ആദിഗൗരി അവസാന ഭാഗം

#ആദിഗൗരി_14

“ഞാൻ ആലോചിച്ച് പറയാം ഏട്ടാ…”

അതും പറഞ്ഞ് അമ്മ പോകാൻ തിരിഞ്ഞതും എന്നെ കണ്ടു. അമ്മയെ ഒന്ന് ദയനീയമായി നോക്കിയിട്ട് ഞാൻ റൂമിലേക്ക് ഓടി…

ഗോവണി കയറിയപ്പോൾ അവിടെ മായ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു….

“എന്ത് പറ്റി ഗൗരി… മുഖമൊക്കെ വല്ലാണ്ടിരിക്കുന്നല്ലോ”

“മായ എനിക്കിപ്പോൾ തന്നോട് സംസാരിക്കാൻ താല്പര്യമില്ല…”

“അങ്ങിനെ പറഞ്ഞാൽ എങ്ങിനെ പറ്റും. നീ കേട്ടുകാണുമല്ലോ…അവർ പറഞ്ഞത്. ആദിക്കും ഇതേ തീരുമാനം ആകും…”

“അത് തീരുമാനിക്കുന്നത് നീ അല്ലല്ലോ…”

“ഇനിയും കടിച്ചുതൂങ്ങി നിൽക്കാതെ പോയ്ക്കൂടെ…”

“ടീ…ഞാൻ ഇപ്പൊൾ വല്ലാത്ത അവസ്ഥയിൽ ആണ്. എന്റെ സകല നിയന്ത്രണങ്ങളും വിട്ട് നിനക്ക് ഒന്ന് തന്നു പോകും…അതിന് മുന്നേ പൊയ്ക്കോ…”

“ഞാൻ ഇപ്പൊ പോയ്ക്കൊളാം….പിന്നീട് ഇവിടെനിന്ന് പോകുന്നത് ആരാന്നു കണ്ടറിയാം…”

അവരെല്ലാം പറഞ്ഞത് എന്നെ വേദനിപ്പിച്ചു എങ്കിലും അമ്മയുടെ മറുപടി ആണ് എന്നെ തളർത്തികളഞ്ഞത്.

ആദിയെ ഞാൻ ഇഷ്ടപ്പെടുന്നതിനു മുൻപ് എന്റെ സ്വന്തമെന്ന് കരുതിയതാണ് അമ്മയെ…എന്നാലിപ്പോൾ അമ്മ പറഞ്ഞതിനർത്ഥം എന്നെ വേണ്ടാന്നു തന്നെയല്ലേ….

ആരോടും ഒന്ന് മനസ്സ് തുറക്കാൻ പോലും പറ്റിയില്ല….ഒത്തിരി നേരം ബെഡിൽ കിടന്നങ്ങിനെ കരഞ്ഞു.

*****

രാവിലെ മുതൽ തമ്പുരാട്ടിക്ക് നമ്മളോട് ഒരു മൈന്റും ഇല്ല. മുഴുവൻ സമയവും മുത്തശ്ശി…… മുത്തശ്ശി…… വിളിച്ചോണ്ട് നടക്കായിരുന്നൂ.

രണ്ടാളും കൂടി അമ്പലത്തിൽ പോകുകയും ചെയ്തു. പക്ഷേ തിരികെ വന്നപ്പോൾ മുത്തശ്ശി തനിയെ ആയിരുന്നു. ചോദിച്ചപ്പോൾ അറിഞ്ഞു അവള് മുത്തശ്ശിയോടു പോയ്ക്കോളാൻ പറഞ്ഞ് അവിടെ നിന്നെന്ന്.

അവിടെയും ഇവിടെയും നിന്ന് വഴി തെറ്റണ്ടാ വച്ച് കാറുമെടുത്ത് ഞാൻ അവളെ അന്വേഷിച്ചിറങ്ങി. വഴിയിലോന്നും ആളെ കണ്ടില്ല… കുറെ നേരം അവിടെ ഇവിടെയൊക്കെ അലഞ്ഞുതിരിഞ്ഞു നടന്നു.അവസാനം അമ്മയെ വിളിച്ചപ്പോൾ കക്ഷി വീട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞു.

