ആദിഗൗരി ഭാഗം 12

#ആദിഗൗരി_12

തൊഴുതുകഴിഞ്ഞതും ആദിയെ കാണാനില്ല. പുറത്ത് ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഉണ്ട് എന്റെ കുട്ടിപ്പട്ടാളത്തിന് ഒപ്പം ആദി.

അവരെയും ആദിയേയും ഒരുമിച്ച് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഇവരെങ്ങിനെ പരിചയപെട്ടു. അല്ല ഇവരിതെങ്ങോട്ടാ ഈ നോക്കുന്നേ… എന്റെ ദേവീ…..പെട്ടല്ലോ…..

ആൽത്തറയിലെ ചേട്ടൻ!!!!!!! ഇവരിതെന്തിനാ ആദിയെ കാണിക്കുന്നെ…ഇവരെപ്പോൾ പരിചയപെട്ടു….ആകെ കൺഫ്യൂഷൻ ആയല്ലോ…. ഓഹോ…. ഞാനിന്നലെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോളായിരിക്കും.

അപ്പൊൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ ആയിരുന്നല്ലേ… വെറുതെ അല്ല ആദി അമ്പലത്തിൽ പോകാൻ തിരക്കുകൂട്ടിയിരുന്നത്.

ഇവർ എന്റെ ഫ്രണ്ട്സ് തന്നെയാണോ….പീക്കിരി കുരങ്ങുകൾ……ഒക്കേത്തിനും വച്ചിട്ടുണ്ട് ഞാൻ.

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുമ്പോൾ ആദി ഫോണും എടുത്ത് പോയീ…ദേ പിന്നേം കളി ചിരി…

ഓഹോ…. ഇങ്ങേർക്ക്‌ എന്തും ആവാലേ…ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്. ഞാൻ ആദിയേയും എന്റെ പീക്കിരി പടകളെയും മെയിൻഡ് ചെയ്യാതെ ആ ചേട്ടനടുത്തേക്ക്‌ നീങ്ങി.

*****
എന്റെയും കാന്താരിയുടെയും എല്ലാ പ്രശ്നങ്ങളും തീർത്തുത്തരണെയെന്ന് ദേവിയോട് നന്നായി തന്നെ പ്രാർത്ഥിച്ചു. തിരിഞ്ഞ് നോക്കിയപ്പോൾ കക്ഷി നല്ല പ്രാർത്ഥനയിൽ ആണ്.

അവളെ അങ്ങിനെ നോക്കിനിൽക്കുമ്പോഴാണ് കുട്ടിപ്പട്ടാളം വന്നു വിളിച്ചത്. ഒട്ടും ശബ്ദം ഉണ്ടാക്കാതെ അവരുടെ കൂടെ പോയീ….

പിള്ളേർ കാണിച്ചു തന്ന ആളെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

അത് അന്ന് ഗൗരി എന്നെ പറഞ്ഞു പറ്റിച്ച മാനേജർ ആയിരുന്നു.അപ്പോഴേക്കും എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു എന്റെ ചങ്ക് ശ്രീഹരിയുടെതായിരുന്നൂ.

അവനുമായി സംസാരിച്ച് നിൽക്കുമ്പോളാണ്…ഗൗരി അയാളെ ലക്ഷ്യമാക്കി പോകുന്നത് കണ്ടത്. ഫോൺ പെട്ടന്ന് തന്നെ ഓഫ് ചെയ്ത് അവരെ നോക്കി.

എന്തൊക്കെയോ പറയുന്നുണ്ട് രണ്ടാളും…എനിക്കിതെല്ലാം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നെ കാണിക്കാൻ ആയിരുന്നേൽ ഒന്ന് മിണ്ടിയിട്ട് പോന്നൂടാർന്നോ….ഇതിപ്പോൾ….

എല്ലാം കൂടി ആയപ്പോൾ ഒരുപാട് ദേഷ്യം വന്നു, അതുകൊണ്ട് തന്നെ അവളെ കാത്തു നിൽക്കാതെ വീട്ടിലോട്ടു പോന്നു.

അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് ഞാൻ ബൈക്കുമെടുത്ത് പോന്നു.പോകുന്ന വഴിയെല്ലാം എന്റെ കണ്ണുകൾ ഗൗരിയെ തെടികൊണ്ടിരുന്നൂ. പക്ഷേ അവളെ മാത്രം കണ്ടില്ല.

“ഇത്രയും നേരം അവനോട് സംസാരിക്കാൻ മാത്രം അവൻ അവളുടെ ആരാ….”

“ആദി…നീ വന്നോ….എന്താ പറഞ്ഞോണ്ടിരിക്കുന്നോ…ഗൗരി മോൾ എന്ത് പറയണു സുഖല്ലേ….”

“എനിക്കറിയില്ല……മനുഷ്യന്മാർ ഇവിടെ തീയുമ്മേൽ നിൽക്കുമ്പോഴാണ് ഒരു സുഖവിവരാന്വേഷണം….”

“ഇവനിതെന്ത് പറ്റി വസു….”

“ആ എനിക്കെങ്ങനെ അറിയാനാണ്….എന്തേലും ചോദിക്കാൻ നിൽക്കുബോഴേക്കും ദേഷ്യം വന്നു പോയില്ലേ….രണ്ടും കൂടി വല്ലതും ഒപ്പിച്ചു വച്ചിട്ടുണ്ടാകും…അവർ എന്ത് വിചാരിക്കും എന്തോ…”

****
ആ ചേട്ടൻ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ട് ഞാൻ ഞെട്ടി. ആദിയോട്‌ പറയാനായി തിരിഞ്ഞതും ആളെ കാണുന്നില്ല….പിന്നെ പീക്കിരിപടകളെയും കൂട്ടി വേഗത്തിൽ നടന്നു.

വരുന്ന വഴിക്ക് പരദൂഷണം നാണി ചേച്ചി തടഞ്ഞു.പിന്നെ വിശേഷങ്ങൾ ചോദിക്കലായി….പരാതികൾ പറയലായി….ചേച്ചിയെ ഒരു വിധം വെട്ടിച്ച് അപ്പുറത്തെത്തിയപ്പോളേക്കും ദേ അടുത്തത്.അവിടെയും കുറെ നേരം നിൽക്കേണ്ടി വന്നു.

വീട്ടിലെത്തി ആദിയെ അന്വേഷിച്ചപ്പോൾ അറിഞ്ഞു കക്ഷി സ്ഥലം വിട്ടെന്ന്. ഇത്ര പെട്ടന്ന് പോകാൻ മാത്രം എന്തുണ്ടായി ആവോ…

കാര്യം അറിയാൻ അമ്മയെ വിളിച്ചു… നിരാശയായിരുന്നു ഫലം. പക്ഷേ അവൻ ഒരുപാട് ദേഷ്യത്തിൽ ആണെന്ന് പറഞ്ഞു.അതൊക്കെ ആലോചിച്ചു ഇരിക്കുമ്പോഴാണ് പീക്കിരി പടയിലെ ഒന്നിനെ എന്റെ കയ്യിൽ കിട്ടിയത്.

കുറച്ച് ദേഷ്യപ്പെട്ട് എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു….അപ്പൊൾ അയാളോട് സംസാരിച്ചതാണ് കാരണമെന്ന് പിടികിട്ടി.

ഒരേ സമയം എനിക്ക് സങ്കടവും സന്തോഷവും തോന്നി. എന്നോട് ഇഷ്ടമുള്ളത് കൊണ്ടാണല്ലോ അയാളോട് സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്നത്…പക്ഷേ എന്നെ സംശയിച്ചതിൽ എനിക്ക് തെല്ല് സങ്കടവുമായി…

രാത്രി കിടക്കുമ്പോൾ മനസ്സിൽ മുഴുവനും ആദിയായിരുന്നു. എല്ലാ കാര്യങ്ങളും നാളെ തന്നെ പറയാൻ തീരുമാനിച്ചു. വെറുതെ എന്തിനാ ഒരു തെറ്റിദ്ധാരണ…

“അമ്മേ ഞാൻ ഇറങ്ങുവാണുട്ടോ…”

“രണ്ട് ദിവസം കൂടി നിന്നിട്ട് പോയാൽ മതിയായിരുന്നു മോളേ…”

“എന്റെ അച്ചു…ഞാൻ പോയാൽ രണ്ടാഴ്ച കഴിഞ്ഞ് ഇങ്ങോട്ട് തന്നെ വരും വെറുതെ വിഷമിക്കാതെ….”

