ആദിഗൗരി ഭാഗം 15 ( Last )

#ആദിഗൗരി_15

“ഏട്ടാ…..ദേ എന്റെ കൈ കണ്ടോ….ഗൗരി തള്ളിയിട്ടതാ”

മായയുടെ കരച്ചിൽ കേട്ട് അമ്മയും അച്ഛനും മുത്തശ്ശിയും അമ്മാവനുമെല്ലാം ഹോളിലോട്ട് വന്നു. മായയുടെ കൈയിലേക്ക് ഒന്ന് നോക്കി കൊണ്ട് ആദി എന്റടുത്തേക്ക്‌ വന്നു .

“ഗൗരീ…..നീ ആണോ ഇത് ചെയ്തത്….നീ ആണോന്ന്”

“അതേ ഏട്ടാ ഇവൾ തന്നെയാ…ചുമ്മാ ഇരുന്ന എന്നെ തള്ളിയിട്ടത്….”

“ആദി…..”

“അമ്മ മിണ്ടരുത്….ഞാൻ ഗൌരിയോടാണ് ചോദിക്കുന്നേ…”

“ചോദിക്കാനൊന്നുമില്ല മോനേ….അവള് തന്നെയാ ഇത് ചെയ്തേ…ഇൗ അമ്മായി പറഞ്ഞത് നിനക്ക് വിശ്വാസമില്ലേ..”

“ഗൗരി….നീ എന്താടീ ഒന്നും മിണ്ടാതെ കണ്ണും ഉരുട്ടി നിൽക്കണേ….പറയ് നീ ആണോന്ന്…”

“ആ ഞാൻ തന്നെയാ ചെയ്തേ….അത് അറിയാതെ പറ്റിയതൊന്നും അല്ല വേണമെന്ന് വച്ചു തന്നെ ചെയ്തതാ….”

“നീ എന്തിനാ തള്ളിയിട്ടത്…വല്ല വടി എടുത്ത് കാൽ തല്ലിയൊടിക്കാൻ പാടില്ലായിരുന്നോ”

അത്രയും നേരം ആദി പറയുന്നതും ചോദിക്കുന്നതും പുച്ഛത്തോടെ തള്ളി ഞാൻ വേറെ എവിടെയോ നോക്കി നിൽക്കായിരുന്നു.പെട്ടന്ന് ഇത് കേട്ടപ്പോൾ ഞാൻ ഞെട്ടി അവന്റെ മുഖത്തേയ്ക്ക് നോക്കി.അവൻ ഒരു കള്ളച്ചിരിയോടെ എന്നെ തന്നെ നോക്കി നിൽപ്പുണ്ട്.

” എന്താടി…നീ വിചാരിച്ചേ…ഇവിടെ ചെയ്തുകൂട്ടുന്നതൊന്നും ഞാൻ അറിയില്ലെന്നോ….രാവിലെ മണ്ണെണ്ണ ഒഴിച്ചതും വൈകീട്ട് വീഴ്ത്താൻ നോക്കിയതടക്കം എല്ലാം അറിഞ്ഞു തന്നെയാ ഞാൻ വരണേ…എന്നിട്ടാണ് അവളുടെ ഒരു നാടകം…”

“ഏട്ടാ…ദേ ഇത് നോക്ക് എന്റെ കൈ…”

“ആണോ…എന്റെ പൊന്നുമോൾ ആ കേട്ട് ഒന്ന് അഴിച്ചേ…ഇൗ ഏട്ടൻ നോക്കട്ടെ…അഴിക്കടീ…അയ്യോ വലിയ മുറിവാണല്ലോ…. ആശുപത്രിയിൽ കൊണ്ട് പോയി സ്റ്റിച്ച് ഇട്ടാലോ…എന്തേ…”

“ആദി…അത്…”

“വേണ്ട അമ്മായി….എനിക്ക് കേൾക്കാനുള്ള ത്രാണി ഇല്ല പിന്നേ നിങ്ങള് മൂന്നാളുടെയും മനസ്സിലിരിപ്പ് ഉണ്ടല്ലോ… അത് ഒരിക്കലും നടക്കാൻ പോണില്ല…കേട്ടല്ലോ”

അതും പറഞ്ഞ് ആദി റൂമിലോട്ടു പോകാൻ നിന്നു. പെട്ടന്ന് എന്തോ ഓർത്തത് പോലെ തിരിച്ച് വന്ന് എന്റെ കയ്യും പിടിച്ച് നടന്നു.