വീട്ടിലെത്തിയതും അച്ഛന്റെ ദൂത് കിട്ടി, ഗൗരി നല്ല വിഷമത്തിൽ ആണെന്ന്. ഞാൻ പുറത്തിറങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ആൾ വീട്ടിലെത്തിയെന്നും….വന്നപാടെ റൂമിൽ കയറി ഒരേ കിടപ്പാണെന്നും പറഞ്ഞു.

എനിക്ക് ആകെ ടെൻഷൻ ആയി. റൂമിലെത്തിയപ്പോൾ അവൾ കിടക്കുക തന്നെയായിരുന്നു.

“ഗൗരി…. എണീറ്റേ…എന്താ പറ്റിയെ….”

“ആദി… പ്ലീസ്…എന്നെ ഒന്ന് തനിയെ വിട്‌….പ്ലീസ്…”

“എന്താ കാരണം എന്ന് പറഞ്ഞൂടെ…”

“പറ്റില്ല പറഞ്ഞില്ലേ…”

“നിനക്കെന്താ ഗൗരി…എന്തിനാ ചാടി കടിക്കാൻ നിൽക്കുന്നേ…ഇത്രക്കും അഹങ്കാരം പാടില്ല.”

“ആഹ് എനിക്ക് അഹങ്കാരം തന്നെയാ…അതിന് തനിക്ക് വല്ല പ്രശ്നവും ഉണ്ടോ…”

എനിക്കെന്തോ പന്തികേട് തോന്നി. ഇതുവരെ ഇങ്ങനെ ദേഷ്യപെട്ടിട്ടില്ല.കണ്ണുകൾ എല്ലാം ചുവന്ന് വീർത്തിരിക്കുന്നു. ഒരുപാട് കരഞ്ഞിട്ടുണ്ട് എന്ന് കണ്ടാൽ തന്നെ പറയും.

സത്യം പറഞ്ഞാൽ കാന്താരിയെ ആ അവസ്ഥയിൽ കണ്ടപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു. ദേഷ്യം പിടിപ്പിച്ചാൽ ഇൗ മൂടോന്ന് മാറുമെന്ന് കരുതി.അതിനുവേണ്ടി ഞാൻ തുടർന്നു.

“നീ എന്ത് കണ്ടിട്ടാ അഹങ്കരിക്കുന്നേ.. അതിനു മാത്രം എന്താ ഉള്ളേ…”

“ആ എനിക്ക് ഒന്നുമില്ല…രമ്യയെ പോലെ സൗന്ദര്യം ഇല്ല…മായയെ പോലെ ഭംഗിയും ഗവൺമെന്റ് ജോബും ഇല്ല….ഒന്നും ഇല്ല…എല്ലാം എന്റെ തെറ്റാ…അമ്മാവൻ പറഞ്ഞപ്പോൾ തന്നെ നിങ്ങളെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്.എല്ലാവർക്കും ഞാൻ ഒരു ശല്യം ആണ് അമ്മക്കും അച്ചനും ആദിക്കും എല്ലാവർക്കും…”

“ഇതൊക്കെ പറയാൻ മാത്രം എന്താ ഉണ്ടായേ…”

“ആദി…തനിക്ക് മലയാളം പറഞാൽ മനസ്സിലാകില്ലേ…എന്നെ വെറുതെ വിട്ടേക്കൂ….പ്ലീസ്…”

“ഗൗരി ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…”

“സ്റ്റോപ്പ് ഇറ്റ് ആദി…ഒന്ന് പോയി തരുമോ….ശല്യം…”

ഞാൻ ആകെ വല്ലാൻണ്ടായി….. അവളുടെ മൂഡ് ഒന്ന് മാറിക്കോട്ടേയെന്ന് കരുതിയാണ് അങ്ങിനെ ഒക്കെ പറഞ്ഞത്.

അവളുടെ ഓരോ വാക്കുകളും എന്നിൽ ഒരേ സമയം സങ്കടവും ദേഷ്യവും നിറച്ചു….അവളോടുള്ള ദേഷ്യത്തിന് എവിടേക്കെങ്കിലും പോകാമെന്ന് വച്ചപ്പോൾ ദേ അടുത്ത കുരിശ്.

“ഏട്ടൻ എവിടെ ആയിരുന്നു…. ദാ…ചായ കുടിക്കൂ….”

“എനിക്ക് വേണ്ട…”സ്വല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു.