“ഉം പോയിട്ട് വരൂ…”

ആദിയുടെ വീട്ടിൽ എത്തിയപ്പോൾ തന്നെ അമ്മ ഓടിവന്നെന്നെ കെട്ടിപിടിച്ചു..ഒറ്റ ശ്വാസത്തിൽ എല്ലാ വിശേഷങ്ങളും അമ്മയോട് പറഞ്ഞു.അവരുമായി സംസാരിച്ചിരിക്കുമ്പോൾ ആദിയുടെ ഫോൺ അടിച്ചു.

അപ്പോഴാണ് ആദി വീട്ടിലുള്ള കാര്യം മനസ്സിലായത്. ഫോൺ നോക്കിയപ്പോൾ ദേ പിന്നേം മായ.

ഞാൻ കോൾ എടുക്കാതെ ഇരിക്കുന്നത് കണ്ട് അമ്മ എടുത്തു.എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മ വളരെ കൂളായി സംസാരിക്കുന്നു.

“ആരാ അമ്മേ…ഇൗ മായ”

“മോൾക്ക് മനസ്സിലായില്ലേ…ഇവൾ എന്റെ ആങ്ങളയുടെ മകളാ…ആദിയുടെ മുറപ്പെണ്ണ്…മായയെ ആദിയെ കൊണ്ട് കെട്ടിക്കാൻ എന്റെ ഏട്ടനും ഭാര്യക്കും പ്ലാൻ ഉണ്ടായിരുന്നു…”

“എന്നിട്ട്……”

“ശേഖരേട്ടന് താൽപര്യം ഇല്ലായിരുന്നു…”

“അവളെ എങ്ങാനുമാണ് ആദി കെട്ടിയിരുന്നെൽ നിന്നെ ഞങ്ങൾക്ക് കിട്ടുമായിരുന്നോ…അല്ലേ വസൂ…”

“ആദിക്ക് മായയെ ഇഷ്ടമായിരുന്നോ.. അമ്മേ…”

“അങ്ങിനെ ആകാൻ ചാൻസ് ഇല്ല മോളേ…പക്ഷേ അവന് അവിടെ ഒരു ഇഷ്ടം ഉണ്ടായിരുന്നു.”

എന്റെ ദേവീ…ഇൗ മായ ഒരു പാര ആകുമോ….ഞാൻ ആദിയുടെ ഫോണും കൊണ്ട് റൂമിലോട്ടു നടന്നു.

റൂമിൽ ആദി ഉണ്ടായിരുന്നു. എന്നെ കണ്ട ഭാവം നടിച്ചില്ല. ഞാനും അതുപോലെ തന്നെ പെരുമാറി.

ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഞങൾ പരസ്പരം മിണ്ടാതെ ഇരിക്കുന്നത്. അറ്റ്‌ലീസ്റ്റ് വഴക്കുകൂടാനെങ്കിലും വാതുറക്കുമായിരുന്നൂ.

ഞാൻ ചെന്ന് ബെഡിൽ ഇരുന്നതും ആദി ചാടി എഴുന്നേറ്റ് ബാൽക്കണിയിൽ പോയി.എനിക്കത് കണ്ടപ്പോൾ ചിരി വന്നു.
എത്ര നേരം ഇങ്ങിനെ നിൽക്കുമെന്ന് നോക്കാം.

“ഗൗരി…. ഒന്നിങ്ങോട്ട്‌ വന്നേ”

“ദാ വരുന്നമ്മെ”

തിരിച്ച് വന്നപ്പോൾ കണ്ടത് എന്റെ ഫോണും പിടിച്ച് നിൽക്കുന്ന ആദിയെയാണ്. അടി കൂടാൻ ഒരു അവസരമുണ്ടാക്കി തന്ന ദൈവത്തെ വിളിച്ച് ഞാൻ ഐശ്വര്യമായി തുടങ്ങി.

