ആദിഗൗരി Part_13

#ആദിഗൗരി_13

“ആദി തന്നെ അച്ഛൻ വിളിക്കുന്നുണ്ട്”

“ഗൗരി ഏട്ടനെ ആദിന്ന്തന്നെയാണോ വിളിക്കുന്നത്”

“ആധിയേ ആദി എന്നലാതെ മായന്ന് വിളിക്കാൻ പറ്റോ……….ഇവൾ എവിടെന്നാ വരണേ….”ഞാൻ എന്നോട് തന്നെ പറഞ്ഞു.

“ആദി തന്നോടല്ലെ പറഞ്ഞേ അച്ഛൻ വിളിക്കുന്നുണ്ടെന്ന്”

“അതിനു നീ എന്തിനാ കണ്ണുരുട്ടി പെടിപ്പിക്കുന്നേ…..ഞാൻ പോകല്ലേ മുത്തേ….”

അതും പറഞ്ഞു അവൻ പോയതും പിന്നാലെ വാലു പോലെ മായയും പോകാൻ തുടങ്ങി.

“ഏയ് മായാ…. ഒന്ന് നിന്നേ…”

“എന്താ ഗൗരി….”

“എന്നെ എപ്പോഴാ മുത്തശ്ശി വിളിച്ചേ…ഞാൻ ചോദിച്ചപ്പോൾ നീ അന്വേഷിച്ചിരുന്നു എന്നാലോ പറഞ്ഞേ…”

“അത്…അ…ത്…അയ്യോ ഗൗരി എനിക്ക് തെറ്റിയതാ….എന്റെ അമ്മയാണ് വിളിച്ചത്. അപ്പുറത്തെ വീട്ടിലെ ചേച്ചിക്ക് തന്നെ കാണണമെന്ന് പറഞ്ഞു”

“ആന്നൊ…ഇനി അവിടെ പോയാലും ഇങ്ങിനെ ഒരു സംഭവം ഇല്ലാന്ന് പറയുമോ…”

“ഏയ് ഇല്ല ഗൗരി…എന്നാൽ ഞാൻ പോകട്ടെ”

“ആ…. പിന്നേ… ഒന്ന് നിന്നേ…ഞാൻ എന്റെ ഭർത്താവിനെ ആദിന്നോ… ചാദിന്നോ…. നീയെന്നോ… താനെന്നോ…ഒക്കെ വിളിക്കും..അതിന് നിനക്ക് വല്ല പ്രശ്നവും ഉണ്ടോ…”

“ങേ….”

“ഇനിയിപ്പോ ഉണ്ടെങ്കിൽ തന്നെ അങ്ങട് സഹിച്ചോ…”

ഹൊ…അവളോട് നാല് വർത്തമാനം പറഞ്ഞപ്പോൾ എന്തൊരു ആശ്വാസം…മായ ഒന്നും മനസ്സിലാവാതെ അവിടെനിന്നും പോയി. ഞാനും റൂമിലോട്ട് നടന്നു.അവിടെ എത്തിയപ്പോളുണ്ട് ആദി ബെഡിൽ മലർന്നു കിടക്കുന്നു.

“ഹും…ഒന്നും മനസ്സിലാവില്ല എന്ന് കരുതിയോ ഉണ്ടകണ്ണി….”

“എന്ത്…”

“എന്നെ അവിടെ നിന്നും ഓടിച്ചെതെന്തിനാന്ന് മനസ്സിലായീന്ന്”

“മനസ്സിലായല്ലോ…അപ്പൊൾ പിന്നെ അത് അനുസരിച്ച് നടന്നോണം…ഒരു ഏട്ടൻ വന്നിരിക്കുന്നു…ഹും”

“ആ പിന്നേ അമ്മ നിനക്ക് കുറച്ച് മരുന്ന് വാങ്ങി തരാൻ പറഞ്ഞു”

“എന്ത് മരുന്ന്. എന്റെ മെടിസിൻസെല്ലാം കൊണ്ടുവന്നിട്ടുണ്ട്ല്ലോ… പിന്നേത് മരുന്നാവോ അമ്മ പറയണത്..”

