ആദിഗൗരി Part_11

#ആദിഗൗരി_11

“എന്തേ തന്റെ പുതിയ കാമുകിയും തന്നെ തേച്ചിട്ട്‌ പോയോ….”

ഞാൻ ഒന്ന് ചൂണ്ടി നോക്കിയതാ…പക്ഷേ ആ ദുഷ്ടൻ എന്നെ നിലത്തോട്ടെറിഞ്ഞു.ഞാൻ ചെന്ന് വീണതും എന്റെ കൈ ചെയറിൽ കൊണ്ട് മുറിഞ്ഞു.

“അയ്യോ ഗൗരി ആയാം സോറി…ഞാൻ അറിയാതെ…”

“അയ്യോ അമ്മെ എനിക്ക് വേദനിച്ചിട്ട്‌ വയ്യേ…. “കുറച്ച് വേദന ഉണ്ടെങ്കിലും നല്ല പോലെ ഒന്ന് അഭിനയിച്ചു കാണിച്ചു.

“ടീ….കിടന്നു കാറാതെ ഫസ്റ്റ് എയ്ഡ് ബോക്സ് എവിടെയാണെന്ന് പറ……”

എനിക്ക് ചിരി വന്നു.എന്നാലും ദുഷ്ടൻ എന്നെ തള്ളി ഇട്ടതല്ലെ കുറച്ച് ടെൻഷൻ അടിക്കട്ടെ….ഞാൻ ബോക്സ് അവിടെ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ആദിയെ വെയിറ്റ് ചെയ്യുമ്പോൾ അവന്റെ ഫോൺ റിംഗ് ചെയ്തു.

-മായ കോളിംഗ്-

“ഇതാരാണാവോ ഇൗ മായ….ആദി സംസാരിക്കുന്നത് ഇവളോടെങ്ങാനും ആണോ….ഫോൺ എടുത്ത് നാല് ചീത്ത വിളിച്ചാലോ…ഏയ് ഇനി അത് ഇൗ മായ അല്ലെങ്കിൽ ചീപ്‌ ആയിപോകില്ലേ….വേണ്ട എല്ലാം ഒന്നുകൂടി ക്ലിയെർ ആകട്ടെ….”

“എന്താടീ…ഉണ്ടകണ്ണി ഒറ്റക്കിരുന്നു പിറുപിറുക്കുന്നേ…ഇപ്പൊൾ നിന്റെ കരച്ചിൽ ഒക്കെ മാറിയോ…”

“തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ഉണ്ടക്കാണ്ണിന്നു വിളിക്കരുതെന്ന് ”

“ഉണ്ടക്കണ്ണിയെ ഉണ്ടക്കണ്ണിന്നല്ലാണ്ട് പിന്നെ എന്താ വിളിക്കാ എന്റെ ഉണ്ടക്കണ്ണീ…..”

എന്റമ്മോ….ആദി ഇപ്പൊൾ എന്റെ ഉണ്ടക്കണ്ണീ എന്നല്ലേ വിളിച്ചത്….എന്തായാലും എനിക്കിഷ്ടായീ…ഒരുപാട് ഇഷ്ടായി….ഹി ഹീ…

“അയ്യോ എനിക്ക് വേദനിക്കുന്നെ…”ഞാൻ വിഷയം മാറ്റാൻ നോക്കി.

“മതി മതി അഭിനയം നിർത്തിക്കോ… ഓവർ ആകുന്നുണ്ട്”

“ആദിയേ പോലെ എനിക്ക് വലിയ എക്സ്പീരിയൻസ് ഇല്ലല്ലോ… അതോണ്ടാ…”

മുറിവ് അത്ര കാര്യമായിട്ട് ഒന്നുമില്ലെങ്കിലും ആദി ഡെടോൾ പുരട്ടിയപ്പോൾ എനിക്ക് വല്ലാതെ നീറി.