എനിക്കൊന്നും മനസിലായില്ല റൂമിൽ എത്തിയതും ഞാൻ ആദിയുടെ കൈ എന്നിൽനിന്നും വിടുവിച്ചു.

“എന്തിനാ എന്റെ കയ്യിൽ കേറി പിടിച്ചേ….”

“കയ്യിൽ അല്ലേ വേറെ എവിടെയും അല്ലല്ലോ….”

“അയ്യടാ….പൂതി കൊള്ളാലോ…മനസ്സിൽ വച്ചാൽ മതി.ഹും”

“തൃപ്തിയായല്ലോ രണ്ടാൾക്കും…”പെട്ടന്നുള്ള അമ്മയുടെ അലർച്ച കേട്ട് ഞങൾ ഇരുവരും ഞെട്ടി.

“അമ്മ എന്തൊക്കെയാ പറയണേ…”

“ഇൗ പ്രശ്നം ഇത് വരെ എത്തിച്ചത് നിങ്ങള് തന്നെയാ…”

“അമ്മേ ഞങൾ എന്ത് ചെയ്തെന്നാ പരയുന്നേ…”

“നിങ്ങളുടെ ബന്ധത്തിന് നിങൾ തന്നെ വില കൽപ്പിച്ചില്ലല്ലോ പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ….”

“അതെടാ…മക്കളെ…നിങ്ങള് തന്നെയാ ഇങ്ങിനെയൊക്കെ ചെയ്യാൻ അവർക്ക് അവസരമുണ്ടാക്കി കൊടുത്തത്.നിങ്ങളുടെ അടിയും പിടിയും തന്നെ കാരണം”

“കല്യാണം കുറച്ച് പെട്ടന്ന് നടന്നു എന്നുള്ളത് ശരിയാ….നിങ്ങൾക്ക് പരസ്പരം അറിയുകയും ഉണ്ടായിരുന്നില്ല. പണ്ടൊക്കെ ഇങ്ങനെ തന്നെ ആയിരുന്നു.നിന്റെ അമ്മ എന്നെ കണ്ടത് തന്നെ കല്യാണത്തിന്റെ അന്നാ…എന്നിട്ട് ഞങൾ ഒരാളേകൊണ്ടും ഒന്നും പറയിപ്പിച്ചിട്ടില്ല.”

“എല്ലാവരും ഒരു പോലെയോന്നും ആകില്ല എന്നറിയാം. ഇനി ഇതുപോലെ ഒന്നും ഉണ്ടാകരുതെന്ന് വച്ചിട്ടാ ഇൗ പറയുന്നത്”

“കഴിഞ്ഞത് കഴിഞ്ഞു
ഇനിയെങ്കിലും കാര്യങ്ങളൊക്കെ കുറച്ച് സീരിയസ് ആയി എടുക്ക്‌… നമ്മൾ പറയാനുള്ളത് പറഞ്ഞു…ഇനി തീരുമാനിക്കേണ്ടത് അവര് തന്നെയാ…വാ വസു”

എല്ലാം കേട്ട് തലകുനിച്ച് നിൽക്കാനേ ഞങ്ങൾ രണ്ടുപേർക്കും കഴിഞ്ഞുള്ളു…. കാരണം തെറ്റ് ഞങ്ങളുടെ ഭാഗത്തു തന്നെയല്ലേ….കുറെ നേരം പരസ്പരം മിണ്ടാതെ ഇരുന്നു. കുറച്ച് കഴിഞ്ഞ് ഞാൻ പോയി ഫ്രഷ് ആയി.

ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയതും ആരോ എന്റെ വാപൊത്തി…ശ്വാസം എടുക്കാൻ പോലും പറ്റാത്തവിധം ആ കരങ്ങൾ എന്റെ മേൽ വലിഞ്ഞുമുറുകി…ഒരുപാട് തവണ കുതറിമാറാൻ ശ്രമിച്ചപ്പോൾ മുഴുവനും അയാള് എന്നെ ഇറുകെ പിടിച്ചുകൊണ്ടേയിരുന്നു.