“എടീ പഴയത് അല്ല…പുതിയത്..നിന്റെ പുതിയ അസുഖത്തിന് വേണ്ടിയാ…”

“എന്തോന്നാ….ഇൗ പറയുന്നേ….”

“മരുന്ന് വേറൊന്നിനും അല്ല നിന്റെ കുശുമ്പിന്…ഹി…ഹി”

“കി…ക്കീ….അത് വാങ്ങേണ്ട ആവശ്യമില്ല മോനേ…എന്റെ അമ്മ തന്നുവിട്ടിട്ടുണ്ട്…അവിടെ നിന്നും ഓടി പൊന്നപ്പോൾ….എന്തേ… മരത്തലയാ… അത് മതിയോ….”

“മരത്തലയൻ നിന്റെ….”അതും പറഞ്ഞ് ആദി എനിക്ക് നേരെ ചീറി പാഞ്ഞു. ഞാൻ വേഗം ഓടി…പിന്നാലെ അവനും.ഓടി ഓടി അവസാനം ഏതോ ഒരു റൂമിൽ കയറി.

ഞാൻ ആകെ കിതച്ച് പട്ടിയെപ്പോലെയായി.അവനും ഏതാണ്ട് ഇൗ അവസ്ഥയിൽ തന്നെ. പക്ഷേ എന്നെ വെറുതെ വിടാൻ ഉദ്ദേശമുണ്ടായിരുന്നില്ല.

ആദി അവിടത്തെ ടേബിളിൽ ഇരുന്ന വെള്ളമെടുത്ത് കുടിക്കാൻ തുടങ്ങി. ആ തക്കത്തിന് ഞാൻ പുറത്തിറങ്ങി…പക്ഷേ ഒരു ബലിഷ്ടമായ കരം എന്നെ വലിച്ചു.വേറെ ആരാ ആദി തന്നെ.

ഒരു കൈകൊണ്ട് ജഗ്ഗിൽ നിന്നും വെള്ളം കുടിക്കുകയും… മറു കൈകൊണ്ട് എന്നെ ഇറുകി പിടിക്കുകയും ചെയ്തു.

“എങ്ങോട്ടാടീ കിടന്നു ഓടുന്നേ….നീ നേരത്തെ എന്താ വിളിച്ചെ….മരതലയനെന്നോ….ശരിയാക്കിതരാം ..”

“ആദി….മര്യാദക്ക് എന്നെ വിട്ടോ….അല്ലെങ്കിൽ…”

“അല്ലെങ്കിൽ…”

അവൻ എന്നെ വെല്ലുവിളിച്ചതും ഞാൻ എന്നെ ചുറ്റിയിരിക്കുന്ന കയ്യിന്മേൽ ഒരു കടി വച്ചുകൊടുത്തു.

“ആഹ്…അമ്മേ…..ഡീ കുട്ടിപിശാചെ….”

“തന്നോട് അപ്പോളേ പറഞ്ഞതല്ലേ വിടാൻ…”

അത്യാവശ്യം നല്ലൊരു കടി തന്നെയാ കൊടുത്തേ…എന്റെ പല്ലുകളുടെ പാട് ഒരു സുന്ദരമായ കോയിൻ രൂപത്തിൽ അവന്റെ കയ്യിന്മെൽ പതിഞ്ഞു.എന്നാലും ആ ദുഷ്ടൻ എന്നെ വിട്ടില്ല.

“നിനക്ക് ഞാൻ വച്ചിട്ടുണ്ട്….ഇനിയും നീ എന്നെ മരതലയൻ എന്ന് വിളിച്ചാലുണ്ടല്ലോ…”

“ഇനിയും വിളിക്കും… മരത്തലയാ…. മരത്തലയാ…”

“ടീ…നിന്നെ ഞാൻ ഇന്ന്….”