“ആഹ്‍…”എനിക്ക് വേദനിക്കുന്നുണ്ടെന്ന് മനസ്സിലായത് കൊണ്ട് ഡെറ്റോൾ നിലത്ത് വച്ചതിനുശേഷം മരുന്ന് പുരട്ടി ആദി എന്റെ കൈ എടുത്ത് പിടിച്ചു.

കൈ എടുത്ത് അവന്റെ അധരങ്ങളോട് അടുപ്പിച്ച് ഒന്ന് ഊതി…. ഊഫ്…എന്റെ സകല നാടിഞെരമ്പുകളിൽകൂടിയും ഒരു കൊള്ളിയാൻ മിന്നി.

ആദിയുടെ ഓരോ ചുടുനിശ്വാസവും എന്നിൽ പതിക്കുമ്പോൾ ഞാൻ വല്ലാത്ത ഒരവസ്ഥയിൽ ആയിപ്പോയി. എന്റെ ഹൃദയം പട പടാ മിടിച്ചു… അത് എനിക്ക് തന്നെ കേൾക്കാവുന്ന വിധത്തിൽ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നൂ.

ഞാൻ അവനെ തന്നെ നോക്കിയിരുന്നു പോയീ…

“എന്താടീ…മിഴിച്ച് നോക്കുന്നേ…ഇപ്പോഴും വേദന മാറിയില്ലേ…”

ടക്ക്…ആദി കൈവിരലുകൾ കൊണ്ട് ശബ്ദം ഉണ്ടാക്കിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

“വേദന മാറിയോന്ന്….”

“ഇല്ല…ഇപ്പോളും ഉണ്ട്…”

എന്നെ നോക്കി ഒരു കള്ളച്ചിരി പാസ്സ് ആക്കി ആദി അത് തുടർന്നു. വേദന മാറിയെങ്കിലും എനിക്ക് ആ സാമീപ്യം ആസ്വദിക്കാൻ വേണ്ടി കള്ളം പറഞ്ഞു.

അന്നേരം ആദിയുടെ ഫോൺ പിന്നെയും റിംഗ് ചെയ്തു. ഡിസ്പ്ലേയിൽ മായ എന്ന പേര് കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“ഫോൺ എടുക്കുന്നില്ലേ…നേരത്തെയും വിളിച്ചിരുന്നു…ആരാ ഇൗ മായാ… ”

“നീ നേരത്തെ പറഞ്ഞായിരുന്നില്ലെ പുതിയ കാമുകി അവള് തന്നെയാ…എന്തേ….”

ആദി അത് തമാശക്ക് പറഞ്ഞതാണേലും എനിക്കത് ഇഷ്ടപ്പെട്ടില്ല. കൈ വലിച്ച് കൊണ്ട് ഞാൻ താഴേക്ക് പോയീ…..

“എന്താടീ…നിന്റെ മുഖം കുട്ടികലം കമഴ്ത്തി വച്ച പോലെയിരിക്കുന്നേ…”

അമ്മ അത് പറഞ്ഞപ്പോൾ പുറകിൽനിന്നോരൂ ചിരി കേട്ടു. ആദിയായിരുന്നൂ. രണ്ടാളെയും പരസ്പരം കണ്ണുരുട്ടി കാണിച്ച് ഞാൻ തുടർന്നു.

“എന്റെ മുഖം ഇങ്ങിനെ തന്നെയാണ്…നമുക്ക് വല്യ സൗന്ദര്യം ഒന്നും ഇല്ലേ….നമ്മളെ വിട്ടേക്ക്…”

“എങ്ങോട്ട് പോകുവാ നീ…”

“ഞാൻ അപ്പച്ചിയുടെ വീടുവരെ പോയിട്ട് വരാം..അമ്മേ”

“എന്നാല് ആദിയെ കൂടി കൂട്ടിക്കോ…”

“ഞാൻ പോണില്ല അമ്മേ…ഒന്ന് കിടക്കണം…”

“ഉറപ്പാണല്ലോ ആദി…താൻ വരുന്നില്ലല്ലോ…ഇനി വാക്ക് മാറ്റി പറയുമോ…”

“ഞാൻ ഒരു ത്ടവെ സൊന്നാ നൂറ് തടവെ സൊന്ന മാതിരി..”