ഇരുട്ടായത് കൊണ്ട് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല…പെട്ടന്ന് എവിടെയോ എത്തിയപ്പോൾ അയാളുടെ കൈ ഒന്നഴഞ്ഞൂ.അവിടെ ഉണ്ടായിരുന്ന അരണ്ട വെളിച്ചത്തിൽ ഞാൻ അയാളെ വ്യക്തമായി കണ്ടു.

“ആദി…..!!!!!!!!!!”

ആദിയെ കണ്ടപ്പോൾ ദേഷ്യവും സങ്കടവും ആശ്വാസവുമൊക്കെ തോന്നി.സങ്കടതിനും ആശ്വാസത്തിനുമപ്പുറം ദേഷ്യം വന്ന് അവനെ മതിയാവോളം തലങ്ങും വിലങ്ങും തല്ലി.

*****

അമ്മയും അച്ഛനും പറഞ്ഞത് എന്റെ ഉള്ളിൽ കിടന്നങ്ങ് നുരഞ്ഞു പൊന്തി. എന്തായാലും ഇതിന് ഇന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കണമെന്ന് മനസ്സിൽ ഊട്ടിയുറപ്പിച്ചു.

ഒന്നു തുറന്ന് സംസാരിച്ചാൽ തീരാവുന്ന കുഞ്ഞ് കുഞ്ഞ് പ്രശ്നങ്ങളെ ഞങ്ങൾക്കിടയിൽ ഉള്ളൂ എന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു.അതോണ്ട് അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.

നേരിട്ട് പോയി സംസാരിക്കണം എന്ന് പറഞ്ഞാല് ചിലപ്പോൾ ആ തിരുവായ തുറന്ന് നാട്ടുകാരെ മുഴുവൻ അറിയിക്കുമെന്നുള്ളതുകൊണ്ട് വാ പൊത്തിപിടിച്ച് വീടിന് വെളിയിലേക്ക് ഇറക്കി.

കുളപടവിൽ എത്തി ഞാൻ കൈ ഒന്നഴച്ച് നോക്കിയതും അവള് ഓടി വന്നെന്നെ ഒരുപാട് തല്ലിയിട്ട്‌ നെഞ്ചില് വീണ് പൊട്ടിക്കരഞ്ഞു. അവളെ ആ അവസ്ഥയിൽ കണ്ടപ്പോൾ നെഞ്ചൊന്നു പിടഞ്ഞു.

പതിയെ അവളെ എന്നിൽ നിന്നും അടർത്തി അവളുടെ മുഖം എന്റെ കയ്യിൽ എടുത്തു.

“നീ പേടിച്ചോ…”

ടപ്പേ…. പേടിക്കണ്ടാ ഒരടി കിട്ടിയതാണ്.
വേറൊന്നുമല്ല.

“പേടിക്കാതെ പിന്നെ….ആരെങ്കിലും ചെയ്യുമോ ഇങ്ങനെ.എനിക്കിത് ആലോചിക്കുമ്പോൾ തന്നെ പേടി തോന്നാ…അപ്പോളാണ്”

“അപ്പോ നിനക്കെന്നെ മനസ്സിലായില്ലേ….അങ്ങനെയാചാൽ ഒന്ന് ചോദിക്കാമായിരുന്നില്ലേ ….”

“എന്നെക്കൊണ്ടൊന്നും പറയിക്കരുത്….മനുഷ്യന്മാരുടെ വാപോത്തിപിടിച്ചിട്ട്‌ ചോദിക്കാമയിരുന്നില്ലെന്നോ”

“അയ്യോ സോറി ഗൗരി…ഞാൻ നിന്നെ നല്ല ഉദേശത്തോടു കൂടി തന്നെയാ ഇങ്ങോട്ട് കൊണ്ടുവന്നത്”

പതിയെ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് എന്നിൽ നിന്നും മാറിയിരിക്കാൻ തുടങ്ങിയതും ഞാൻ ഗൗരിയെ വലിച്ച് നെഞ്ചിലേക്കിട്ടൂ.അത്രയും നേരം പേടിച്ച് കരഞ്ഞവൾ ഒന്ന് ചിരിച്ച് കണ്ടപ്പോൾ തന്നെ എന്റെ ശ്വാസം നേരെ വീണു.