*****

എന്ത് പറഞ്ഞിട്ടും ഒരു രക്ഷയില്ലാന്ന് കണ്ടപ്പോൾ അവളെ വട്ടം പിടിച്ച് പിന്നിൽ നിന്നും ഞാൻ ഇറുകെ പുണർന്നു. എന്റെ ചുണ്ടുകൾ അവളുടെ ചേവിയോടടുപ്പിച്ച് പിൻകഴുത്തിൽ മുഖമമർത്തി.

“ഇനി വിളിക്കോ….”

സംഗതി ഏറ്റ മറ്റുണ്ട്…ഇത്രേം നേരം പുലികുട്ടിയായിരുന്നവൾ പെട്ടന്ന് എലിയെ പോലെ പതുങ്ങി… അവളുടെ ശ്വാസഗതി ഓരോ നിമിഷം കഴിയുന്തോറും കൂടി കൊണ്ടിരുന്നു.

“ഇനി വിളിക്കൊ….”

“ഇനിയും വിളിക്കും… മരത്തലയാ….”

“ആഹാ…നിന്നെ നല്ല കുട്ടിയാക്കൻ പറ്റുമോന്നു നോക്കട്ടെ”

ഞാൻ ഗൗരിയെ എനിക്ക് അഭിമുഖമായി തിരിച്ച് നിർത്തി. അവളാകട്ടെ കണ്ണുകൾ ഇറുകി അടച്ചിട്ടുണ്ട്. പതിയെ ഞാൻ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു എന്റെ കവിൾ അവളുടെ കവിൾത്തടതിലേക്ക്‌ മുട്ടിച്ചു.

“ഇനി വിളിക്കൊ…”

“ങ്ങേ….”

“ഇനി വിളിയ്ക്കോന്ന്.. ”

“മ്”

“ആണോ…”

പെട്ടന്ന് സ്വബോധത്തിലേക്ക്‌ തിരിച്ച് വന്നവൾ മറുപടി തന്നു.

“ഏയ് ഇല്ല ഇല്ല…എന്നെ വിട്…ഞാൻ പോകട്ടെ…”

എന്നാലും ഞാൻ വിട്ടില്ല. ഒരു പക്ഷെ ആ സമയത്ത് അവളേക്കാളും സ്വബോധം നഷ്ടപ്പെട്ട് നിന്നിരുന്നത് ഞാൻ ആയിരിക്കും. ഞങ്ങള് രണ്ടുപേരുടെയും ഹൃദയങ്ങൾ ഒരേ വേഗതയിൽ പരസ്പരം മത്സരിച്ചുകൊണ്ട് മിടിച്ചു കൊണ്ടേയിരുന്നു.

ഒത്തിരി നേരം അങ്ങിനെ നിൽക്കാൻ ആഗ്രഹിച്ചു…അപ്പോഴേക്കും എന്തോ ശബ്ദം കേട്ട് ഞങൾ ഞെട്ടി തിരിഞ്ഞു.

മായയായിരുന്നൂ. റൂമിന്റെ ബാത്രൂമിനോട് ചേർന്നാണ് നിൽക്കുന്നത്. ഞങ്ങള് വന്നപ്പോൾ ആരെയും കണ്ടിരുന്നില്ല. ഒരു പക്ഷെ ബാത്ത്റൂമിൽ പോയതായിരിക്കും.കണ്ണുകൾ ഒക്കെ ചുവന്ന് ഉരുട്ടി പിടിച്ചിട്ടുണ്ട്. ഞങ്ങൾ ഇവിടെ കാട്ടികൂട്ടിയതൊക്കെ കണ്ടെന്ന് മനസ്സിലായി…

പക്ഷേ അവളെ കണ്ടതും എന്നെ ഞെട്ടിച്ചുകൊണ്ട് ഗൗരി എന്നോട് ചേർന്നു നിന്നു.