“ഓഹോ അങ്ങിനെ ആണല്ലേ…എന്റെ അമ്മേ ആദിക്കു കിടക്കാനൊന്നുമല്ല രമ്യയുടെ വീട്ടിലോട്ടു വരാൻ പേടിച്ചിട്ടാണ്…ഹി ഹി”

“എന്നാ… ഞാൻ….”

“നീ ഒരു തടവേ സോന്ന എത്ര മാതിരിന്നാ മുൻപ് പറഞ്ഞേ….”

“ഡീ അസത്തേ…നീ പോകുന്നുണ്ടെൽ പോകൂ…അവനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കാതെ….”

“ഇവൾ ഇപ്പോഴും ഇങ്ങിനെ തന്നെ ആണമ്മെ…ഞാൻ ആയതുകൊണ്ട് ക്ഷമിക്കുന്നതാ…”

“അച്ചോടാ…സ്നേഹ സമ്പന്നരായ കുഞ്ഞാടുകളെ….നിങ്ങള് പരസ്പരം സ്നേഹിച്ചു നിൽപ്പിൻ…ഞാൻ പൊയെച്ചും വരാം…”

“ഇൗ പെണ്ണ്….”

*****
ഗൗരി ഓരോന്ന് പറയുമ്പോൾ ശരിക്കും ചിരി വരും. ഇവളിവിടില്ലാതെ ഇവർക്കെങ്ങിനെ പറ്റുന്നു ആവോ…

ഒരു രണ്ടുമാസം കൊണ്ട് എന്റെ വീട്ടിൽ ഗൌരിയില്ലാതെ പറ്റുന്നില്ല…അപ്പൊൾ പിന്നെ ഇത്രേം കാലം നോക്കി വളർത്തിയ ഇവരുടെ കാര്യമോ….പറ്റുന്ന ഇടവേളകിൽ എല്ലാം ഗൌരിയുമായി ഇവിടെ വരണം.

“മോൻ എന്താലോചിച്ച് നിൽക്കുവാ…കിടക്കുന്നില്ലേ….”

“ഇല്ലമ്മെ…ഞാൻ മോളിൽ പോയി ഒരു കോൾ ചെയ്ത് വരാം…”

ഓഫീസിലേക്ക് വിളിച്ചുവച്ചതും അമ്മ എന്നെ താഴേക്ക് വിളിച്ചു…

“ആദി….ദേ നിന്നെ കാണാൻ ഗൗരിയുടെ ഫ്രണ്ട്സ് വന്നിരിക്കുന്നു…..”

“ഓ…ഉണ്ടക്കണ്ണിക്ക്‌ അപ്പൊൾ ഫ്രണ്ട്സ് ഒക്കെയുണ്ടോ…”

ഞാൻ ഫോൺ ഓഫ് ചെയ്ത് താഴേക്ക് നടന്നു. താഴെ ഇറങ്ങുമ്പോൾ ചേയറിലേക്കും സോഫയിലേക്കും മാറി മാറി നോക്കി.

ആരും തന്നെ ഇല്ല…പിന്നെ അമ്മ എന്തിനാ എന്നെ വിളിച്ചത്…പെട്ടന്ന് ഞാൻ ഒരു അടിപിടി കേട്ട് തറയിലേക്ക് നോക്കി… അപ്പോൾ അവിടെ കുറച്ച് കുട്ടിപട്ടാളങ്ങൾ അമ്മ കൊടുത്ത കേക്കിനു വേണ്ടി തല്ലുകൂടുന്നൂ.