“എന്തു പറ്റി….എന്തേലും ടെൻഷൻ ഉണ്ടോ…ആകെപ്പാടെ ദേഷ്യം ആണല്ലോ…”

“അതിന് നിനക്കെന്താ…”

“ഏട്ടന്റെ മുഖം കണ്ടപ്പോൾ എന്തോ പ്രയാസങ്ങൾ ഉള്ളത് പോലെ തോന്നും…എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറഞ്ഞൂടേ…ആദ്യം ഇൗ ചായ കുടിക്കൂ”

അതും പറഞ്ഞ് അവള് എന്റെ കയ്യിൽ നിർബന്ധിച്ച് ചായ വച്ച് തന്നു.ഞാൻ ഒരൊറ്റ തട്ട് കൊടുത്തതും ഗ്ലാസ്സ് നിലത്ത് വീണു പൊട്ടി.

“അല്ലെങ്കിലേ ഞാൻ ദേഷ്യത്തിൽ ആണ് അപ്പൊഴാണവളുടെ ഒരു ചായ…പിന്നെ എന്റെ പ്രയാസങ്ങൾ തീർക്കാൻ എന്റെ പെണ്ണിവിടെ ഉണ്ട്….അതെല്ലാം അവള് നോക്കിക്കോളും…. കേട്ടല്ലോ….”

ഞാൻ ഗൗരിയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ തന്നെ മായയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഗൗരിയുടെ ഇപ്പോളത്തെ പെരുമാറ്റത്തിന് പിന്നിൽ മായ തന്നെ ആയിരിക്കുമെന്ന് എനിക്ക് വ്യക്തമാണ്. അതുകൊണ്ട് വേണമെന്ന് വച്ചുതന്നെയാ… ദേഷ്യപെട്ടതും.

എല്ലാം കൂടി അയപ്പോൾ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ ഇറങ്ങി. അപ്പോഴാണ് ഓഫീസിലെ ഒരു സ്റ്റാഫ് വിളിച്ചത്. എന്തോ ഫയലിൽ എന്റെ സൈൻ വേണമെന്നും അർജൻറ് ആണെന്നും.പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ട് പോയി.

******

ആദി റൂമിലേക്ക് വന്നപ്പോൾ എല്ലാ കാര്യങ്ങളും പറയണമെന്ന് വിച്ചാരിച്ചതാ പക്ഷേ എന്തു കൊണ്ടോ പറ്റിയില്ല.കൂടാതെ ആവശ്യമില്ലാണ്ട് അവനോട് ദേഷ്യപെടുകയും ചെയ്തു.

“മോളേ….” അമ്മ അകത്തോട്ടു വന്ന് ബെഡിൽ ഇരുന്നു. ഞാൻ വേഗം എഴുന്നേറ്റിരുന്നു. അമ്മയുടെ മുഖത്തേക്ക്‌ നോക്കാൻ കൂടി കഴിഞ്ഞില്ല.

“എന്നോട് ദേഷ്യം ആയിരിക്കൂലെ….”

“എനിക്ക് അമ്മയോട് ദേഷ്യം ഒന്നും ഇല്ല…എന്തിനാ ദേഷ്യം…അമ്മയെ കുറ്റം പറയാൻ പറ്റില്ല…അവർ പറഞ്ഞതെല്ലാം ശരിയാണല്ലോ…”

“അപ്പോ എന്റെ കുട്ടി ഇൗ അമ്മേനെ മസ്സിലാക്കിയിട്ടില്ലാലേ…”

“അമ്മേ ഞാൻ”

“മോളേ എനിക്ക് നിന്നെ വേണ്ടാതാകുമോ…ഇത്രേം കാലം നിന്നെ സ്വന്തം മോളായിട്ട്‌ തന്നെയാ കണ്ടിരിക്കാണേ…ഇനിയും അങ്ങിനെ തന്നെ ആണ്.പിന്നെ അമ്മ അവിടെ പറഞ്ഞത്…..അവരോട് എത്ര പറഞ്ഞാലും കാര്യമില്ല മോളേ….ഞാൻ എന്തേലും പറഞാൽ നിന്നെ കൂടുതൽ കുറ്റപ്പെടുത്തുകയേ ചെയ്യൂ….അതെനിക്ക് സഹിക്കാൻ കഴിയില്ല.അതോണ്ടാണ് ഞാൻ… ആലോചിച്ച് പറയാമെന്ന് പറഞ്ഞത്. അപ്പോഴെങ്കിലും നിർത്തുമല്ലോ…വച്ചു”

