ചോദിച്ചു.

“ഇപ്പൊൾ ഇവിടുണ്ട് മോനെ കിടക്കുവാ..ഞാൻ ഫോൺ കൊണ്ടുകൊടുക്കാട്ടോ…ടെൻഷൻ ഒന്നും വേണ്ടാ…ബിപി ലോ ആയതാ…ഞങൾ കരുതി വല്ല ശുഭ വാർത്ത എങ്ങാനും ആണെന്ന്…”

ഗൗരിയുടെ അമ്മ അക്കാര്യം പറഞ്ഞതും ഞാൻ കണ്ണും തള്ളി നിന്നു പോയി….എന്നാൽ ഇവിടെയുള്ള മറ്റു രണ്ടുപേർക്ക് ചിരി അടക്കാൻ കഴിയുന്നുണ്ടായില്ല.

“ഇൗ അമ്മ ഇത് എന്തൊക്കെയാ പറഞ്ഞുകൂട്ടുന്നേ….ഫോൺ ഇങ്ങ് തരൂ…ഹലോ അമ്മെ എനിക്ക് കുഴപ്പമൊന്നും ഇല്ലാട്ടോ…ഞാൻ ഓകെയാണ്…”

ഗൗരിയുടെ സൗണ്ട് കേട്ടപ്പോൾ എനിക്ക് ഒരു സമാധാനം ആയി. അപ്പോൾക്കും അമ്മ ഫോൺ തട്ടിപറച്ചുവാങ്ങി സംസാരിക്കാൻ തുടങ്ങി.

“ഞങ്ങള് അങ്ങോട്ട് വരണോ മോളേ”

“എന്റെ അമ്മെ എനിക്ക് ഒരു കുഴപ്പവുമില്ല..”

“ആഹ്‌…പിന്നെ നേരത്തെ പറഞ്ഞ ശുഭ വാർത്തക്ക് ഞങൾ രണ്ടുവീട്ടുകാരും വെയ്റ്റിംഗ് ആനൂട്ടോ…”

ഞങ്ങള് തമ്മിലുള്ള പ്രശ്നങ്ങൾ തീർന്നുന്നുള്ള ശുഭ വാർത്ത പോലും ആയിട്ടില്ല പിന്നെ അല്ലേ ഇത്. കുറച്ചു നേരം കൂടി ഫോണിൽ സംസാരിച്ചതിന് ശേഷം ഞങൾ അത്താഴം കഴിക്കാനിരുന്നു.

അമ്മയും അച്ഛനും എന്തൊക്കെയോ പറഞ്ഞ് ഫൂഡ് കഴിക്കുന്നുണ്ട്. ഗൗരിയുടെ അടുത്തേയ്ക്ക് പോകുന്ന കാര്യം അറിയാതെ പോലും പറയുന്നില്ല. ഒന്നുമില്ലെങ്കിൽ എന്നോട് ഒന്ന് പോയി നോക്കാൻ പറഞ്ഞൂടേ… ഇത് അതുമില്ല….വേറെ എന്തൊക്കെയോ പറഞ്ഞു നല്ല പോളിങ്ങിലാണ് രണ്ടാളും.

“അമ്മേ ഗൗരി ഇല്ലേ….”

“ആ ഗൗരി ഉണ്ടല്ലോ… എന്തേ…”

“അതല്ല…അവളെ പോയി കാണുന്നില്ലേ വയ്യാന്നു പറഞ്ഞില്ലേ….”

“ഏയ് അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ…പിന്നെ ഒരു ദിവസം പോകാം….” ഇതും പറഞ്ഞ് അമ്മ അച്ഛനെ ഒന്ന് കണ്ണുറിക്കി കാണിച്ചുകൊണ്ട് തുടർന്നു.

“ആദി… നീ വേണേൽ നാളെ പോയിട്ട് വന്നോളൂ…”

ഹൊ സമാധാനമായി…അല്ലേൽ ഞാൻ കാണാൻ വേണ്ടി തിരക്കുകൂട്ടി എന്ന് പറഞ്ഞ് കളിയാക്കും.