“ഇതാണോ അമ്മ പറഞ്ഞ ഫ്രണ്ട്സ്…”

“അതെ മോനെ…നിന്നെ ഇപ്പൊൾ തന്നെ കാണണം കണ്ടാലേ പോകൂ എന്നൊക്കെ പറഞ്ഞിരിക്കാ…”

“ഞാൻ വിചാരിച്ചു വലിയ ആൾക്കാരണനെന്ന്”

“ഇവർ അവളുടെ ബോഡിഗാർഡ്സ് ആണ്…മിക്കപ്പോഴും കൂടെ കാണും..”

“ഹലോ ആദി ഞങൾ വലിയ കുട്ടികൾ തന്നെ ആണ്..”

“ടാ…പിള്ളേരെ…നിങ്ങളെക്കാൾ മൂത്തവരെ പേരെടുത്തു വിളിക്കാൻ പാടുവോ…”

“അതിനെന്താ…”

എനിക്കിതോക്കെ കാണുമ്പോൾ അതുഭുതം ആണ്….ഓരോ തവണയും ഗൗരിയുടെ പുതിയ പുതിയ കാര്യങ്ങള് അറിയുമ്പോൾ അവളുടെ കുസൃതികൾ അറിയുമ്പോൾ എന്തെന്നില്ലാത്ത ഇഷ്ടം തോന്നുവാ..

“എന്നാൽ വാ ചേട്ടാ നമുക്ക് പുറത്ത് പോയി സംസാരിക്കാം…”
അവരിൽ ഒരു കാന്താരി പറഞ്ഞു.

ഞാൻ അവരിൽ ഒരാളെ പോലെ കൂടെ നടന്നു. മുറ്റത്തെ മാവിൻ ചുവടെത്തിയപ്പോൾ സംഘം നിന്നു…

“കല്യാണത്തിന് ഞങ്ങൾക്ക് വരാൻ പറ്റിയില്ല…അതൊണ്ടാ ഇപ്പൊൾ വന്നേ…”

“അതെന്തുപറ്റീ…”

“അന്ന് ആ രമ്യയുടെ കല്യാണം ആണെന്നല്ലെ കരുതിയെ അപ്പൊൾ വന്നില്ല..”

“അതെന്താ രമ്യ വിളിച്ചില്ലേ…”

“ഏയ്…പക്ഷേ കല്യാണം ഉണ്ടായിരുന്നു. പിന്നെ രമ്യ ചേച്ചി ഗൌരിച്ചേച്ചിയുടെ ശത്രു ആയൊണ്ട് ഞങ്ങളും വന്നില്ല”

“ചേച്ചിയുടെ ശത്രു എന്നുവച്ചാൽ ഞങ്ങളുടെയും ശത്രുവാണ്…”

അവരുടെ കയ്യിൽ നിന്ന് ഗൗരിയുടെ ഒരുപാട് സാഹസിക കഥകൾ കേൾക്കാൻ പറ്റി…കൂടാതെ അവളുടെ രമ്യയുമയുള്ള ശത്രുതയും…എല്ലാം കേട്ടപ്പോൾ ഗൗരിക്ക് ഇപ്പോളും 10 വയസ്സേ ഉള്ളൂ തോന്നൂ…അപ്പോഴേക്കും അവരിൽ ഒരുത്തൻ ഒരു ബോംബ് പൊട്ടിച്ചു.

“എന്നാലും നമ്മുടെ ആൽത്തറയിൽ ഇരിക്കുന്ന ചേട്ടനെ കാണാനാ ഭംഗി…”

ദൈവമേ ഇതാരപ്പ ഇൗ ആൽത്തറയിൽ ഇരിക്കുന്ന ചേട്ടൻ അതും എന്നെക്കാളും ഭംഗിയുള്ളത്.