“അയ്യോ ആദി…എനിക്ക് നാണം ആകുന്നു…വാ നമുക്ക് നമ്മുടെ റൂമിലോട്ട് പോകാം….സോ…സോറി മായ…തന്റെ റൂമാണെന്ന് മനസ്സിലായില്ല…വാ…ആദി…”

അവളുടെ പെർഫോർമൻസ് മാരകമായിരുന്നു. എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.നല്ല അസൂയ ഉണ്ട്.അതൊണ്ടല്ലെ കുശുമ്പത്തി പാറു എന്നെ വലിച്ചു ഞങ്ങളുടെ റുമിലോട്ട് വന്നത്.

“ദേ…ആദി…ഒരു കാര്യം പറഞ്ഞേക്കാം…അവളുമായി വല്ലാണ്ടങ് കമ്പനി വേണ്ട….”

“അതെങ്ങിനെ ശരിയാവും… മുത്തേ.. അവളെന്റെ കളികൂട്ടുകാരിയല്ലെ….അയ്യോ…നിന്നെ മുത്തേ വാവേന്നൊക്കെ വിളിക്കണത്‌ ഇഷ്ടല്ലല്ലോ…ആരെയൊക്കെയോ വിലിച്ചോളാൻ അന്ന് പറഞ്ഞിരുന്നില്ലേ…ആരെ ആയിരുന്നു…..ആ…രമ്യയെ…ഓൾ ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് മായയെ വിളിക്കാംലെ ഗൗരി…..”

ഇപ്പൊൾ അവളുടെ മുഖത്ത് ഒരു കുത്ത് കൊടുത്താൽ ട്ടോ… ന്ന് പറഞ്ഞ് പോട്ടും.അമ്മാതിരി ആണ് നിൽപ്പ്.

“മോളേ ഗൗരി….ഒന്നിങ് വാ…”

ഛേ….നശിപ്പിച്ച്. ഇൗ മുത്തശ്ശിക്ക് വിളിക്കാൻ കണ്ട നേരം. ഇച്ചിരി നേരം കൂടെ നിന്നിരുന്നേൽ അവൾക്കെന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്കാമായിരുന്നൂ.

******
മുത്തശ്ശി വിളിപ്പിച്ചതെന്തായാലും നന്നായി…അല്ലേൽ ആദിക്ക് മറുപടി കൊടുക്കാൻ പറ്റാണ്ട് കുഴഞ്ഞുപോയെനെ…..

ആദിയുടെ കൂടെ അടുത്തുള്ള ഒന്ന് രണ്ട് ബന്ധുവീട്ടിൽ പോയി വന്നപ്പോളേക്കും അത്താഴം കഴിക്കാനായി.

എല്ലാവരും ഇരുന്നപ്പോൾ ഞാനും മായയും കൂടെ വിളമ്പികൊടുക്കാൻ നിന്നു.

“ഗൗരി….മുത്തശ്ശിക്ക് ആ പപ്പടം ഒന്ന് എടുത്ത് കൊടുക്കോ…”

“ആ… ഓകെ മായ”

ഞാൻ മുത്തശ്ശിക്ക് പപ്പടം കൊടുത്തു തിരിഞ്ഞതും മായ ആദിയുടെ അടുത്തുപോയിരുന്നു. ഞാൻ അവളെ കടുപ്പിച്ചൊരു നോട്ടം നോക്കി.

മായയാണെങ്കിൽ ഒന്നും എന്നോടല്ലെന്നുള്ള ഭാവത്തിൽ ഇരിക്കുന്നു.ആദി എന്നെയും മായയെയും മാറി മാറി നോക്കുണ്ട്.ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…

“മുത്തശ്ശി അച്ചാർ എവിടെയാ…”

“മോളേ അത് അടുക്കളയിൽ ഉണ്ടല്ലോ….”

“എവിടെയാ….”