“അമ്മേ….മറ്റാര് എന്ത് പറഞ്ഞാലും ഞാൻ കാര്യാക്കില്ല…എന്തിന് ആദി പറഞ്ഞാൽ പോലും…പക്ഷേ അമ്മ അങ്ങിനെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല…”

“എന്റെ കുട്ടി കരയാതിരിക്ക്….ഞാൻ അപ്പോളങ്ങിനെ പരഞ്ഞില്ലേൽ അവർ വീണ്ടും ഇത് കുത്തിപോക്കും… ഏറിപോയാൽ രണ്ടു ദിവസം കൂടി അല്ലേ ഉള്ളൂ…പിന്നെ നമ്മൾ പോകില്ലേ…അതുകൊണ്ടാണ് ഞാൻ….”

“സോറി അമ്മേ….അന്നേരത്തെ എന്റെ മാനസികാവസ്ഥ കൊണ്ട് തോന്നിപോയതാ….”

“ഇല്ല മോളേ…അമ്മയാണ് ക്ഷമ ചോദിക്കേണ്ടത്….അവരൊക്കെ എന്ത് പറഞ്ഞാലും ഞാൻ മോളുടെ ഭാഗത്ത് തന്നെ നിൽക്കണമായിരുന്നു….ഞാനാണ് തെറ്റ് ചെയ്തത്…”

“വേണ്ട അമ്മേ…അമ്മ ഒരിക്കലും അങ്ങിനെ ചെയ്യരുത്…ഞാൻ അമ്മയുടെ മോൾ തന്നെ അല്ലേ…സാരല്യ…പിന്നെ നമുക്ക് ഇത് ഇവിടെ വച്ച് നിർത്താം…ആരും അറിയണ്ട…ആദിയും അച്ഛനും ആരും…”

അമ്മയെ കെട്ടപ്പിടിച്ചു ഒത്തിരി കരഞ്ഞു. എന്തോ എന്റെ സങ്കടങ്ങളെല്ലാം പാതി കുറഞ്ഞു. രമ്യയെ കണ്ട കാര്യവും മായ പറഞ്ഞതും എല്ലാം തുറന്നു പറഞ്ഞു.

“എന്റെ മോൾ ഇത്ര പാവം ആണോ….നല്ല കാന്താരി അല്ലേ…നിന്നെ അങ്ങിനെ കാണാനാ ഞങ്ങൾക്കിഷ്ടം…അല്ലാതെ മറ്റുള്ളോർ പറയുമ്പോളേക്കും ഇതുപോലെ വാടിപോകരുത്…”

“അത് പിന്നെ അപ്പൊൾ…..”

“ആ നിന്റെ സ്ഥാനത്ത് ഞാൻ ആയാലും ഇതുപോലെ തന്നെ ആയിരിക്കും…”

അമ്മയോട് സംസാരിച്ചങ്ങിനെ മടിയിൽ കിടന്നുറങ്ങി….പിറ്റേന്ന് രാവിലെ എണീച്ച്നോക്കിയപ്പോൾ കൂടെ അമ്മ ഇല്ല.

കുളി ഒക്കെ കഴിഞ്ഞ് താഴേക്ക് പോയീ…ആദിയെ കണ്ട് ഒരു സോറി പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ഇത്രയും നേരമായിട്ടും ആളെ കണ്ടില്ല.

“അമ്മേ….ആദി എവിടെ?????”

“അവൻ ഇന്നലെ രാത്രി തന്നെ എങ്ങോട്ടോ പോയീ…ഓഫീസിൽക്കോ മറ്റോ ആണ്…”

“ഓ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ…ഇന്നലെ നീ കാരണമാ ഏട്ടൻ പോയത്…നീ എന്തിനാ എല്ലാവരേം ബുദ്ധിമുട്ടിക്കുന്നേ….”