“മര്യാദക്ക് അടങ്ങി ഒതുങ്ങി കിടന്നോണം”

“ഇല്ലെങ്കിലോ…”

“പിന്നെ പറച്ചിൽ ഒന്നും ഉണ്ടാകില്ല…കൈ നീട്ടി ഒന്നൂടെ കെട്ടിപ്പിടിക്കൂം അല്ലപിന്നെ എന്നോടാ നിന്റെ കളി…”

“അല്ല എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്…”

“എനിക്ക് മതിയായി എല്ലാം….ഇന്നത്തോണ്ട് എല്ലാം അവസാനിപ്പിക്കും”

“എന്താ ഉദേശിക്കുന്നേ…”

“ആക്ച്വലി നമ്മൾ തമ്മിൽ എന്താ പ്രശ്നം????”

“അത് ചോദിക്കാനാണോ ഇൗ രാത്രിയിൽ എന്നെ കഷ്ടപ്പെട്ട് ഇങ്ങോട്ട് കൊണ്ടുവന്നെ…”എനിക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ചവൾ എഴുന്നേറ്റിരുന്നു.

“ആണെന്ന് കൂട്ടിക്കോ…നിനക്ക് പറയാൻ പറ്റുമോ…”

“എനിക്ക് എന്ത് പ്രശ്നം. പ്രശ്നം മുഴുവൻ ആദിക്ക് തന്നെ അല്ലേ…”

“ആ തുടങ്…വേഗം അടുത്ത അടി തുടങ്ങ്…നിന്റെ മനസ്സിൽ എന്നെ കുറിച്ച് എന്തേലും ഉണ്ടേൽ അത് മുഴുവൻ ഇപ്പൊൾ ചോദിക്കണം. ഞാനും അത് പോലെ തന്നെ ചെയ്യാം…”

“എനിക്ക് ഒന്നും ഇല്ല.തനിക്കും ഒന്നും ഉണ്ടാകില്ല അല്ലേ…”

“ഉണ്ട്…ആരു പറഞ്ഞു ഇല്ലാന്ന്… അന്ന് അമ്പലത്തിൽ വച്ച് കണ്ട പയ്യനുമായി നീ ഇഷ്‌ടത്തിൽ ആയിരുന്നില്ലേ…എന്നെ വിവാഹം കഴിച്ചോണ്ടല്ലേ… അത് ഇല്ലാണ്ടായത്.”

“ഹ… ഹാ… അങ്ങിനെ ആണോ വിചാരിച്ചേക്കണേ….എന്റെ ആദി അവനെ എനിക്ക് ഇഷ്ടമായിരുന്നു എന്ന് ശരിയാ…അവന് തിരിച്ചും ഇഷ്ടമായിരുന്നു…എന്നേയല്ലാന്നുമാത്രം രമ്യയെ…”

“ങ്ങേ…..”

“ആന്ന്… ആദിക്കറിയോ…അയാളുമായി അവൾക്ക് റിലേഷൻ ഉണ്ടായിരുന്നു…പക്ഷേ എനിക്കതറിയില്ലായിരുന്നു…. അന്ന് അമ്പലത്തിൽ വച്ച് കണ്ടപ്പോളല്ലെ കാര്യങ്ങൾ മനസ്സിലായത്. ആദിയോട് പറയാൻ വന്നതും കുശുമ്പ് മൂത്ത് ഓടി പോന്നില്ലെ…അപ്പൊൾ പിന്നെ പറയണ്ട വച്ചു.”

“വഞ്ചകി…. അപ്പോളവൾ നൈസ് ആയിട്ട് അയാളെയും തേച്ചുവല്ലേ….”

“രമ്യയുടെ കാര്യം പറഞ്ഞപ്പോളേക്കും ആദി ആകെ മൂടൊഫ് ആയല്ലോ”

“ഏയ്…”

“ഒത്തിരി ഇഷ്ടമായിരുന്നല്ലേ…”

“മ്ം….”

“പക്ഷേ ആ മിണ്ടാപൂചയെക്കളും എനിക്ക് ഇഷ്ടമായത് ഇൗ കാന്താരിയെ ആണെന്ന് മാത്രം.”

“ഏഹ്….എന്താ പറഞ്ഞേ…”

“ഡീ…. പൊത്തേ…ആ വായ് അടക്ക്‌.എനിക്ക് നിന്നെ പെരുത്ത് ഇഷ്ടമാണെന്ന്……ഇനി നിന്റെ തീരുമാനം അറിയണം..”