“ആദിക്കെന്താ എന്റെ ഫോണിൽ കാര്യം…”

“ഇത് നിന്റെ ഫോൺ ആയിരുന്നോ….ഞാൻ തെറ്റി എടുത്തതാ….”

“ശരിക്കും”

“ഉം…എന്തേ…”

“കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല…..ഹും മര്യാദക്ക് പറ എന്തായിരുന്നു ”

“പറഞ്ഞില്ലെൽ നീ എന്ത് ചെയ്യും.ഒന്ന് പോടീ…ദേ കിടക്കുന്നു നിന്റെ ഫോൺ…”

എന്തോ ചെയ്യുന്നുണ്ടായിരുന്നു….അല്ലെൽ ഇങ്ങനെ മുഖം തരാതെ ഓടി പോകില്ല.

*****
ലാപ്പിൽ ഇരുന്ന് ഗെയിം കളിക്കുമ്പോഴുണ്ട് താഴെ നിന്നും കുറെ ചിരികൾ…ഞാൻ ജസ്റ്റ് പോയി നോക്കിയപ്പോൾ ദേ ഗൗരി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

കുറെ നേരം അവള് വരുന്നതും കാത്തിരുന്നു.കാണാതെ ആയപ്പോൾ ഒന്ന് പോയി നോക്കി. ഗോവണി ഇറങ്ങാൻ നിന്നതും ദേ എന്റെ ഫോണും കൊണ്ട് വരുന്നു.

ഞാൻ നല്ലോരോട്ടം വച്ച് കൊടുത്ത് ബെഡിൽ ചാടി ഇരുന്നു. ഒന്ന് ശ്വാസം വിടാൻ പോലും സമയം കിട്ടിയില്ല അപ്പോഴേക്കും ഉണ്ടകണ്ണി അകത്തോട്ട്‌ എത്തി.

ഞാനാണെങ്കിൽ കിതപ്പ് പോലും മാറാതെ ശ്വാസം പിടിച്ചിരിപ്പാ…അതോണ്ട് തന്നെ അവള് വന്നിരുന്നതും എണീറ്റു ബാൽക്കണിയിൽ പോയി ശ്വാസം വിട്ടു.

കുറച്ചു കഴിഞ്ഞ് അകത്തോട്ടു വന്നതും ആളെ കാണാനില്ല.

ബെഡ്ഡിലോട്ട്‌ നോക്കിയപ്പോൾ അവളുടെ ഫോൺ ഇരിപ്പുണ്ട്. എന്തായാലും ഫോൺ നോക്കാം വച്ച് ഫോൺ എടുത്തു. ആ ചെക്കന്റെ ഫോട്ടോ ഇപ്പോളും ഉണ്ടോന്ന് നോക്കണംലോ…

ഫോൺ നോക്കിയപ്പോൾ സ്ക്രീൻ ലോക്ക്….ആഹ്‌ അവളും അവളുടെ ഒരു ലോക്കും എന്ന് പറഞ്ഞു തിരിഞ്ഞതും ദേ മുന്നിൽ നിൽക്കുന്നു ഉണ്ടക്കണ്ണി…

പിന്നെ വേഗം അവിടെനിന്ന് സ്‌കൂട്ടായി.
………..,…………….

“ദേ പിള്ളേരെ…നാളെ നമ്മൾ അമ്മയുടെ വീട്ടിലോട്ടു പോകുകയാണ്…മുത്തശ്ശി വിളിച്ചിരുന്നു”

“വീട്ടിലോട്ടു വന്നെ ഉള്ളൂ അപ്പോളേക്കും പിന്നേം പോകാനോ….”

“ദേ ആദി പറഞ്ഞത് കേട്ടോ…അവിടേക്ക് മാമനും അമ്മായിയും മായയും ഒക്കെ വരുന്നുണ്ട്.”