“ദേ മായ…ഇന്നലെ നീ പറഞ്ഞതൊക്കെ കേട്ടു എന്നുവച്ച് എപ്പോളും ഞാൻ അങ്ങിനെ അല്ല…”

“അല്ല മായേ…അവർ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകും…അത് അവർ തന്നെ തീർത്തോളും….നീ ഇടപെടണ്ട ”

“അല്ല അമ്മായി…ഞാൻ…ഇന്നലെ ഏട്ടൻ തന്നെ എന്നോട് പറഞ്ഞു ഗൗരി കാരണമാ പോകുന്നെന്ന്…”

“ആണോ…കണക്കായിപോയി…ഒന്ന് പോടീ…അവളും അവളുടെ ഒരു ഏട്ടൻ വിളിയും…”

രാവിലെ തന്നെ മായ ഇറങ്ങി പരസ്പരം മറ്റുള്ളവരെ തെറ്റിക്കാൻ വേണ്ടി…അമ്മ അവരുടെ വലയിൽ വീണെന്നു കരുതികാണും…പക്ഷേ അമ്മ ഇന്ന് പറഞ്ഞത് കേട്ടപ്പോൾ പണി പാളിയെന്ന് മനസ്സിലാക്കി വേഗം തന്നെ അവിടെ നിന്നുംപോയി.

പ്രാതൽ കഴിച്ചുകഴിഞ്ഞ് ആദിയെ വിളിച്ചുനിക്കി. പക്ഷേ ഫോൺ എടുത്തില്ല…അപ്പോളാണ്…മുത്തശ്ശി വിളിച്ചത്…

“മോളേ…ഗൗരി…മുത്തശ്ശി കുളിക്കാൻ വച്ച വെള്ളം ചൂടായോന്ന് ഒന്ന് നോക്കിക്കേ… ആ മായ പെണ്ണിനെ ഇവിടെ കാണാനില്ല..”

“അതിനെന്താ മുത്തശ്ശി…ഞാൻ നോക്കാലോ…”

മുത്തശ്ശിയുടെ വെള്ളം നോക്കാൻ അടുപ്പിനടുത്തേക്ക്‌ നടന്നപ്പോൾ മായയുമായി ഒന്ന് കൂട്ടിയിടിച്ചു.

“നിന്റെ കണ്ണെവിടെയാടി…അതോ ആദിയെ മാത്രമേ കാണുള്ളൂന്ന് ഉണ്ടോ…”

എന്തോ ഒന്നും പറയാതെ അവള് അവിടെനിന്നും പോയി. എന്നെ കണ്ടപ്പോൾ ഒന്ന് ഞെട്ടി. പോയി നോക്കിയപ്പോളല്ലെ മനസ്സിലായത്..അടുപ്പ് എല്ലാം നനഞ്ഞിരിക്കുന്നൂ. എനിക്കിട്ട് പണി തന്നതാണ് കള്ളി…

വെള്ളം ചൂടാകാത്തോണ്ട് തീപ്പെട്ടി കടലാസിൽ കത്തിച്ച് അടുപ്പിൽ വച്ചതും തീ ആളികത്തി….”ആഹ്… അമ്മേ…”

തീ ആളിയതും ഞാൻ ബാക്കിലോട്ട്‌ നീങ്ങി. എന്തോ ഭാഗ്യത്തിന് കൈ മാത്രമേ പൊള്ളിയുള്ളൂ…

“എന്ത് പറ്റി മോളേ….നീ എന്തിനാ…ഉറക്കെ വിളിച്ചത്….അയ്യോ കൈ ഒക്കെ പൊള്ളിയിട്ടുണ്ടല്ലോ…എന്ത് പറ്റി…”

“കുഴപ്പമില്ല അമ്മേ….കൈ നീറുന്നുണ്ട്…. അടുപ്പിൽ മണ്ണെണ്ണ ഉണ്ടായിരുന്നു തോന്നുന്നു…പെട്ടന്ന് ആളി…. ആ മായ നീ അല്ലേ ഇവിടെ ഉണ്ടായിരുന്നത്…എങ്ങിനെയാ മണ്ണെണ്ണ ആയേ…”

“അത്…അ…ത്…തീ കത്താതെ ആയപ്പോൾ ഞാൻ മണ്ണെണ്ണ ഒഴിച്ച് നോക്കിയതാ…കത്തിക്കാൻ നിന്നതും അമ്മ വിളിച്ചു അതോണ്ട് പോയതാ..”

ഒരു സോറി പോലും പറയാതെ അവള് അവിടെനിന്നും പോയി. അമ്മ കയ്യിൽ എന്തോ മരുന്ന് പുരട്ടി തന്നു.കൈ വേദനിക്കുമ്പോളൊക്കേയും മായയെ കൊല്ലാനുള്ള ദേഷ്യം തോന്നി.ഉച്ചക്ക് ഫുഡ് കഴിക്കാനിരുന്നപ്പോളും അവള് എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ടായിരുന്നു.ഞാൻ മുഖം തിരിച്ചിരുന്നു.