“മോളേ ആ ഉപ്പും മുളകും എല്ലാം ഇരിക്കുന്ന കബോർഡിൽ ഉണ്ട്…നോക്കിയോക്ക്”

“ആ മിക്സി ഇരിക്കുന്ന അവിടെ ആണോ…”

“അവിടെ അല്ല മോളേ…അതിന്റെ സൈഡിൽ ആയിട്ട്… ശ്ശോ… മനസ്സിലാകുന്നില്ലല്ലോ….ആ…. മായേ…നിനക്കറിയാലോ… നീ ഒന്ന് എടുത്ത് കൊടുക്ക്…”

“അതാ നല്ലത് മുത്തശ്ശി….”

“നീ എന്ത് നോക്കിയിരിക്കാ…മായേ… ഗൌരിമോൾക്ക്‌ എന്താ വേണ്ടെച്ചാൽ എടുത്തുകൊടുക്കൂ…നീ അവിടെ പോയിരിക്ക് മോളേ…”

മായ അവിടെ നിന്നും എഴുന്നേറ്റതും ഞാൻ ഓടി പോയി അവിടെ ഇരുന്നു. അവള് അച്ചാർ കൊണ്ടുവന്ന് വേറെ ചെയറിൽ പോയി ഇരുന്നു. ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ കുറച്ചുനേരം മുത്തശ്ശിയുടെ കൂടെ ഇരുന്നു. അമ്മയെ പോലെ തന്നെയായിരുന്നു മുത്തശ്ശിയും.ഒത്തിരി നേരം സംസാരിച്ചിരുന്നു. അങ്ങിനെ എപ്പോഴോ…അവിടെ തന്നെ കിടന്നുറങ്ങി.

രാവിലെ തന്നെ മായയെ കണ്ടില്ല. ചോദിച്ചപ്പോൾ അറിഞ്ഞു ഓഫ്‌സിലേക്ക്‌ എന്തോ അത്യാവശ്യത്തിന് പോയിരിക്കുകയാണെന്ന്.

അവളില്ലാത്തതുകൊണ്ട് നല്ല ആശ്വാസം ആയിരുന്നു.അതോണ്ട് തന്നെ ദിവസം മുഴുവനും മുത്തശ്ശിയുടെ കൂടെ ആയിരുന്നു. ആദിയെ കണ്ടതുപോലും ഇല്ല.

സന്ധ്യായപ്പോൾ മുത്തശ്ശിയുടെ കൂടെ അമ്പലത്തിൽ പോകാൻ തീരുമാനിച്ചു.പോകുന്നതിന് വേണ്ടി അമ്മ സാരീ ഉടുത്ത് തരുമ്പോളാണ് ആദി അങ്ങോട്ട് വന്നത്.

“അമ്മേ…മായ എപ്പോളാ വരാ…”

ഇവനിപ്പോൾ എന്തിനാ മായ. അവളെ കാണാൻ എന്താണാവോ ഇത്ര തിടുക്കം.

“നീ എന്തിനാ മായയെ അന്വേഷിക്കുന്നേ”

“അത് അമ്മേ ചിലരെയൊന്നും ഇന്ന് കണ്ടേ ഇല്ല”

“ചിലരെ കാണാൻ എന്തിനാ മായാ…”

“അവളിവിടെ ഉള്ളപ്പോൾ മാത്രം കണ്ടുവരുന്ന ചില കുശുമ്പത്തിപാറുകൾ ഉണ്ടേ….”

“അതാരാ…”

“കുശുമ്പത്തി പാറു തന്റെ…..”

“ഇപ്പം മനസ്സിലായില്ലേ അമ്മാ….ആരാ ആൾന്ന്…ഹി..ഹി..”

“ഹും…അമ്മെ ഞാൻ പോകാ…”

മുത്തശ്ശിയുടെ കൂടെ അമ്പലത്തിൽ നിന്ന് തൊഴുതിറങ്ങി വീട്ടിലോട്ടു നടക്കുമ്പോൾ അവിടെനിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി.