“അയാം ബി സോറി അളിയാ…അയാം ബി സോറി….എനിക്ക് തന്നെ ഇഷ്ടമല്ലേ അല്ല.”

“പിന്നേ…എന്താ…നിന്റെ മനസ്സിൽ”

“എനിക്ക് ഇത് പോലെ കുഞ്ഞ് കുഞ്ഞ് അടി കൂടി നടക്കണം…”

“ഓഹോ…കുഞ്ഞ് ഉണ്ടായിട്ട് അതുമായി അടികൂടണമെന്നല്ലെ…അത് മുന്നേ പറയണ്ടേ മുത്തേ…..കുഞ്ഞ് ഒക്കെ ആവാംലോ… എനിക്ക് സമ്മതം…നീ പറയേണ്ട താമസം”

“അച്ചോടാ….വല്ലാണ്ട് കൊഞ്ചല്ലെ…ചെക്കാ…”

“ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ… അന്ന് നീ തലകറങ്ങി വീണില്ലെ അപ്പോ തൊട്ട് മനസ്സിൽ ഉണ്ടായിരുന്നു…നമ്മുടെ അച്ഛനും അമ്മക്കും വേഗം തന്നെ ഒരു പേരകിടാവിനെ സമ്മാണിക്കണമെന്ന്… പിന്നെ പറഞ്ഞില്ലെന്നേ ഉള്ളൂ”

“ആണോ…”

“ഗൗരി ഞാൻ സീരിയസ് ആയിട്ട് പറയുവാ…എനിക്ക് നിന്നെ ഇഷ്‌ടാ….നീ ചിരിക്കാതെ എന്നേം ഇഷ്ടമാണെന്ന് തന്നെ പറ…അല്ലാതെ എനിക്കൊരു സമാധാനവും കിട്ടില്ല.”

“എന്റെ ആദി തനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല എനിക്ക് നിന്നെ ഇഷ്ടമാണെന്ന്…”

“ഗൗരി…. പ്ലീസ്…”

“എന്റെ പൊന്നേ എനിക്കും ഇഷ്ടം തന്നെയാ….ഈ കാട്ടുമാക്കാനെ….അല്ലാതെ വേറെ വഴിയില്ലല്ലോ” അതും പറഞ്ഞ് അവളെന്നെ ഇറുകെ പുണർന്നു.

ഹോ….എന്റെ സാറേ….ഒരൊന്നൊന്നര കിടു ഫീലിങ്. ഞാൻ…. നേരത്തിലെ നിവിൻ പോളി സ്റ്റൈലിൽ ദൈവത്തോട് നിന്തിച്ചേക്കൻ പറഞ്ഞ് അവളിലേക്കടുത്തതും….നസ്രിയയുടെ അച്ഛനെ പോലെ ഗൗരി എന്നെ തടഞ്ഞു.

തൽക്കാലം ഇത് കൊണ്ട് സംതൃപ്തി പെടാൻ പറഞ്ഞ് എനിക്കൊരു മുത്തം തന്നു ഓടി പോയി. ഞാനും പിന്നാലെ വച്ച് പിടിച്ചു. പിന്നെ….പിന്നെ….എന്തു കേൾക്കാൻ നിൽക്കുവാണ്….അതൊക്കെ നിങ്ങളോട് പറയാൻ പറ്റുമോ….ഹി….ഹീ…..

*****
രാവിലെ തന്നെ എല്ലാം പാക്ക് ചെയ്ത് ഞങൾ മുത്തശ്ശിയോട് യാത്ര പറഞ്ഞിറങ്ങി. വഴിയിൽ വച്ച് അമ്മ അമ്പലത്തിൽ കേറണമെന്ന് പറഞ്ഞു. അത് എന്തായാലും നന്നായിയെന്ന് രമ്യയെ കണ്ടപ്പോൾ തോന്നി.

രമ്യയെ കണ്ടതും ആദി എന്നെ ഒന്ന് ചേർത്തുപിടിച്ചു.

“ഹലോ….രമ്യ….എന്താ സുഖമല്ലേ….എന്നോട് തിരിച്ച് ചോദിക്കില്ലാന്ന് അറിയാം…അതോണ്ട് ഞാൻ തന്നെ പറയാം….എനിക്ക് പരമസുഖം നീ കൂടെ ഇല്ലതൊണ്ട് പ്രത്യേകിച്ചും….”