“മായ ഉണ്ടോ…. അമ്മേ….” അതും ചോദിച്ച് ഞാൻ ഗൗരിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഉരുട്ടിയ ഉരുള വായിൽ കേറ്റാതെ വാതുറന്നിരിപ്പുണ്ട്.

*****

ആഹ്‌ മായ…മായ..ഇവൾ ഏതാ…. മായാന്നു പറയുമ്പോഴേക്കും ഒരാളുടെ വായിൽ തേനൊലിക്കുന്നുണ്ട്…ഇനിയിപ്പോൾ ആദി അവിടെ ഇഷ്ടപ്പെട്ടിരുന്നത് അവളെ തന്നെ ആകുമോ….

ഇവളെന്‍റെ കൈക്ക്‌ പണി ഉണ്ടാക്കുമെന്നാ തോന്നുന്നേ…എന്തായാലും നാളെ പോയി നോക്കാം…ഇനിയിപ്പോ ഇവർ തമ്മിൽ സഹോദരസ്നേഹം ആണെങ്കിലോ….ആയാൽ നന്ന്.

ഫുഡ് കഴിച്ച് ബെഡിൽ ഇരിക്കുമ്പോഴാണ് ആദിയുടെ ഫോണിൽ മെസ്സേജ് നോട്ടിഫികേഷൻ വന്നത്.

_ഹായ് ഏട്ടാ…ഇതെവിടെയാ…. _

– ഫോൺ വിളിച്ചിട്ട് എന്താ എടുക്കാത്തെ…ഞാൻ വിളിക്കട്ടെ…-

ഞാൻ മെസ്സേജ് വായിച്ച് കഴിഞ്ഞതും ഫോൺ വന്നു. രണ്ടും കൽപ്പിച്ച് ഞാൻ എടുത്തു.

“ഏട്ടാ…ഹലോ”

“ഹലോ…”

ഞാൻ ഹലോ പറഞ്ഞതും അപ്പുറത്ത് ഫോൺ കട്ട് ആയി. ഇവൾ എന്തിനായിരിക്കും ഞാൻ എടുത്തപ്പോൾ ഫോൺ ഓഫ് ചെയ്തത്.എന്റെ ദേവി ഞാൻ കരുതുന്ന പോലെ ഒന്നും ഉണ്ടാവരുതേ….

………

ഒരു ഉച്ച ആയി കാണും അവിടെ എത്തുമ്പോൾ….വളരെ ശാന്തമായ ഒരു അന്തരീക്ഷം….ഒരുപാട് മരങ്ങൾ…ചുറ്റും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടം….കുളം…പിന്നെ പഴയ ഒരു വീടും….

എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ഞങ്ങളുടെ വണ്ടിയുടെ ശബ്ദം കേട്ടിട്ട് മുത്തശ്ശി പുറത്ത് വന്നു. ഞാനും അമ്മയും കൂടി അങ്ങോട്ട് നടന്നു.

ആദ്യമായിട്ടാണ് അവരെയൊക്കെ ഞാൻ കാണുന്നത്. കല്യാണം സൂപ്പർ ഡ്യൂപ്പർ ആയതുകൊണ്ട് എല്ലാവരെയും മനസ്സിലാക്കാൻ പറ്റിയില്ല.

മുത്തശ്ശിയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തെങ്കിലും എന്റെ നോട്ടം മുഴുവനും ഉള്ളിലോട്ട്‌ ആയിരുന്നു. മായ…അതെ അവളെ കാണുവാൻ തന്നെ.

ബാഗുമെടുത്ത് ഉള്ളിലോട്ട് എത്തിയപ്പോൾ ആണ്….ഏട്ടാ എന്ന് വിളിച്ച് ഒരു സുന്ദരിയായ പെൺകുട്ടി ഓടി കിതച്ച് ആദിയുടെ അടുത്തേക്ക് വന്നത്. ആദ്യം ഒന്ന് ദേഷ്യത്തോടെ നോക്കിയെങ്കിലും ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോൾ അവളോട് ചിരിച്ച് സംസാരിച്ചു.