രമ്യ….

“എന്തേലും പറഞ്ഞോ മോളേ…”

“ഇല്ല മുത്തശ്ശി….മുത്തശ്ശി വീട്ടിലോട്ടു പോക്കൊളൂ…ഞാൻ വന്നോളാം…”

“അതിന് നിനക്ക് ഇവിടം പരിചയമില്ലല്ലോ”

“അതൊക്കെ അറിയാം മുത്തശ്ശി ഞാൻ വന്നൊളാം…”

മുത്തശ്ശിയെ വീട്ടിലോട്ടു പറഞ്ഞ് വിട്ട് ഞാൻ രമ്യയുടെ അടുത്തേക്ക് നീങ്ങി. അവള് അവിടെ തനിച്ചായിരുന്നു. എന്നെ കണ്ടതും ആൾ ഒന്ന് ഞെട്ടി.

“നീ…എന്താ…ഇവിടെ…”

“ഞാൻ…ഞാൻ…ഇന്നലെ ഇവിടേക്ക് താമസം മാറി. നീ എന്താ ഇവിടെ”

“നിനക്കറിയില്ലേ ഇവിടെ ആദിയുടെ അമ്മയുടെ വീടാണെന്ന്…”

“ആ…എനിക്കോർമ്മയില്ല”

“നിനക്ക് വേറെ എന്തേലും ഓർമ്മ ഉണ്ടോ….പാവം അമ്മാവനും അമ്മായിയും…നിന്നെ ഓർത്ത് കരയാത്ത ദിവസങ്ങൾ ഇല്ല…അറിയോ നിനക്ക്..”

“ഇതൊക്കെ പറയാൻ നീ ആരാ…. ഓ ചേച്ചി ചമഞ്ഞാണ് നിൽക്കുന്നെച്ചാൽ വേണ്ട…”

“നിന്നോട് സംസാരിക്കാൻ വന്ന എന്നെ പറഞാൽ മതിയല്ലോ…മറ്റുള്ളവരെ വഞ്ചിക്കാൻ മാത്രമേ നിനക്കറിയുള്ളൂ….”

“നിനക്കെന്താ വേണ്ടേ…ഞാൻ കാരണം ഒരു പുളികൊമ്പ് തന്നെ കിട്ടിയില്ലേ…ആദി…”

“ആദി എന്റെ ഭർത്താവാണ്…അല്ലാതെ പുളിയും ഉപ്പുമൊന്നുമല്ല…”

“അല്ല അവന് നിന്നെ എങ്ങിനെ ഇഷ്ടപ്പെട്ടു….പുള്ളിക്ക് നല്ല സുന്ദരികളെ മാത്രമല്ലെ ഇഷ്ടപ്പെടൂ…നിനക്ക് അത്ര വലിയ സൗന്ദര്യം ഒന്നുമില്ലല്ലോ…അവൻ നിന്നെ ഇട്ടേച്ച് പോകാതെ നോക്കിക്കോ…ചിലപ്പോൾ നല്ല കുട്ടികളെ കണ്ടാൽ അവൻ പോകും…”

“എന്റെ ആദി നിന്നെ പോലെ ചതിയൻ അല്ല….”

“നിന്റെ ആദിയോ….ഹ ഹ… നിനക്കറിയാലോ കുറച്ച് കാലം അവൻ എന്റെ ആയിരുന്നു. എനിക്ക് വേണ്ടാണ്ട് ആയപ്പോളല്ലേ നിന്നെ അവൻ കെട്ടിയത്. നിനക്കറിയോ…നിന്റെ ജീവിതം വെറും ഭിക്ഷയാ…എന്റെ ഭിക്ഷാ…”

“രമ്യാ എനിക്ക് നിന്നോട് സംസാരിക്കാൻ യാതൊരുവിധ താൽപര്യം ഇല്ല…ഒന്ന് പോകുമോ….പിന്നെ നിന്റെ കുറെ വീര സാഹസിക കഥകൾ കൂടി ഞാൻ അറിഞ്ഞിട്ടുണ്ട്…”

അവൾക്ക് നല്ല പോലെ മറുപടി കൊടുക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. ആകെ വിഷമം ആയി…അവള് എന്താ ഇങ്ങിനെ എന്ന് എനിക്ക് മനസിലാകുന്നില്ല.