“പിന്നെ മോനെ നിനക്ക് പോകണമെങ്കിൽ നീ പറഞ്ഞ് പോകണം. അല്ലാതെ വളഞ്ഞ് മൂകുപിടിച്ച് കാര്യം സാധിക്കാൻ നിൽക്കണ്ട കേട്ടോ….കാണാൻ പോകുന്നത് നിന്റെ പെണ്ണിനെ തന്നെ അല്ലെ വേറെ ആരെയും അല്ലല്ലോ…”

ആഹാ….പണി നൈസായിട്ട്‌ പാളിയല്ലോ…പിന്നെ അധികനേരം അവിടെ നിൽക്കാതെ റൂമിലോട്ട് പോയി.

പിറ്റേന്ന് രാവിലെ ഞാൻ ലീവ് എടുത്തു. പോകാൻ നിൽക്കുമ്പോൾ അച്ഛൻ പറഞ്ഞു.

“ടാ…നീ കയ്യും വീശി ആണോ പോകുന്നേ…രണ്ടു ദിവസം അവിടെ നിന്നിട്ട് വന്നാൽ മതി. കല്യാണം കഴിഞ്ഞ് ആദ്യായിട്ട്‌ പോകുന്നതല്ലേ…വേറെ എന്തെങ്കിലും വാങ്ങിയിട്ട് പോക്കൊളൂ….”

“ഞാൻ ഇന്ന് തന്നെ തിരിച്ചു വരും…ഞാൻ അവിടെ നിൽക്കില്ല…”

“നീ പറഞ്ഞത് അനുസരിച്ചാൽ മതി. അവിടെ ഉള്ള അച്ചന്റെം അമ്മയുടെയും മോൻ കൂടി ആണ് നീ. ഗൗരി മോൾ ഞങ്ങളോട് എങ്ങിനെ പെരുമാറുന്നോ അതു പോലെ തന്നെ നീയും ചെയ്യണം”

“ശേഖരെട്ടൻ പറഞ്ഞത് ശരിയാ ആദി…. നീ അവിടത്തെ അംഗം കൂടിയാണ്. മോൻ ഡ്രസ്സ് കൂടി എടുത്ത് പോകൂ….”

അവിടെ പോയി ഗൗരിയെ ഒന്ന് കാണണം എന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ….പക്ഷേ അച്ഛനും അമ്മ്‌കും ഒരേ നിർബന്ധം. ഒന്ന് ആലോചിച്ചാൽ അവർ പറഞ്ഞത് 100% ശരിയാണ്. എന്നാലും എനിക്കെന്തോ ഒരു ചമ്മൽ.

ബൈക്കിലാണ് അങ്ങോട്ട് പോയത്. അവിടെ എത്തിയതും എന്റെ ഹൃയമിടിപ്പ് കൂടി കൂടി വന്നു. ഇടിച്ച് ഇടിച്ച് ശ്ബ്ദം പുറത്തേയ്ക്ക് വരെ വന്നു.

“രാധേ…ഇങ്ങോട്ട് വന്നെ ദേ ആദി വന്നേക്കുന്നൂ…”

“ആ മോനെ കയറിയിരിക്ക്‌…എന്താ കുടിക്കാൻ വേണ്ടേ ചായ എടുക്കട്ടെ…അതോ കാപ്പി മതിയോ…വേറെ എന്തെങ്കിലും”

എന്നെ കണ്ട സന്തോഷത്തിൽ അമ്മക്ക് ആകെ വേപ്രാളമായിരുന്നൂ.അതോണ്ടല്ലേ റോമൻസിൽ പൊന്നമ്മചേച്ചി പറഞ്ഞ പോലെ ആയിപ്പോയത്. എന്താ ചെയേണ്ടതെന്ന് പോലും അറിയുന്നില്ല. ഞാൻ പതിയെ എഴുന്നേറ്റ് അമ്മയുടെ അടുത്ത് ചെന്ന് നിന്നു.

“ഒന്നും വേണ്ട അമ്മാ…ഞാൻ രണ്ടു ദിവസം ഇവിടെ കാണും അപ്പൊൾ വിസ്തരിച്ച് എല്ലാം കഴിക്കാം. ഇപ്പൊൾ ഒരു ഗ്ലാസ്സ് വെള്ളം മാത്രം മതി.”

അമ്മയുടെ കണ്ണുകൾ ഒക്കെ നിറയുന്നത് പോലെ തോന്നി. വളരെ പാവം അച്ഛനും അമ്മയും ആണ്…പക്ഷേ ഒന്നാലോചിച്ചിട്ട്‌ എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.