“മായേ… വിളക്ക് വയ്ക്കണില്ലേ…സന്ധ്യ ആയല്ലോ…”

“ഞാൻ വയ്ക്കാം മുത്തശ്ശി…മായ അവിടെ ഫോണിൽ കളിച്ചോണ്ടിരിക്കാ…”

എന്നോട് ഉള്ള ദേഷ്യത്തിന് വീട്ടിൽ വിളക്കുപോലും വക്കാതെ ഉമ്മറത്ത് ഇരിക്കുകയാണ്….മുത്തശ്ശിയുടെ കയ്യിൽ നിന്ന് നല്ലത് കേൾക്കാൻ വേണ്ടി തന്നെയാ ഫോണിൽ കളിക്കുകയാണെന്ന് പറഞ്ഞത്.പക്ഷേ പണി നൈസ് ആയിട്ട് പാളി…മുത്തശ്ശി കേട്ട ഭാവം കാണിച്ചില്ല.

ഞാൻ ഉമ്മറത്ത് വിളക്കുവച്ച് തിരിഞ്ഞതും അവള് എന്നെ ഇടംകാലിട്ട്‌ വീഴ്ത്താൻ നോക്കി.പെട്ടന്ന് ആയത് കൊണ്ട് ഞാൻ മുട്ടുകുത്തി വീണുപോയി….അതും അവളുടെ അടുത്ത്.

“നിനക്കൊന്നു നോക്കി നടന്നൂടെ…ഇതിപ്പോൾ എന്നെ കൂടി വീഴ്ത്തിയേനെ…”

എന്നേം വീഴ്ത്തിയിട്ട്‌ അവള് വലിയ ഡയലോഗ് ഒക്കെ അടിക്കണൂ….ഒന്ന് രണ്ട് വട്ടം അവള് ചെയ്യതോക്കെ ഞാൻ ക്ഷമിച്ചതാ…പക്ഷേ ഇത്തവണയും അങ്ങിനെ ആവാൻ ഇൗ ഗൗരി വേറെ ജനിക്കണം….

ഞാൻ പതിയെ എനീക്കുമ്പോൾ നല്ല ഒരു തള്ളങ്ങോട്ട് വച്ചു കൊടുത്തു. ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ഇരുന്ന ഇരുപ്പിൽ തന്നെ തിണ്ണയിൽ നിന്നും നിലത്തോട്ട്‌ വീണു. കൈ മുട്ട് ഒക്കെ ചെറുതായൊന്ന് ഉരഞ്ഞ് പൊട്ടി.

എന്നോട് ചെയ്തത് വച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്…..!!!!!!

അമ്മായി വന്ന് മോളുടെ കൈ ഒക്കെ തുടച്ച് മുറിയില വച്ച് കെട്ടി കൊടുത്തു. കെട്ടലൊക്കെ കണ്ടാൽ തോന്നും എന്തോ വലിയ പരിക്കാണെന്ന്.അവരുടെ പരിചരണം കണ്ട് എനിക്ക് ചിരി വന്നു.പക്ഷേ അവരുടെ ഉദ്ദേശം വേറെ ആണെന്ന് ആദി വന്നപ്പോൾ മനസ്സിലായി….

“ഏട്ടാ…..ദേ എന്റെ കൈ കണ്ടോ….ഗൗരി തള്ളിയിട്ടതാ”

മായയുടെ കരച്ചിൽ കേട്ട് അമ്മയും അച്ഛനും മുത്തശ്ശിയും അമ്മാവനുമെല്ലാം ഹോളിലോട്ട് വന്നു. മായയുടെ കൈയിലേക്ക് ഒന്ന് നോക്കി കൊണ്ട് ആദി എന്റടുത്തേക്ക്‌ വന്നു .

“ഗൗരീ…..”

തുടരും……

കുറച്ച് തിരക്കുകൾ കാരണമാണ് കൃത്യമായി പോസ്റ്റ് ചെയ്യാൻ കഴിയാഞ്ഞത്….സോറിട്ടോ….അവസാനം ആകുന്നത് കൊണ്ട് ആകെ കൺഫ്യൂഷൻ ആണ്….തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ…..നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ…..thank U

രചന Anayush

You may also like...