Monthly Archive: December 2018

ശരിയാണ്, ഭാഷ അറിയില്ല. പിന്നെ എങ്ങനെ ഞാൻ ഇതെല്ലാം അന്വേഷിക്കും ?

മനസ്സാക്ഷി വീണ്ടും ചോദ്യമെടുത്തിട്ടു.. ശരിയാണ്, ഭാഷ അറിയില്ല. പിന്നെ എങ്ങനെ ഞാൻ ഇതെല്ലാം അന്വേഷിക്കും ? എന്തായാകും നെഗറ്റീവ് ചിന്തിച്ചു കൊണ്ടിരുന്നാൽ ഞാനീ യാത്ര തുടരില്ല എന്നു ഉറപ്പായപ്പോൾ ചിന്തയെ മാറ്റി വിട്ടു. എന്തായാലും ഇറങ്ങിത്തിരിച്ചു. ഇനി വിജയിച്ചു കയറിയിട്ടേ വിശ്രമമുള്ളു എന്ന് മനസ്സിൽ ദൃഢമായി ഉറപ്പിച്ചു....

ഞാനിവിടെ ഒരു ബെഞ്ചിലിങ്ങനെ ഇരിക്കുകയാണ്. കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങൾ ഒരു ഫ്ലാഷ്ബാക്കായി മനസ്സിൽ തെളിയുന്നു.

എല്ലാവരും എന്നെ തന്നെ നോക്കുന്നതായി മനസ്സിലായപ്പോൾ, അൽപ്പം ജാള്യതയോടെ എല്ലാം വാരിക്കെട്ടി ബാഗിലാക്കി എഴുന്നേറ്റു നടന്നു. അപ്പോഴും അവളെന്നെ തന്നെ നോക്കി ചിരിക്കുന്നു. കിന്നരിപ്പല്ലുകൾ കാണിച്ചു ചിരിക്കുന്ന ഒരു കുഞ്ഞു മാലാഖ. കഷ്ടിച്ച് ഒരു വയസ്സ് കാണും, ഇവളെ കണ്ടപ്പോൾ ഇക്കാക്കാടെ കുഞ്ഞ് ത്വയ്ബൂനെ ഓർമ്മ വന്നു....

എന്റെ സ്വപ്നങ്ങൾ.. എന്റെ ആഗ്രഹങ്ങൾ.. അവയിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു

“അങ്ങനെ, തോളോട് തോൾ ചേർന്നിരുന്ന് കഥകൾ പറഞ്ഞും, കാറ്റു കൊണ്ടും, മലമുകളിലെ സൂര്യോദയം ആവോളം ആസ്വദിച്ചും, കൊതി തീരുമ്പോ.. സൂഫീ കഥകളിലെ പറക്കും പരവതാനിയിൽ ഞങ്ങൾ അടുത്ത സ്ഥലത്തേക്കു യാത്ര തിരിക്കും…”  പ്രണയാർദ്രമായ സ്വപ്നങ്ങളിലൂടെ ഇങ്ങനെ പറക്കുവാൻ എന്താ രസം. ചിന്തകളിൽ നിന്നു തിരിച്ചു വരാൻ മടിക്കുന്നു....

ഹേ, കേരളത്തിൽ മഞ്ഞുമലകൾ ഇല്ലല്ലോ ? പിന്നെ ഞാനെവിടെയാണ് ??? സ്വപ്നമാണോ,

സുഖമായ ഉറക്കത്തിലായിരുന്നു ഞാൻ. മുഖത്ത് തണുത്ത വെള്ളത്തുള്ളി വീണപ്പോഴാ ഉണർന്നത്. പതിയെ കണ്ണു തുറന്നപ്പോ ദേവദാരു വൃക്ഷങ്ങൾ തണൽ വിരിച്ച സുന്ദരമായൊരു ദൃശ്യം കണ്മുന്നിൽ. വലത്തോട്ടു തല ചെരിച്ചപ്പോൾ മരങ്ങൾക്കപ്പുറം മഞ്ഞിൻ പുതപ്പണിഞ്ഞ മലനിരകൾ കാണുന്നു.. ഹേ, കേരളത്തിൽ മഞ്ഞുമലകൾ ഇല്ലല്ലോ ? പിന്നെ ഞാനെവിടെയാണ് ???...

ജീവിതത്തോട് ഇത്തിരി അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളാലും ചില സന്ദർഭങ്ങളാലും സിനിമ ഇത്തിരി നമ്മെ സന്തോഷിപ്പിക്കുമ്പോൾ

സത്യൻ അന്തിക്കാടിനും ജോഷിക്കും കമലിനും ശേഷം വന്ന സംവിധായക നിരയിലെ മികച്ചൊരു  സംവിധായകനാണ് ലാൽ ജോസ്. നാളിതുവരെയുള്ള സിനിമാ കരിയറിൽ വിജയ പരാജയങ്ങൾക്കിടയിലും വിനോദമൂല്ല്യങ്ങളെ മുറുകെപ്പിടിച്ച് പ്രേക്ഷകർക്കിഷ്ടപ്പെടുന്ന എന്റർടെയ്നർ ഒരുക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും ലാൽ ജോസ് ഓരോ സിനിമയിലൂടേയും അടിവരയിടുന്നുണ്ട്. 2012 ലെ തന്റെ മൂന്നാമത്തെ ചിത്രമായ...

സിനിമ ചുരുക്കി പറഞ്ഞാല്‍ നല്ലൊരു ഫണ്ണി എന്റെര്‍ടെയ്നര്‍ ആണ്

ലുക് സാം സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച് ശ്യാം പുഷ്കരനും ദിലീഷ് നായര്‍ തിരക്കഥയൊരുക്കി ആഷിക് അബു സംവിധാനം ചെയ്ത് ലാല്‍, ആസിഫ് അലി, ശ്വേത, മൈഥിലി, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന “സോള്‍ട്ട് & പെപ്പര്‍” എന്ന സിനിമ ചുരുക്കി പറഞ്ഞാല്‍ നല്ലൊരു ഫണ്ണി എന്റെര്‍ടെയ്നര്‍ ആണ്....