വീട്ടിലോട്ടു പോകുമ്പോൾ മുഴുവൻ ടെൻഷൻ ആയിരുന്നു. ഇനിയിപ്പോൾ രമ്യ പറഞ്ഞപോലെ ആദിക്ക്‌ എന്നെ ഇഷ്ടപെട്ടിട്ടുണ്ടാകില്ലേ….

എങ്ങനേലും മനസ്സിലെ ഭാരങ്ങൾ ഇറക്കിവക്കാൻ വേണ്ടി അമ്മയുടെ അടുത്ത് പോയി. അമ്മയുടെ അടുതാണെൽ അമ്മായിയും അമ്മാവനും ഉണ്ടായിരുന്നു. എന്തോ കാര്യയിട്ട്‌ സംസാരിക്കുകയായിരുന്നു. ശ്രദ്ധിച്ചപ്പോൾ മനസ്സിലായി ഞാൻ ആണ് വിഷയമെന്.

“എന്റെ ചേച്ചി….നിങ്ങള് എന്തിനാ ഗൗരിയെ ആദിക്ക് വേണ്ടി നോക്കിയേ…അവന് ചേർന്ന പെണ്ണേ അല്ല ഗൗരി. രമ്യയും ചേർച്ച ഉണ്ടായിരുന്നില്ല…പക്ഷേ അവൾക്ക് ഇച്ചിരി സൗന്ദര്യമെങ്കിലും ഉണ്ടായിരുന്നു…എല്ലാം പോട്ടെ മായയെ പോലെ ഒരു സർക്കാർ ജോലി പോലും ഇല്ല അവൾക്ക്”

“എന്റെ എടത്തി….ഗൌരിക്ക് യാതൊരുവിധ കുറവും ഉള്ളതായി എനിക്ക് തോന്നുന്നില്ല…”

“ആരു പറഞ്ഞു….അവർ തമ്മിൽ ആകെ സ്വരചേർച്ച ആണ്… ഏതൊരു പൊട്ടനും അറിയാം അവരുടെ ദാമ്പത്യം അത്ര സുഖകരമല്ലെന്ന്”

“ഇനിയും സമയമുണ്ട് വസു…അവനിനിയും നല്ല കുട്ടികളെ കിട്ടും…എന്തിനാ വേറെ കുട്ടികൾ നമ്മുടെ മായ തന്നെ ഉണ്ടല്ലോ….അവൾക്കിപ്പോൾ അവനോട് കുറച്ച് അടുപ്പം ഒക്കെ ഉണ്ട്…നീ ഒന്ന് ആലോചിച്ച് നോക്കൂ…”

“ഞാൻ ആലോചിച്ച് പറയാം ഏട്ടാ…”

അതും പറഞ്ഞ് അമ്മ പോകാൻ തിരിഞ്ഞതും എന്നെ കണ്ടു. അമ്മയെ ഒന്ന് ദയനീയമായി നോക്കിയിട്ട് ഞാൻ റൂമിലേക്ക് ഓടി…

ഗോവണി കയറിയപ്പോൾ അവിടെ മായ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു….

തുടരും………..

 

ഇൗ പാർട്ടോടുകൂടി ആദിഗൗരി അവസാനിക്കുന്നില്ലാട്ടോ….ഇച്ചിരി കൂടി ഉണ്ടേ….പോരായ്മകളുണ്ട്…ക്ഷമിക്കണേ….എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേട്ടോ….

You may also like...