ഇൗ പാവം പിടിച്ച അച്ഛനും അമ്മക്കുമെങ്ങിനെ ഗൗരിയെ പോലെ ഉള്ള മോൾ ഉണ്ടായി….മോൾ അല്ല മുളക് നല്ല അസ്സൽ കാന്താരിമുളക്.

ഞാൻ വന്നിട്ട് ഇതുവരെയും ഗൗരിയെ കണ്ടില്ല. റൂമിൽ കിടക്കുകയായിരിക്കുമെന്നാണ് കരുതിയത്. അമ്മ എനിക്ക് റൂം കാണിച്ച് തന്ന് താഴോട്ട് പോയി. ഞാൻ റൂമിൽ നോക്കിയപ്പോൾ ആൾ അവിടെയും ഇല്ല.

ഞാൻ ചുറ്റും കണ്ണോടിച്ചു. ഒരുപാട് പുസ്തകങ്ങൾ അടക്കിവച്ചിട്ടുള്ള ഷെൽഫ്, ചുമരിൽ നല്ല ഭംഗിയിൽ വരച്ച ചിത്രങ്ങൾ, ഒരുപാട് സമ്മാനങ്ങൾ……

ഇതൊക്കെ പ്രതീക്ഷിച്ച എനിക്ക് തെറ്റി…..ഷെൽഫിൽ നിറയെ പാവകളും പ്രതിമകളും…. ചുമരിലാകട്ടെ വിജയ്ഡെയും ധോണിയുടെയും ചിത്രങ്ങൾ…. റൂമെല്ലാം ആകെ അലങ്കോലായി കിടക്കാണ്‌.

അല്ലേലും ഞാൻ അങ്ങനെ ചിന്തിച്ചത് തന്നെ തെറ്റല്ലേ….വേറെ ആരെയും ആയിരുന്നേൽ ഒകെ. പക്ഷേ ഇവിടെ ആൾ ഗൗരി മേടം അല്ലേ….

ഞാൻ ജനൽ തുറന്നു നോക്കിയപ്പോൾ പേരമരത്തിൽ നിന്ന് പേരക്കകൾ വീഴുന്നു. കൊഴിഞ്ഞു വീഴാൻ തക്ക പാകമൊന്നും ആയിട്ടില്ല.

ഒന്നൂടെ തല കുനിച്ച് നോക്കിയപ്പോൾ ദേ പേരമരത്തിൽ കേറിനിൽക്കുന്നൂ എന്റെ ശ്രീമതി…. ഇന്നലെ തലകറങ്ങിയ ആളാണ് ഇപ്പൊൾ മരത്തിൽ പൊത്തിപിടിച്ച് കേറിയിരിക്കുന്നത്.

ആ കാഴ്ച കൺകുളിർക്കെ കാണാൻ വേണ്ടി ഞാൻ അങ്ങോട്ട് നടന്നു.

“ഗൗരി ദേ ആദി വന്നിരിക്കുന്നു…..”

“അമ്മേ……”

ഞാൻ വന്നിരിക്കുന്നുന്നല്ലെ അച്ഛൻ പറഞ്ഞത് അല്ലാതെ അമ്മ വന്നുന്ന്‌ അല്ലല്ലോ…പിന്നെന്താ അമ്മേനെ വിളിക്കുന്നേ…

“ആഹാ…കുട്ടിതേവാങ്ങ് ഇത്ര പെട്ടന്ന് നിലത്തെത്തിയോ….”

“ഞാൻ വീണതാ…”

*****”

ആറ്റുനോറ്റ് ഒരു പേരക്ക പൊട്ടിക്കാൻ മരത്തിൽ കേറിയപ്പോളാണ് അച്ഛൻ ആദിവന്നിട്ടുണ്ടെന്ന് പറഞ്ഞത്. അതു കേട്ടതും ഞാൻ കൈ വിട്ടു…..ദേ കിടക്കുന്നു നിലത്ത്.

എനിക്കെന്താ പറ്റിയെതെന്ന് പോലും നോക്കാതെ ആദി കളിയാക്കി ചിരിക്കു ന്നുണ്ട്‌.