“അതാരാ… ആ ചേട്ടൻ…”

“അപ്പൊൾ ചേട്ടനറിയില്ലേ…ഗൗരി ചേച്ചിക്ക് ഇഷ്ടമുള്ള ചേട്ടനായിരുന്നു…”

ങേ….ഇതെതാ പുതിയ കുരിശ്….ഒന്ന് കഴിയുമ്പോൾ പിന്നാലെ ഓരോന്ന് വരുന്നുണ്ടല്ലോ….എന്റെ വിധി…

“അല്ല ഇൗ ചേട്ടൻ ഇപ്പൊൾ എവിടെ കാണും…”

“അതറിയില്ല…പക്ഷേ എന്നും രാവിലെ ആൽത്തറയിൽ ഉണ്ടാകാറുണ്ട്…”

“നമുക്ക് നാളെ പോയി കാണാം ചേട്ടാ….ചേട്ടൻ ഞങ്ങളുടെ ഒക്കെ കൂടെ വരുമോ…”

“പിന്നെന്താ….ഇന്ന് തൊട്ട് നിങ്ങള് എന്റെം കൂടെ ഫ്രണ്ട്സ് അല്ലേ….”

“എന്നാല് ഒകെ ചേട്ടാ…അപ്പൊൾ നമുക്ക് നാളെ കാണാം… ഗൌരിച്ചേച്ചിയോട് പറയണേ ഞങൾ വന്നിരുന്നെന്ന്….”

“ഓകെ”

വൈകുന്നേരം ആണ് ഗൗരി അപ്പച്ചിയുടെ വീട്ടിൽ നിന്നും വന്നത്. അവിടെ നിന്നും എത്തിയപ്പോൾ എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല…എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.

അമ്മയെ വിളിച്ച് റൂമിൽ എത്തിയപ്പോൾ ഗൗരി കിടന്നുകഴിഞ്ഞിരിക്കുന്നൂ. മായയുടെ കോളിംഗിന്റെ ആഫ്റ്റർ എഫക്റ്റ് ആണെന്ന് പെട്ടന്ന് പിടികിട്ടി. ഞാനും പോയി കിടന്നു…

കിടന്നുകഴിഞ്ഞാൽ വട്ടം ചുട്ടിതുടങ്ങുന്ന ആളാണ് ഇന്ന് കിടന്നിടത്തുന്നിന്ന് അനങ്ങാതെ കിടക്കുന്നത്. ഞാൻ ഒന്ന് എത്തി നോക്കിയപ്പോൾ കണ്ണും മിഴിച്ച് കിടക്കുന്നുണ്ട്.എന്താ ഇപ്പൊൾ ചെയ്യാ….

ഞാൻ അവളോട് ചേർന്ന് കിടന്നു…ഗൗരി ഒന്ന് അനങ്ങി… ആ തക്കത്തിന് ഞാൻ അവളെ പിടിച്ച് എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.

“ഒന്ന് അനങ്ങാതെ കിടക്കേന്‍റെ ഗൗരി….നീ അനങ്ങിയാൽ എനിക്ക് ഉറങ്ങാൻ കഴിയില്ല എന്നറിയില്ലേ….”

അതും പറഞ്ഞ് അവളെ നോക്കിയപ്പോൾ മുഖത്ത് ചെറിയ പുഞ്ചിരി ഒക്കെ വന്നു. അങ്ങിനെ അവളെ നെഞ്ചിൽ കിടത്തി സുഖമായി കിടന്നുറങ്ങി.

രാവിലെ എണീറ്റു നോക്കിയപ്പോൾഗൗരി ഉറക്കത്തിൽ തന്നെയാണ്.കുറച്ച് നേരം കൂടി അവളെ നോക്കി അങ്ങിനെ കിടന്നു. അപ്പോഴാണ് അമ്മ വിളിക്കുന്നെ.

“മോൻ എഴുനേറ്റോ…രണ്ടാളും കൂടി ഒന്ന് അമ്പലത്തിൽ പോയി വരൂ…”

അമ്മ പറഞ്ഞത് നന്നായി. ഇന്ന് കുട്ടിപ്പട്ടാളം ആ ആളെ കാണിച്ച് തരാമെന്ന് പറഞ്ഞതല്ലേ…ഞാൻ പെട്ടന്ന് മറന്നുപോയി…

“ഗൗരി… എടീ…ഗൗരി എഴുനേൽക്കാൻ…ടീ അമ്പലത്തിൽ പോണം”

“ഞാൻ ഇല്ല…പിന്നെ പോകാം..”