*****
അവിടേക്ക് പോകാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. കാരണം ഈയിടെയായി മായയുടെ പെരുമാറ്റം എനിക്ക് തീരെ പിടിക്കുന്നില്ല. ഗൗരിയെ മൂചുകേറ്റിക്കൻ പലതും പറയുമെങ്കിലും അവളോട് യാതൊരുവിധ താൽപര്യവും ഇല്ല.

ബാഗുകൾ എല്ലാം എന്റെ കയ്യിൽ തന്ന് കണ്ണീൽചോരയില്ലതെ മൂന്നുപേരും ഉള്ളില്ലോട്ട് പോയി. എല്ലാം താങ്ങി പിടിച്ച് ഉള്ളിലോട്ട് എത്തിയതും ദേ വരുന്നു വനമാല…അല്ല വനമായ.

വരവ് കണ്ടതും എനിക്ക് ദേഷ്യം വന്നു ഗൗരിയെ നോക്കിയപ്പോൾ എന്താ സംഭവിക്കുക എന്ന ഭാവത്തിൽ നിൽക്കുന്നു.

അവളോട് സംസാരിച്ചതെന്ന് വരുത്തി ഞാൻ റൂമിലോട്ട്‌ നടന്നു. എന്റെ പിന്നാലെ ഗൗരിയും വന്നു. എന്നോടെന്തോ ചോദിക്കുന്നതിനു മുൻപ് മായ വന്നു.

“ഗൗരി…തന്നെ മുത്തശ്ശി ചോദിക്കുന്നുണ്ട്…ഏട്ടാ…ഏട്ടൻ ഇവിടെ തന്നെ ഇരിക്കാണോ…”

******
ഓ….അവളും അവളുടെ ഒരു ഏട്ടൻ വിളിയും….വല്ലാണ്ടങ്ങ് തലേൽ കേറിയാൽ…വചേക്കില്ല ഞാൻ…ഹും…

“മുത്തശ്ശി…എന്തിനാ എന്നെ വിളിച്ചേ…”

“ഞാൻ വിളിച്ചില്ലല്ലോ മോളേ…മായ നിന്നെ അന്വേഷിച്ചിരുന്നു ചിലപ്പോൾ അവളായിരിക്കും വിളിച്ചത്”

ഇവൾ ഇതെന്ത് ഭാവിച്ചാ….എന്തായാലും ചോദിച്ചിട്ട് തന്നെ കാര്യം.അവളെ അന്വേഷിച്ചു ചെന്നപ്പോൾ ഉണ്ട് ആദിയുമായി ഉമ്മറത്ത് സംസാരിച്ച് നിൽക്കുന്നു…. രണ്ടാളെയും കണ്ടാപ്പോളേ എനിക്ക് ദേഷ്യം വന്നു.

“ആദി തന്നെ അച്ഛൻ വിളിക്കുന്നുണ്ട്”

“ഗൗരി ഏട്ടനെ ആദിന്ന്തന്നെയാണോ വിളിക്കുന്നത്”

“ആധിയേ ആദി എന്നലാതെ മായന്ന് വിളിക്കാൻ പറ്റോ……….ഇവൾ എവിടെന്നാ വരണേ….”ഞാൻ എന്നോട് തന്നെ പറഞ്ഞു

“ആദി തന്നോടല്ലെ പറഞ്ഞേ അച്ഛൻ വിളിക്കുന്നുണ്ടെന്ന്”

“അതിനു നീ എന്തിനാ കണ്ണുരുട്ടി പെടിപ്പിക്കുന്നേ…..ഞാൻ പോകല്ലേ മുത്തേ….”

അതും പറഞ്ഞു അവൻ പോയതും പിന്നാലെ വാലു പോലെ മായയും പോകാൻ തുടങ്ങി.

“ഏയ് മായാ…. ഒന്ന് നിന്നേ…”

തുടരും….

അടുത്ത 1,2 പാർട്ടോടുകൂടി ആദിഗൗരി അവസാനിക്കുകയാണ്. ഈ പാർട്ട് നിങ്ങൾക്കിഷ്ടപ്പെടുമോയെന്ന് അറിയില്ല. അഭിപ്രായങ്ങൾ അറിയിക്കണേ…..

രചന Anayush

You may also like...