“എനിക്ക് തൊഴാൻ പോണം”

“അയ്യോ ഇത്രക്ക് തിരക്ക് പിടിക്കല്ലെ….ഞാൻ പറഞ്ഞ് കഴിഞ്ഞില്ല…. പിന്നേ നീ അന്ന് എന്താ ഗൗരിയോട് പറഞ്ഞേ എനിക്കവളെ ഇഷ്ടമാകില്ലന്നോ…പിന്നെ വേറെ പെണ്ണുങ്ങളെ കണ്ടാൽ അവരുടെ കൂടെ പോകുമെന്നോ….അങ്ങനെ ചെയ്യാൻ ഞാൻ നിന്നെ പോലെ അല്ലല്ലോ….”

“രമ്യ വാ നമുക്ക് പോകാം. സീ മിസ്റ്റർ ആദി ഇവിടെ വച്ച് ഒരു സീൻ ഉണ്ടാക്കരുത്… പ്ലീസ്…”

“അയ്യോ സോറി ചേട്ടാ…ഞാൻ ഒന്ന് പറഞ്ഞന്നെ ഉള്ളൂ…ആ ഒന്ന് നിന്നേ…. ചേട്ടന്റെ ഷർട്ടെല്ലാം ചുളിഞ്ഞിരുക്കുവാണല്ലോ”

“അത് ഇന്ന് അയേൺ ചെയ്യാത്തോണ്ടാ…”

“അയ്യോ….ഭാര്യയോട് പറഞില്ലായിരുന്നോ അവൾക്ക് നന്നായി തേയ്ക്കാൻ അറിയാമല്ലോ….. വിത്തൗട്ട് എനി അയേൺബോക്‌സ്‌”

ആദി പറയുന്നത് മുഴുവനായും കേൾക്കാതെ അവർ അമ്പലതിനുള്ളിലോട്ട്‌ പോയി.ഞങൾ തിരിച്ച് കാറിനടുത്തേക്കും.അമ്മയോട് ഇപ്പൊൾ വരാമെന്ന് പറഞ്ഞ് ഞാൻ അവളുടെ അടുത്ത് പോയി….

“ഓ…ഭർത്താവിന്റെ പ്രസംഗം പൊരാഞ്ഞിട്ടാണോ…ഭാര്യയുടെ വരവ്…”

“ആഹ് സമ്മതിച്ചല്ലോ….ഞാൻ അവന്റെ ഭാര്യയാണെന്ന്…പിന്നെ വന്നത് നിന്നെ വീട്ടിലോട്ടു ക്ഷണിക്കനൊന്നുമല്ല…. ഒരു കാര്യം പറയാൻ വേണ്ടിയാ.അല്ലെങ്ങിലേ…ഒരു മനസമാധാനം കിട്ടില്ല അതോണ്ടാ…”

“എനിക്ക് ഒന്നും പറയാനില്ല…”

“അയ്യോ പോന്നുമോൾ ഒന്നും തന്നെ പറയണ്ട…പിന്നെ…നിന്നെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ലാട്ടോ…കാരണം…നീ അങ്ങിനെ ചെയ്തില്ലായിരുന്നെങ്ങിൽ ആദിയെ എനിക്ക് കിട്ടുമായിരുന്നില്ലല്ലോ…എന്തായാലും താങ്ക്സ്….പിന്നെ ഇത് ഒരു അമ്പലം ആയതുകൊണ്ടും കൂടെ നിന്റെ ഭർത്താവ് ഉള്ളതും കൊണ്ടും ഞാൻ കൂടുതൽ ഒന്നും പറയണില്ല……പോട്ടെ…അനിയത്തി കുട്ടി….”

പിന്നീട് അവിടെ നിന്നും ഞങൾ ഞങ്ങളുടെ മാത്രം സ്വർഗത്തേക്ക് യാത്ര തിരിച്ചു.ഒത്തിരി സന്തോഷങ്ങളും കൊച്ചു കൊച്ചു വഴക്കുകളും നിറഞ്ഞ ഞങ്ങളുടെ പുതിയ ജീവിതത്തിലേക്ക്….