ഇവൾ എല്ലാ പ്ലാനും കുളമാക്കുമല്ലോ….

“പറ്റില്ല എഴുന്നേറ്റ് വാടീ…. പ്ലീസ്…”

“ഇതെന്താ അമ്പലത്തിൽ പോകാൻ ഇത്ര തിടുക്കം…വേണച്ചാൽ പോകാം….വൈകീട്ട്..”

“ആ….ഏയ്..പറ്റില്ല ഇപ്പൊൾ തന്നെ പോണം…നീ വന്നോ അല്ലേൽ അമ്മേനെ വിളിക്കും”

“ഇതെന്തു കഷ്ടമാണ്…”

“അങ്ങിനെ വഴിക്ക് വാ….”

******

രാവിലെ തന്നെ ആദി വിളിച്ചുണർത്തി. കണ്ണു തുറന്നപ്പോൾ തന്നെ ആദിയെയാണ് കണ്ടത്. അവനെ കണ്ടതും അറിയാതെ ഒരു പുഞ്ചിരി വന്നു.

പക്ഷേ…എന്നെ ഇപ്പൊൾ അമ്പലത്തിൽ പോകാൻ നിർബന്ധിക്കുന്നതെന്തിനെന്ന് മാത്രം മനസ്സിലാകുന്നില്ല.

എന്തായാലും പോകാം. കല്യാണത്തിന് ശേഷം ഇതുവരെ അങ്ങോട്ട് പോയിട്ടില്ല. അല്ലേലും എന്നും പോകാറൊന്നുമില്ല…പക്ഷേ കാര്യം നടക്കാൻ പോകാറുണ്ട്.എന്തായാലും പോയികളയാം…

“അമ്മേ ഞങൾ അമ്പലത്തിൽ പോയി വരാം…”

“ആ ശരി…”

ബൈക്കിൽ പോകാമെന്ന് പറഞ്ഞിട്ടും ആദി സമ്മതിച്ചില്ല. എന്തോ കാര്യായിട്ട് പറ്റിയിട്ടുണ്ട്.അല്ലാതെ ഇങ്ങിനെ സംഭവിക്കാൻ കഴിയില്ല.

നടന്നു നടന്ന് അമ്പലത്തിൽ എത്തി.മനസ്സുരുകി തന്നെ പ്രാർത്ഥിച്ചു. ആദിയെ നോക്കിയപ്പോൾ കണ്ണടച്ച് നിൽക്കാണ്. കാര്യമായതെന്തോ ചോദിക്കുന്നുണ്ട്. ഇനിയിപ്പോ ആണ് കോളുകൾ….അയ്യോ…

“ദേവി…ആദിയെ എനിക്ക് തന്നെ വേണം.അവൻ ഇല്ലാതെ പറ്റുന്നില്ല. ഞാനിനി എല്ലാ ചോവ്വയും വെള്ളിയും വന്ന് തൊഴുതോളാമേ….ഞങ്ങളെ എന്നും ഇതുപോലെ ഒരുമിച്ച് നിർത്തണേ….”

തൊഴുതുകഴിഞ്ഞതും ആദിയെ കാണാനില്ല. പുറത്ത് ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഉണ്ട് എന്റെ കുട്ടിപ്പട്ടാളത്തിന് ഒപ്പം ആദി.

അവരെയും ആദിയേയും ഒരുമിച്ച് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഇവരെങ്ങിനെ പരിചയപെട്ടു. അല്ല ഇവരിതെങ്ങോട്ടാ ഈ നോക്കുന്നേ… എന്റെ ദേവീ…..പെട്ടല്ലോ…..

തുടരും……

കഥ ബോറാകുന്നുണ്ടെങ്കിൽ പറയണേ….തെറ്റുകൾ സൂചിപ്പിക്കണംട്ടോ….
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ……

You may also like...