“എന്തേലും പറ്റിയോ ഗൗരി…”

“തനിക്കേന്താ കണ്ണില്ലേ…പറ്റിയതൊന്നും കാണാഞ്ഞിട്ടാണോ…ഇങ്ങനെ ചോദ്യം”

ദുഷ്ടൻ മനുഷ്യനോരു ആപത്ത് വരുമ്പോൾ തന്നെ പരിഹസിക്കുന്നു.ഒരു കത്തി കിട്ടിയിരുന്നെങ്കിൽ ഒരു കുത്ത് കൊടുക്കാമായിരുന്നു.

“ഇതെന്താ മോളേ ആദിയെ താനെന്നോക്കെ വിളിക്കുന്നേ….”

“അത് സാരമില്ല അച്ഛാ… മോളുന് ഒരു തെറ്റുപറ്റിയതല്ലെ…പോട്ടെ…”

മോളുവോ…അതിന് ഞാൻ എപ്പോളാണ് ഇയാളുടെ മോൾ ആയത്.

“നിങ്ങള് പരസ്പരം സംസാരിക്കാതെ എന്നെ ഒന്ന് പിടിച്ചെഴുനേൽപ്പിക്ക്”

“വാ മോളൂ…ഏട്ടൻ എടുക്കാം”

ആദിക്കിതെന്ത് പറ്റി… മോളു എന്നൊക്കെ വിളിക്കുന്നു…. ഓ…അച്ഛന്റെയും അമ്മയുടെയും മുന്നിലുള്ള അഭിനയം ആയിരിക്കും.

അതും പറഞ്ഞ് അവൻ എന്നെ എടുത്ത് പൊക്കി. നിലത്ത് വക്കാൻ പറഞ്ഞിട്ടും കേൾക്കുന്നില്ല. എന്നെ അരയിലൂടെ വട്ടം പിടിച്ച് റൂമിലേക്ക് കൊണ്ടുപോയി…

“എന്നെ നിലത്ത് വക്ക്‌ ദുഷ്ടാ…ഇവിടെ അഭിനയിക്കാൻ മാത്രം അച്ഛനും അമ്മയും ഇല്ലല്ലോ….”

“ദേ അടങ്ങി ഒതുങ്ങി കിടന്നില്ലേൽ ഒറ്റ ഏറു വച്ച് കൊടുക്കും…പിന്നെ ഇത് ഞാൻ നിന്നെ സ്നേഹിക്കുന്നതല്ലേ…മുത്തേ…”

“എന്തേ തന്റെ പുതിയ കാമുകിയും തന്നെ തേച്ചിട്ട്‌ പോയോ….”

ഞാൻ ഒന്ന് എറിഞ്ഞ് നോക്കിയതാ…പക്ഷേ ആ ദുഷ്ടൻ എന്നെ നിലത്തേക്കിട്ടു.ഞാൻ ചെന്ന് വീണതും എന്റെ കൈ ചെയറിൽ കൊണ്ട് മുറിഞ്ഞു.

“അയ്യോ ഗൗരി ആയാം സോറി…ഞാൻ അറിയാതെ…”

“അയ്യോ അമ്മെ എനിക്ക് വേദനിച്ചിട്ട്‌ വയ്യേ…. “കുറച്ച് വേദന ഉണ്ടെങ്കിലും നല്ല പോലെ ഒന്ന് അഭിനയിച്ചു കാണിച്ചു.

“ടീ….കിടന്നു കാറാതെ ഫസ്റ്റ് എയ്ഡ് ബോക്സ് എവിടെയാണെന്ന് പറ……”

എനിക്ക് ചിരി വന്നു.എന്നാലും ദുഷ്ടൻ എന്നെ തള്ളി ഇട്ടതല്ലെ കുറച്ച് ടെൻഷൻ അടിക്കട്ടെ….ഞാൻ ബോക്സ് അവിടെ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ആദിയെ വെയിറ്റ് ചെയ്യുമ്പോൾ അവന്റെ ഫോൺ റിംഗ് ചെയ്തു.

-മായ കോളിംഗ്-

തുടരും……..

പെട്ടെന്ന് എഴുതിയ പാർട്ട് ആണ്. നിങ്ങൾക്ക് ഇഷ്ടപ്പെടുമോയെന്ന് അറിയില്ല. എന്തായാലും അഭിപ്രായങ്ങൾ പറയണേ…… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ…..അടുത്ത ഒന്ന് രണ്ട് പാർട്ടോടുകൂടി കഥ അവസാനിക്കുകയാണ്ട്ട്ടോ…..

രചന Anayush

You may also like...