@@@@@@

കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞു.രമ്യ പിണക്കങ്ങളോക്കെ തീർത്ത് വീട്ടിലോട്ടു വന്നു. മായയുടെ വിവാഹവും കഴിഞ്ഞു.ഇപ്പൊൾ പണ്ടത്തെ പോലെയൊന്നുമല്ല ഗൌരിയുമായിട്ട്‌ നല്ല സൗഹൃദത്തിൽ ആണ്. അവളുടെ ഓരോ അവസ്ഥകളെ…പറഞ്ഞിട്ടെന്താ…

പിന്നെ…ഞങ്ങളുടെ ഇൗ കൊച്ചു സ്വർഗത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വരുന്നുണ്ട് ട്ടോ….ഇപ്പൊൾ അവൾക്കായിട്ടുള്ള കാത്തിരിപ്പിലാണ്….

“അവളോ….അവള് അല്ല അവൻ”

“ദേ….ഗൗരി എനിക്ക് അവള് മതി”

“പറ്റില്ല എനിക്ക് അവൻ തന്നെ വേണം”

“അത് പള്ളിയിൽ പോയി പറഞാൽ മതി”

“ദേ പിള്ളേരെ ഇത്ര ആയിട്ടും ഇൗ കുട്ടിക്കളി മാറാറായിട്ടില്ലെ…6 മാസം കൂടി കഴിഞ്ഞാൽ അച്ഛനും അമ്മയും ആകും അത് മറക്കണ്ടാ….”

“ഇവർ മാറുമെന്ന് എനിക്ക് യാതൊരുവിധ പ്രതീക്ഷയും ഇല്ല വസു….ഇവരുടെ കുഞ്ഞിന്റെ കാര്യം ഓർത്തിട്ടാ.. പാവം…”

“അച്ഛാ മതിട്ടോ….ഞങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല….അവൻ വരുമ്പോൾ എല്ലാം ഒന്നൂടെ ഒകെ ആകും”

“നിന്നോടല്ലേ പറഞ്ഞേ…അവള് ആണെന്ന്….”

എന്ത് നോക്കി നിക്കൂവാ….ഞങ്ങളുടെ അടി തീരാൻ നിക്കുവാണോ….എന്നാലേ അത് ഒരിക്കലും നടക്കില്ലാട്ടോ….ഞങ്ങളെ വിട്ടേക്ക്…അനായുഷേ താൻ പോയേ…. ഇത്രയൊക്കെ മതി.

“ഡീ….ഗൗരീ… ഞാൻ…”

“ആദി….”

എന്നാല് നമുക്ക് പോകുവല്ലെ….അവരായി…അവരുടെ പാടായി….നമ്മൾ എന്തിനാ അവരുടെ ഇടയിൽ കട്ടുറുമ്പാവുന്നെ….

– അവസാനിച്ചു -(മുന്നിൽ ഭാഗങ്ങളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നുണ്ട്)

എല്ലാവരുടെയും പ്രതീക്ഷകൾക്കൊത്ത് അവസാനിപ്പിക്കാൻ കഴിഞ്ഞോ എന്ന് അറിയില്ല. എല്ലാവരും അഭിപ്രായങ്ങൾ പറയാൻ മറക്കരുത് ട്ടോ…..
നിങ്ങള് ഓരോരുത്തരും തന്ന സപ്പോർട്ട് ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും എഴുതാൻ കഴിഞ്ഞത്.5,6 പാർട്ടിൽ അവസാനിപ്പിക്കാനിരുന്ന കഥയെ ഇത്രയും നീട്ടിയത് തന്നെ അത് കൊണ്ടാണ്.
എല്ലാവരോടും ഒത്തിരി ഒത്തിരി നന്ദിയുണ്ട്….
ഫേസ്ബുക്കിൽ ഉള്ള എഴുത്തുകൾ വായിച്ചു കിട്ടിയ ഒരു പ്രചോദനത്തിൽ എഴുതിയ ആദ്യത്തെ തുടർക്കഥ ആയിരുന്നു.ചുമ്മാ ഒരു രസത്തിന് എഴുതിയതാണ്….ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്….എല്ലാവരും ക്ഷമിക്കുമെന്ന് വിചാരിക്കുന്നു.

അപ്പൊൾ ശരി….ഇനിയൊരു കഥ എഴുതാൻ പറ്റിയാൽ പിന്നെയും കാണാം….അതുവരെയ്ക്കും വണക്കം.

You may also like...